For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യന്‍ തകര്‍ച്ച, കൂസലില്ലാത ഗില്‍!! സഞ്ജു ചെയ്തതിങ്ങനെ; വൈറല്‍ ദൃശ്യങ്ങള്‍

മുല്ലന്‍പൂര്‍: രണ്ടാം ടി20യില്‍ ഇന്ത്യയെ 51 റണ്‍സിനു നാണംകെടുത്തിയിരിക്കുകയാണ് സൗത്താഫ്രിക്ക. ആദ്യ കൡയില്‍ ഇന്ത്യയുടെ ആധിപത്യമായിരുന്നു കണ്ടതെങ്കില്‍ രണ്ടാമത്തേതില്‍ സൗത്താഫ്രിക്കയുടെ ഊഴമായിരുന്നു. കളിയുടെ എല്ലാ മേഖലയിലും അവര്‍ ഇന്ത്യയെ നിഷ്പ്രഭരാക്കി. ലോക ചാംപ്യന്‍മാരായ സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയു കണ്ണുതുറപ്പിക്കുന്ന തോല്‍വി കൂടിയാണിത്.

സൗത്താഫ്രിക്ക നല്‍കിയ 214 റണ്‍സിന്റെ ചേസില്‍ ഇന്ത്യ തുടക്കം മുതല്‍ ചിത്രത്തില്‍ ഇല്ലായിരുന്നു. നാലോവറിനിടെ തന്നെ മൂന്നു വിക്കറ്റ് കൈവിട്ടതോടെ തോല്‍വി ഉറപ്പായിരുന്നു. ഒടുവില്‍ അഞ്ചു ബോള്‍ ശേഷിക്കെ 162ന് ഇന്ത്യ ഓള്‍ഔട്ടാവുകയും ചെയ്തു. അതിനിടെ ഈ കളിക്കിടെ ഇന്ത്യന്‍ താരങ്ങളായ ശുഭ്മന്‍ ഗില്ലിന്റെയും സഞ്ജു സാംസണിന്റെയും വ്യത്യസ്ത മുഖ ഭാവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

GILL SANJU

photocredit / Jiohotstar

കൂസലില്ലാതെ ഗില്‍

സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പാവുകയും ഇന്ത്യക്കു തകര്‍ച്ച നേരിടുകയും ചെയ്തിട്ടും അതൊന്നും വൈസ് ക്യാപ്റ്റനും ഓപ്പണറുമായശുഭ്മന്‍ ഗില്ലിനെ കാര്യമായി അലട്ടുന്നതായി മുഖഭാവത്തില്‍ തോന്നിയില്ല. ഡ്രസിങ് റൂമില്‍ വളരെ കൂളായി ആവിയിട്ട് കൂസലില്ലാതെ അദ്ദേഹം ഇരിക്കുന്നത്.

ഈ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായെങ്കിലും അതൊന്നും തനിക്കു വലിയ വിഷയല്ലെന്ന അഹങ്കാരവും ഗില്ലിന്റെ മുഖത്തു പ്രകടമാണ്. കാരണം എത്ര തന്നെ ഫ്‌ളോപ്പായാലും താന്‍ ടീമിലെ സ്ഥിരാംഗവും അടുത്ത ക്യാപ്റ്റനുമാണെന്നു അദ്ദേഹത്തിനറിയാം. അതിനാല്‍ തന്നെ യാതൊരു വിഷമവും നിരാശയും ഗില്ലില്‍ കാണപ്പെട്ടതുമില്ല.

ഈ വര്‍ഷം ദേശീയ ടീമിനായി ടി20യില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ അദ്ദേഹത്തിനായിട്ടല്ല. എന്നിട്ടും ഗില്ലിനെ ഒഴിവാക്കാന്‍ കോച്ച് ഗൗതം ഗംഭീറോ ബിസിസിഐയോ തയ്യാറായിട്ടില്ല. കഴിഞ്ഞ 17 ടി20 ഇന്നിങ്‌സുകളായി ഒറ്റ ഫിഫ്റ്റിയില്ലാത്ത താരമാണ് ഗില്‍. എന്നിട്ടും അദ്ദേഹത്തെ മാറ്റാനുള്ള ശ്രമം ടീം മാനേജമെന്റിന്റെ ഭാഗത്തു നിന്നുമില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലൂടെയാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു ഗില്‍ തിരിച്ചുവിളിക്കപ്പെടുന്നത്. വൈസ് ക്യാപ്റ്റന്റെ തൊപ്പിയും സ്ഥിരം ഓപ്പണിങ് സ്ഥാനവും താരത്തിനു നല്‍കിയത്. അതുവരെ മികച്ച രീതിയില്‍ പോയിക്കൊണ്ടിരുന്ന സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ കൂട്ടുകെട്ട് തകര്‍ത്താണ് ഗില്ലിനെ ഇലവനില്‍ തിരുകിക്കയറ്റിയത്. ഇ്‌പ്പോള്‍ സഞ്ജു 11ന്റെ ഏഴയലത്തു പോലുമില്ല.

ഏഷ്യാ കപ്പ് മുതല്‍ ഇതിനകം 14 ഇന്നിങ്‌സുകള്‍ ഗില്‍ കളിച്ചു കഴിഞ്ഞു. പക്ഷെ ഇവയില്‍ ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിനു എടുത്തു കാണിക്കാനില്ല. ഒരു കളിയില്‍ ഡെക്കായ ഗില്‍ എട്ടിന്നിങ്‌സുകളില്‍ 30 റണ്‍സ് പോലും തികയ്ക്കാതെ പുറത്താവുകയും ചെയ്തു. 20, 10, 5, 47, 29, 4, 12, 37, 5, 15, 46, 0 എന്നിങ്ങനെയാണ് 2025ല്‍ ഇതുവരെയുള്ള ഗില്ലിന്റെ സ്‌കോറുകള്‍.

SANJU SAMSON

തളര്‍ന്നിരുന്ന് സഞ്ജു

ഒരു ഭാഗത്തു ശുഭ്മന്‍ ഗില്‍ ഭാവിയെ കുറിച്ച് ആശങ്കകളില്ലാതെ കൂളായി ഇരുന്നപ്പോള്‍ മറുഭാഗത്തു മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ എല്ലാം നഷ്ടപ്പെട്ട നിസ്സഹായനായാണ് കാണപ്പെട്ടത്. റണ്‍ചേസില്‍ ഇന്ത്യ പതറവെ ഡഗൗട്ടില്‍ വിഷാദഭാവത്തിലാണ് മലായാളികളുടെ പ്രിയതാരം കാണപ്പെട്ടത്.

ടീമിനു വേണ്ടി തനിക്കു ഒന്നും ചെയ്യാനാവുന്നില്ലെന്ന നിസ്സഹായതയും അതോടൊപ്പം അവസരം ലഭിക്കാതെ പോയതിന്റെ ദുഖവും നിരാശയുമെല്ലാം സഞ്ജുവിന്റെ മുഖത്തു പ്രകടമായിരുന്നു. തുടര്‍ച്ചയായി അഞ്ചാമത്തെ ടി20യിലാണ് അദ്ദേഹത്തിനു ബെഞ്ചില്‍ ഇരിക്കേണ്ടി വന്നത്.

സഞ്ജുവിനു പകരമെത്തിയ ജിതേഷ് ശര്‍മ മോശല്ലാത്ത പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോവര്‍ ഓര്‍ഡറില്‍ മലയാളി താരത്തിനു പെര്‍ഫോം ചെയ്യാന്‍ കഴിയില്ലെന്ന വാദം നിരത്തിയാണ് ജിതേഷിനെ ടീം മാനേജ്‌മെന്റ് പിന്തുണയ്്്ക്കുന്നത്. പക്ഷെ ടീം ആവശ്യപ്പെട്ടാല്‍ ഏതു റോളിലും എവിടെയും കളിക്കാന്‍ തയ്യാറാണെന്നാണ് സഞ്ജു ആവര്‍ത്തിച്ചു പറയുന്നത്.

Story first published: Friday, December 12, 2025, 6:29 [IST]
Other articles published on Dec 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+