For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുല്‍ പറഞ്ഞത് കേട്ടില്ല, 'ആളാവാന്‍' നോക്കി റിഷഭ്!! പിന്നാലെ 8ന്റെ പണി; സംഭവമിങ്ങനെ

ഗുവാഹത്തി: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഭേദപ്പെട്ട തുടക്കമാണ് സൗത്താഫ്രിക്കയ്ക്കു ലഭിച്ചിരിക്കുന്നത്. ആദ്യദിനം ആറു വിക്കറ്റിനു 247 റണ്‍സാണ് അവര്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. 350 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്യാനായാല്‍ അതു ഈ ടെസ്റ്റില്‍ സൗത്താഫ്രിക്കയ്ക്കു തീര്‍ച്ചയായും മുന്‍തൂക്കവും നല്‍കും.

ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി റിഷഭ് പന്ത് അരങ്ങേറിയ മല്‍സരം കൂടിയാണിത്. പക്ഷെ അദ്ദേഹത്തിന്റെ ആദ്യദിനത്തിലെ ക്യാപ്റ്റന്‍സി പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നു പറയേണ്ടി വരും. മുന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയടക്കമുള്ളവര്‍ റിഷഭിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

RISHABH PANT

ഫീല്‍ഡിങ് ക്രമീകരണത്തില്‍ അദ്ദേഹത്തിനു ചില പാളിച്ചകള്‍ പറ്റിയിരുന്നു. അതു മാത്രമല്ല, വലിയൊരു അബദ്ധവും ആദ്യദിനം റിഷഭിന്റെ ഭാഗത്തു നിന്നും കണ്ടു. ടീമംഗത്തിന്റെ വാക്കു കേള്‍ക്കാതെയുള്ള തീരുമാനമാണ് മണ്ടത്തരമായി മാറിയത്. ഇതു എന്താണെന്നു നോക്കാം.

റിഷഭിന്റെ പിഴവ്

ആദ്യദിനം ലഞ്ച് ബ്രേക്കിനു ശേഷം രണ്ടാമത്തെ സെഷനിലായിരുന്നു ഇന്ത്യന്‍ നായകന്‍ റിഷഭ് പന്തിന്റെ മണ്ടത്തരം കാരണം ഇന്ത്യക്കു എട്ടിന്റെ പണി കിട്ടിയത്. രവീന്ദ്ര ജഡേജയെറിഞ്ഞ 45ാം ഓവറിലായിരുന്നു സംഭവം. രണ്ടു വിക്കറ്റിനു 132 റണ്‍സെന്ന നിലയിലായിരുന്നു സൗത്താഫ്രിക്ക ഈ ഓവറാരംഭിച്ചത്.

25 റണ്‍സുമായി ക്യാപ്റ്റന്‍ ടെംബ ബവൂമയും 20 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സുമായിരുന്നു ക്രീസില്‍. ബവൂമയാണ് ജഡേജയുടെ ഓവറിലെ ആദ്യ ബോള്‍ നേരിട്ടത്. ഫുള്ളര്‍ ലെങ്ത്ത് ബോളിനെതിരേ അദ്ദേഹം ഡിഫന്‍ഡ് ചെയ്തു. റണ്ണൊന്നുമില്ല.

അടുത്ത ബോള്‍ ബവൂമ പോയിന്റ് ഏരിയയിലേക്കു കളിച്ചു, വീണ്ടും റണ്ണില്ല. മൂന്നാമത്തേത് അല്‍പ്പം ഫുള്ളര്‍ ലെങ്ത് ബോളായിരുന്നു. ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗിലേക്കു ബവൂമ അതു സ്വീപ്പ് ചെയ്ത് രണ്ടു റണ്ണും ഓടിയെടുത്തു.

നാലാമത്തെ ബോള്‍ ബവൂമ ഡിഫന്‍ഡ് ചെയ്തപ്പോള്‍ റണ്ണില്ല. അഞ്ചാമത്തേത് കാല്‍മുട്ടിലൂന്നി സ്വീപ്പ് കളിക്കാനായിരുന്നു സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്റെ ശ്രമം. പക്ഷെ ബാറ്റില്‍ കണക്ടാവാതെ പോയപ്പോള്‍ നേരെ പാഡിലാണ് പതിച്ചത്. പിന്നാലെ ജഡേജയുടെയും റിഷഭിന്റെയും ശക്തമായ എല്‍ബിഡബ്യു അപ്പീല്‍. പക്ഷെ അംപയര്‍ അതു നോട്ടൗട്ടും വിധിക്കുകയായിരുന്നു.

പിന്നാലെ ജഡേജയുമായി റിവ്യു എടുക്കുന്നതിനെപ്പറ്റി റിഷഭ് ചോദിക്കുന്നു. ഇതിനിടെ സ്ലിപ്പ് ഫീല്‍ഡറായിരുന്ന കെഎല്‍ രാഹുല്‍ അതു റിവ്യു എടുക്കേണ്ടെന്നു കാണിക്കുന്നുണ്ടായിരുന്നു. ബോള്‍ പുറത്തേക്കാവും പോവുന്നതെന്നു അദ്ദേഹം ആംഗ്യവും കാണിച്ചു. പക്ഷെ ഇതു ചെവികൊള്ളാതെ റിഷഭ് റിവ്യു എടുത്ത് ആളാവാനണ് ശ്രമിച്ചത്.

INDIA REVIEW

Screenshot/Jiohotstar

എന്നാല്‍ ഇതു വലിയ മണ്ടത്തരമായെന്നു പിന്നാലെ വ്യക്തമാവുകയും ചെയ്തു. റീപ്ലേകള്‍ പരിശോധിച്ചപ്പോള്‍ ബോളിന്റെ ഇംപാക്ട് ലൈനിലാണെന്നു കണ്ടെങ്കിലും പിച്ച് ചെയ്ത ശേഷം അതു ലെഗ് സൈഡിലൂടെ പുറത്തേക്കവാണ് പോവുകയെന്നു ബോള്‍ ട്രാക്കിങില്‍ വ്യക്തമായി. ഇതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ടും വിധിക്കുകയായിരുന്നു.

കൂടുതല്‍ അനുഭവസമ്പത്തുള്ള രാഹുലിന്റെ വാക്കുകള്‍ റിഷഭ് പരിഗണിച്ചിരുന്നെങ്കില്‍ ഈ മണ്ടത്തരം സംഭവിക്കില്ലായിരുന്നു. പക്ഷെ ക്യാപ്റ്റനായ ആദ്യ കളിയിലെ എടുത്തുചാട്ടം കാരണം റിഷഭിനു മാത്രമല്ല ടീം ഇന്ത്യക്കും എട്ടിന്റെ പണി കിട്ടുകയും ചെയ്തു.

അതേസമയം, മൂന്നാം നമ്പറിലക്കു പ്രൊമോഷന്‍ ലഭിച്ച ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് 49 റണ്‍സുമായി ആദ്യദിനം സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കോററായി മാറിയത്. ക്യാപ്റ്റന്‍ ടെംബ ബവൂമ (41), എയ്ഡന്‍ മാര്‍ക്രം (38), റയാന്‍ റിക്കെല്‍റ്റണ്‍ (35), ടോണി ഡി സോര്‍സി (28) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

Story first published: Sunday, November 23, 2025, 8:16 [IST]
Other articles published on Nov 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+