Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ ബ്രില്ല്യന്‍സ്!! രോഹിത്തിനോടു പോലും ചോദിച്ചില്ല, സൗത്താഫ്രിക്ക ഞെട്ടി, അറിയാം

റാഞ്ചി: സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ മിന്നുന്ന പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവച്ചത്. കെഎല്‍ രാഹുലിനു കീഴില്‍ ഇറങ്ങിയ ഇന്ത്യ 350 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു മുന്നില്‍ വച്ചത്. മറുപടിയില്‍ 20 ഓവറിനുള്ളില്‍ നാലു മുന്‍നിര വിക്കറ്റുകളെടുത്ത് അവരെ ഇന്ത്യ ബാക്ക്ഫൂട്ടിലാക്കുകയും ചെയ്തു.

ബാറ്റിങില്‍ ഫിനിഷര്‍ റോളി ഫിഫ്റ്റിയോടെ കസറിയ രാഹുല്‍ പിന്നീട് ക്യാപ്റ്റന്‍സിയിലും തിളങ്ങി. വിക്കറ്റിനു പിന്നില്‍ നിന്ന് കളി പഠിച്ചെടുക്കാനും റിവ്യു എടുക്കാനുള്ള തന്റെ മിടുക്ക് ഈ കളിയിലും അദ്ദേഹം പുറത്തെടുത്തു. രാഹുലിന്റെ ഒരു കിടിലന്‍ റിവു ഇന്ത്യക്കു നിര്‍ണായക ബ്രേക്കത്രൂവും കളിയില്‍ സമ്മാനിച്ചു. എന്താണ് സംഭവമെന്നറിയാം.

RAHUL SOUTH AFRICA

രാഹുല്‍ മാസ്റ്റര്‍ സ്‌ട്രോക്ക്

സൗത്താഫ്രിക്കയുടെ ഇന്നിങ്‌സിലെ 15ാമത്തെ ഓവറിലായിരുന്നു സംഭവം. 14 ഓവറുകള്‍ക്കു ശേഷം അവര്‍ മൂന്നു വിക്കറ്റിനു 73 റണ്‍സെന്ന നിലയിലായിരുന്നു. ടോണു ഡിസോര്‍സിയും (37) മാത്യു ബ്രീറ്റ്‌സ്‌കെയുമായിരുന്നു (28) ക്രീസില്‍. മൂന്നു വിക്കറ്റിനു 11 റണ്‍സിലേക്കു കൂപ്പുകുത്തിയ സൗത്താഫ്രിക്കയെ തിരികെ കൊണ്ടുവന്നത് ഈ ജോടിയാണ്.

ഫിഫ്റ്റി പ്ലസ് റണ്‍സ് കൂട്ടുകെട്ടുമായി ഈ ജോടി മുന്നേറവെയാണ് 15ാം ഓവറില്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ആദ്യമായി പന്തെറിയാന്‍ വിളിച്ചത്. ഓവറിലെ ആദ്യ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് ഡിസോര്‍സിയാണ്, പക്ഷെ റണ്ണില്ല. എന്നാല്‍ അടുത്ത നാലു ബോളില്‍ ഡിസോര്‍സിയും ബ്രീറ്റ്‌സ്‌കെയും ഓരോ സിംഗിളുകള്‍ വീതമെടുത്തു.

ഓവറിലെ അവസാനത്തെ ബോളില്‍ എക്രോസ് ദി ലൈന്‍ കളിക്കാനായിരുന്നു ഡിസോര്‍സിയുടെ ശ്രമം. പക്ഷെ ടൈമിങ് പിഴച്ചപ്പോള്‍ ബോള്‍ നേരെ പാഡിലണ് കൊണ്ടത്. ഫ്രണ്ട് പാഡില്‍ തട്ടിയ ശേഷം ബാക്ക് പാഡിലും കൊള്ളുകയായിരുന്നു. പിന്നാലെ കുല്‍ദീപിന്റെയും രാഹുലിന്റെയും ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ നോട്ടൗട്ടാണ് വിധിച്ചത്.

തുടര്‍ന്ന് റിവ്യു എടുക്കാന്‍ ഇരുകൈകളും ഉയര്‍ത്തിപ്പിടിച്ച ശേഷം ബോളിനെക്കുറിച്ച് കുല്‍ദീപിനോടു ചോദിക്കുകയായിരുന്നു. ബാറ്റില്‍ എഡ്ജുണ്ടോയെന്ന സംശയം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഇതിനിടെ സ്ലിപ്പിലുണ്ടായിരുന്ന മുന്‍ നായകന്‍ രോഹിത് ശര്‍മയും കുല്‍ദീപിനോടു സംശയങ്ങള്‍ ചോദിക്കുന്നതു കണ്ടു.

KULDEEP YADAV

ബൗളറുടെ മറുപടിക്കു ശേഷം രോഹിത്തിനോടു അഭിപ്രായം പോലും ചോദിക്കാതെയാണ് രാഹുല്‍ റിവ്യു എടുത്തത്. അദ്ദേഹത്തിന്റെ ഈ തീരുമാനം ഫലം കാണുകയും ചെയ്തു. ബോള്‍ ട്രാക്കിങില്‍ ലെഗ് സ്റ്റംപിന് പുറത്തല്ല, അകത്തു തന്നെയാണ് ബോള്‍ പിച്ച് ചെയ്തതെന്നും അതു മിഡില്‍ സ്റ്റംപിലായിരിക്കും പതിക്കുകയെന്നു റീപ്ലേയില്‍ വ്യക്തമായി.

ഇതോടെ തേര്‍ഡ് അംപയര്‍ ഔട്ടും വിധിക്കുകയായിരുന്നു. പിന്നാലെ ടീമംഗങ്ങള്‍ക്കൊപ്പം ആഹ്ലാദനൃത്തം ചവിട്ടിയാണ് വിക്കറ്റ് നേട്ടം കുല്‍ദീപ് ആഘോഷിച്ചത്. നിരാശനായി ഡിസോര്‍സി ക്രീസ് വിട്ടപ്പോള്‍ നാലാം വിക്കറ്റും വീണതിന്റെ ഞെട്ടലിലും നിരാശയിലുമായിരുന്നു സൗത്താഫ്രിക്കന്‍ ടീം.

Story first published: Sunday, November 30, 2025, 19:59 [IST]
Other articles published on Nov 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+