Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: റിഷഭ് തന്ത്രം പറഞ്ഞു, പിന്നാലെ വിക്കറ്റ്!!! ധോണിയെ വെല്ലും? വീഡിയോ വൈറല്‍

കൊല്‍ക്കത്ത: സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ബൗളിങിലൂടെ പിടിമുറുക്കിയിരിക്കുകയാണ് ഇന്ത്യ. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കയ്ക്കു വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ആദ്യദിനം 47 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ സൗത്താഫ്രിക്ക ഏഴു വിക്കറ്റിനു 149 റ്ണ്‍സെന്ന നിലയില്‍ പതറുകയാണ്.

അതിനിടെ ആദ്യ സെഷനില്‍ സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമയെ പുറത്താക്കാന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തൊരുക്കിയ തന്ത്രമാണ് ചര്‍ച്ചയാവുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈലായി മാറിയിരിക്കുകയാണ്. എന്താണ് സംഭവമെന്നു അറിയാം

RISHABH PANT

റിഷഭിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്

സൗത്താഫ്രിക്കയ്ക്കു വേണ്ടി നാലാം നമ്പറില്‍ ക്രീസിലെത്തിയ ടെംബ ബവൂമയ്ക്കു വെറും 11 ബോളുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. നേടിയതാവട്ടെ വെറും മൂന്നു റണ്‍സ് മാത്രം. 13ാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രം (31) പുറത്തായ ശേഷമാണ് ബവൂമ ക്രീസിലെത്തുന്നത്. ജസ്പ്രീത് ഹബുംറയാണ് മാര്‍ക്രമിനെ മടക്കിയത്.

14ം ഓവറില്‍ ഇടംകൈയന്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആദ്യമായി കളിയില്‍ പരീക്ഷിക്കുകയും ചെയ്തു. റണ്ണൊന്നമില്ലാതെ പുതിയ ബാറ്റര്‍മാരായ വിയന്‍ മുള്‍ഡറും ബവൂമയുമായിരുന്നു അപ്പോള്‍ ക്രീസില്‍. കുല്‍ദീപിന്റെ ആദ്യ ഓവറില മുഴുവന്‍ ബോളും മുള്‍ഡറാണ് നേരിട്ടത്. ഒരു ഫോറും താരം നേടി.

ബവൂമയുടെ വീക്ക്‌നെസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന റിഷഭ് പന്ത്. വീഡുയോ കാണാം

കുല്‍ദീപിന്റെ അടുത്ത ഓവറില്‍ ബവുമ സ്‌ട്രൈക്ക് നേരിടവെ ഫീല്‍ഡര്‍മാര്‍ക്കു റിഷഭ് നല്‍കിയ ചല നിര്‍ദേശങ്ങളാണ് സ്റ്റംപ് മൈക്കിലൂടെ പുറത്തുവന്നത്. ബവൂമയ്ക്കു സ്വീപ്പ് ഷോട്ടുകള്‍ കളിക്കാനിഷ്ടമാണെന്നും ലെഗ് സൈഡില്‍ ക്യാച്ച് നല്‍കിയേക്കാമെന്നും കുല്‍ദീപിനോടു വിളിച്ചു പറയുകയായിരുന്നു. ലെഗ് സൈഡിലുള്ള ഫീല്‍ഡര്‍മാരോടു ക്യാച്ചിനായി തയ്യാറായി ഇരിക്കൂയെന്നും അദ്ദേഹം നിര്‍ദേശിച്ചു.

റിഷഭിന്റെ ഈ കണക്കുകൂട്ടല്‍ പിഴച്ചില്ല. ഈ ഓവറിലെ അവസാനത്തെ ബോളില്‍ ബവൂമ പുറത്താവുകയും ചെയ്തു. അദ്ദേഹം ബോള്‍ മുന്നോട്ടു പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ എഡ്ജായ ശേഷം ബാക്ക് വേര്‍ഡ് ഷോര്‍ട്ട് ലെഗില്‍ നിര്‍ത്തിയ ധ്രുവ് ജുറേലിന്റെ കൈകളിലേക്കാണ് വന്നത്. അദ്ദേഹം അനു അനാനായം കൈയ്ക്കുള്ളിലാക്കിയതോടെ ബവൂമ നിരാശനായി തല താഴ്ത്തി ക്രീസ് വിടുകയുമായിരുന്നു.

TEMBA BAVUMA

ലെഗ് സൈഡിലെ ഫീല്‍ഡമാരോടു ബവൂമയുടെ ക്യാച്ച് ഉടന്‍ വരുമെന്നുള്ള റിഷഭിന്റെ നിര്‍ദേശം എത്ര മാത്രം കൃത്യമായിരുന്നുവെന്നു ഇതു അടിവരയിടുന്നു. ഒരു ബാറ്ററെ കൃത്യമായി വായിച്ചെടുത്ത് അതിനു അനുസരിച്ച് തന്ത്രങ്ങള്‍ പ്ലാന്‍ ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ അസാധാരണ മിടുക്ക് തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

അതേസമയം, സൗത്താഫ്രിക്കന്‍ ബാറ്റിങിലേക്കു വന്നാല്‍ പലര്‍ക്കും മോശമല്ലാത്ത തുടക്കങ്ങള്‍ ലഭിച്ചെങ്കിലും അതു വലിയ ഇന്നിങ്‌സുകളാക്കി മാറ്റിയെടുക്കാന്‍ സാധിച്ചില്ല. എയ്ഡന്‍ മാര്‍ക്രം (31), റയാന്‍ റിക്കെല്‍റ്റണ്‍ (23), വിയാന്‍ മുള്‍ഡര്‍ (24), കൈല്‍ വറൈന (15) എന്നിവരെല്ലാം ഈ വിക്കറ്റ് പാഴാക്കിയവരാണ്.

Story first published: Friday, November 14, 2025, 14:37 [IST]
Other articles published on Nov 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+