Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്താണിത് റുതു? തീരെ പ്രതീക്ഷിച്ചില്ല!! ചൂടായി ഹര്‍ഷിത്, കണ്ണുരുട്ടി രോഹിത്; സംഭവമിങ്ങനെ

വിശാഖട്ടണം: ഇന്ത്യക്കെതിരേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കയ്ക്കു മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യം അല്‍പ്പമൊന്നു പതറിയെങ്കിലും കളിയിലേക്കു തിരികെ വന്ന അവര്‍ 300ന് മുകളില്‍ ടോട്ടല്‍ ലക്ഷ്യമിട്ടാണ് ബാറ്റ് ചെയ്യുന്നത്. 20 ഓവറുകള്‍ കഴിയുമ്പോള്‍ സൗത്താഫ്രിക്ക ഒരു വിക്കറ്റിനു 104 റണ്‍സെന്ന നിലയിലാണ്.

റയാന്‍ റിക്കെല്‍റ്റണിനെ (0) ആദ്യ ഓവറില്‍ തന്നെ ടീം സ്‌കോര്‍ ഒന്നില്‍ നഷ്ടമായെങ്കിലും ക്വിന്റണ്‍ ഡികോക്ക്- നായകന്‍ ടെംബ ബവൂമ മികച്ച കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ തിരികെ കൊണ്ടുവന്നു. ഇതിനകം 103 റണ്‍സ്് ഈ ജോടി ടീം സ്‌കോറിലേക്കു ചേര്‍ത്തു കഴിഞ്ഞു.

RUTURAJ KOHLI ROHIT

എന്നാല്‍ സൗത്താഫ്രിക്കയെ രണ്ടു വിക്കറ്റിനു അഞ്ചു റണ്‍സിലേക്കു പൂട്ടാനുള്ള അവസരം ഇന്ത്യക്കു ലഭിച്ചിരുന്നു. പക്ഷെ ടീമിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ റുതുരാജ് ഗെയ്ക്വാത് ഇതു പാഴാക്കുകയായിരുന്നു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നു നോക്കാം.

ഡികോക്കിന്റെ രക്ഷപ്പെട്ടല്‍

ഇന്ത്യക്കു വേണ്ടി ന്യൂബോള്‍ ജോടികളായ അര്‍ഷ്ദീപ് സിങും ഹര്‍ഷിത് റാണയും ഉജ്ജ്വലമായിട്ടാണ് പന്തെറിഞ്ഞത്. റയാന്‍ റിക്കെല്‍റ്റണിനെ ആദ്യ ഒാവറിലെ അഞ്ചാമത്തെ ബോളില്‍ അര്‍ഷ്ദീപ് മടക്കിയ ശേഷം ക്രീസിലുള്ള ക്വിന്റണ്‍ ഡികോക്ക്- ടെംബ ബവൂമ ജോടിയെ ഇന്ത്യ വരിഞ്ഞുകെട്ടി.

ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രം വന്നപ്പോള്‍ ഹര്‍ഷിത്തിന്റെ അടുത്ത ഓവര്‍ മെയ്ഡനിലും കലാശിച്ചു. അര്‍ഷ്ദീപിന്‍െ മൂന്നാം ഓവറും മെയ്ഡന്‍ തന്നെ. മൂന്നോവറുകള്‍ക്കു ശേഷം സൗത്താഫ്രിക്ക ഒരു വിക്കറ്റിനു ഒരു റണ്‍സ്. ഒരു റണ്ണോടെ ഡികോക്കും റണ്ണൊന്നുമല്ലാതെ ബവൂമയും ക്രീസില്‍.

ഹര്‍ഷിത്തെറിഞ്ഞ നാലാം ഓവറിലെ ആദ്യ ബോളില്‍ ഡികോക്ക് സിംഗിളും ബവൂമ അടുത്ത ബോളില്‍ ഡബിളുമെടുത്തു. മൂന്നാമത്തെ ബോളില്‍ ബവൂമ സിംഗിളും നേടി. അടുത്തത് ഓഫ്സ്റ്റംപിനു പുറത്തൊരു ബോളാണ് ഹര്‍ഷിത്തെറിഞ്ഞത്. ശക്തമായൊരു ഡ്രൈവിനു ഡികോക്ക് ശ്രമിക്കുകയും ചെയ്തു.

പക്ഷെ എഡ്ജായ ബോള്‍ രണ്ടാമത്തെയും മൂന്നാമത്തെയും സ്‌ളിപ്പ് ഫീല്‍ഡര്‍മാരിടെ തലയ്ക്കു മുകളിലൂടെ ഫോറിലേക്കു കുതിക്കുകയായിരുന്നു. രോഹിത് ശര്‍മയും റുതുരാജ് ഗെയ്ക്വാദുമാണ് ഈ പൊസിഷനുകളിലുണ്ടയിരുന്നത്. രോഹിത്തിനേക്കാള്‍ അതു ശരിക്കും റുതുവിന്റെ ക്യാച്ചായിരുന്നു ഇത്.

അദ്ദേഹം ഒന്നു ഉയര്‍ന്നു ചാടിയിരുന്നെങ്കില്‍ ബോള്‍ കൈകളില്‍ കുരുങ്ങേണ്ടതുമായിരുന്നു. പക്ഷെ അതിനു ശ്രമിക്കാതെ റുതു യാതൊരു ആക്ഷനുമില്ലാതെ നിന്ന ഇടത്തു തന്നെ നില്‍ക്കുകയായിരുന്നു. റുതുരാജിന്റെ ക്യാച്ചായതിനാല്‍ തന്നെ രോഹിത് അതിനു ശ്രമിച്ചതുമില്ല.

HARSHIT RANA

ക്യാച്ചിനുള്ള ശ്രമം പോലും റുതുരാജ് നടത്താതിരുന്നതില്‍ ഹര്‍ഷിത് ക്ഷുഭിതനായാണ് കാണപ്പെട്ടത്. ദേഷ്യത്തോടെ അദ്ദേഹം എന്തോ പറയുന്നുമുണ്ടായിരുന്നു. അവസരം നഷ്ടമായ ശേഷം വിളറിയ ചിരിയോടെയാണ് റുതുരാജ് തനിക്കു അരികെ നിന്ന രോഹിത്തിനെ നോക്കിയത്.

റുതു ക്യാച്ചിനു ശ്രമിക്കാതിരുന്നതിന്റെ അതൃപ്തി രോഹിത്തിന്റെ മുഖത്തും കാണാമായിരുന്നു. റുതുരാജ് ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഡികോക്ക് വെറും രണ്ടു റണ്ണിനു പുറത്താവുന്നതിനൊപ്പം സൗത്താഫ്രിക്ക രണ്ടു രണ്ടു വിക്കറ്റിനു അഞ്ചു റണ്‍സിലേക്കു കൂപ്പുകുത്തുകയും ചെയ്‌തേനെ.

പ്ലെയിങ് 11

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

സൗത്താഫ്രിക്ക- റയാന്‍ റിക്കെല്‍റ്റണ്‍, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവൂമ (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്സ്‌കെ, എയ്ഡന്‍ മാര്‍ക്രം, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.

Story first published: Saturday, December 6, 2025, 15:36 [IST]
Other articles published on Dec 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+