Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാവണം ക്യാപ്റ്റന്‍!! 'ചെണ്ട' പ്രസിദ്ധ് രണ്ടാം സ്‌പെല്ലില്‍ തീപ്പൊരിയായി; ചെയ്തതറിയാം

വിശാഖപട്ടണം: ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ സൗത്താഫ്രിക്കയെ തകര്‍പ്പന്‍ ബൗളിങിലൂടെ പിടിച്ചു കെട്ടിയിരിക്കുകയാണ് ടീം ഇന്ത്യ. 350ന് മുകളില്‍ ടോട്ടല്‍ മോഹിച്ച് ബാറ്റ് വീശിയ അവരെ 280 പോലുമെത്താന്‍ കെഎല്‍ രാഹുലും സംഘവും അനുവദിച്ചില്ല. 47.5 ഓവറില്‍ 270 റണ്‍സിന് സൗത്താഫ്രിക്കയെ ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു.

ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ (106) സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ മറ്റാരെയും ഇന്ത്യ അധികനേരം ക്രീസില്‍ നിര്‍ത്തിയതുമില്ല. കഴിഞ്ഞ രണ്ടു കളിയിലും റണ്‍സ് വാരിക്കോരി നല്‍കി 'ചെണ്ടയായി' മാറിയ പ്രസിദ്ധ് കൃഷ്ണ ഈ മല്‍സരത്തില്‍ സര്‍പ്രൈസ് പ്രകടനത്തിലൂടെ ഞെട്ടിക്കുക തന്നെ ചെയ്തു. നാലു വിക്കറ്റുകളണ് പേസര്‍ പിഴുതത്.

PRASIDH KRISHNA

9.5 ഓവറില്‍ 6.7 ഇക്കോണമി റേറ്റില്‍ 66 റണ്‍സ് വിട്ടുകൊടുത്താണ് പ്രസിദ്ധ് നാലു പേരെ മടക്കിയത്. പക്ഷെ കൡയുടെ തുടക്കത്തില്‍ അദ്ദേഹം റണ്‍സ് വാരിക്കോരി നല്‍കിയത്. പക്ഷെ രണ്ടാം സ്‌പെല്ലില്‍ അവിശ്വസനീയ തിരിച്ചുവരവിലൂടെ വിമര്‍ശിച്ചവരുടെ വായടപ്പിക്കാന്‍ പ്രസിദ്ധിന് സാധിക്കുകയും ചെയ്തു. ഇതിനു അദ്ദേഹത്തെ സഹായിച്ചതാവട്ടെ നായകന്‍ രാഹുലിന്റെ ഉപദേശമാണ്. ഇതു എങ്ങനെയെന്നറിയാം.

പ്രസിദ്ധിന്റെ പ്രകടനം

ഇന്ത്യക്കു വേണ്ടി ന്യൂബോള്‍ കൈകാര്യം ചെയ്ത അര്‍ഷ്ദീപ് സിങ്- ഹര്‍ഷിത് റാണ ജോടി രണ്ടു എന്‍ഡുകളിലും ഉജ്ജ്വലമായി പന്തെറിയവെയാണ് പ്രസിദ്ധ് കൃഷ്ണയെത്തുന്നത്. ഒമ്പതാം ഓവറില്‍ അദ്ദേഹത്തെ മൂന്നാം പേസറായി ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ കൊണ്ടു വരികയായിരുന്നു. ഒരു സിക്‌സറടക്കം ഒമ്പതു റണ്‍സ് പ്രസിദ്ധ് വിട്ടുകൊടുത്തു.

അടുത്ത ഓവറില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 18 റണ്‍സാണ് പേസര്‍ വാരിക്കോരി നല്‍കിയത്. ഇതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു ബോധ്യമായ രാഹുല്‍ ഈ ഓവറിനു പിന്നാലെ പ്രസിദ്ധിനെ പിന്‍വലിക്കുകയും ചെയ്തു. പിന്നീട് രണ്ടു എന്‍ഡിലും സ്പിന്നര്‍മാരെ കൊണ്ടുവന്ന് അവരുടെ സ്‌കോറിങ് വേഗത കുറയ്ക്കാനാണ് ക്യാപ്റ്റന്‍ ശ്രമിച്ചത്.

പിന്നീട് 27ാം ഓവറിലാണ് രണ്ടാം സ്‌പെല്ലിനായി രാഹുല്‍ തിരികെ കൊണ്ടുവന്നത്. ഈ ഓവറിനു തൊട്ടുമുമ്പാണ് പ്രസിദ്ധിനു അരികിലേക്കു വന്ന് രാഹുല്‍ ചില ഉപദേശങ്ങള്‍ നല്‍കിയത്. ആദ്യ സ്‌പെല്ലില്‍ എവിടൊണ് പാളിയതെന്നു ബൗളറെ പറഞ്ഞു മനസ്സിലാക്കിയ ക്യാപ്റ്റന്‍ ലൈനിലും ലെങ്ത്തിലുമെല്ലാം ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ പുതിയൊരു പ്രസിദ്ധിനെയാണ് ഗ്രൗണ്ടില്‍ കണ്ടത്.

ആദ്യ രണ്ടോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത പ്രസിദ്ധ് അതിനു ശേഷമെറിഞ്ഞ 47 ബോളില്‍ 39 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. നാലു വിക്കറ്റുകളും ഇതിനിടെ അദ്ദേഹം പോക്കറ്റിലാക്കി. രാഹുലിന്റെ പിന്തുണയും അദ്ദേഹം നല്‍കിയ ഉപദേശവുമാണ് ഫ്‌ളോപ്പില്‍ നിന്നും പ്രസിദ്ധിനെ ഹീറോയാക്കി മാറ്റിയത്.

INDIA

രണ്ടാം സ്‌പെല്ലിലെ ആദ്യ ഓവറില്‍ ക്രീസില്‍ നിലയുറപ്പിച്ചിരുന്ന ക്വിന്റണ് ഡികോക്കിനും (85) മാത്യു ബ്രീറ്റ്‌സ്‌കെയ്ക്കും (22) റണ്ണെടുക്കാനുള്ള പഴുതുകളൊന്നും അദ്ദേഹം നല്‍കിയില്ല. രണ്ടു സിംഗിള്‍ മാത്രമേ പ്രസിദ്ധ് വിട്ടുനല്‍കിയുള്ളൂ. അടുത്ത ഓവറില്‍ ഇരട്ട പ്രഹരത്തിലൂടെ അദ്ദേഹം സൗത്താഫ്രിക്കയെ സ്തബധരാക്കി. രണ്ടാമത്തെ ബോളില്‍ ബ്രീറ്റ്‌സ്‌കെയെ (24) വിക്കറ്റിനു മുന്നില്‍ രോഹിത് കുരുക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ കളിയിലെ പ്ലെയര്‍ ഓഫ്ദി മാച്ചും സെഞ്ച്വറി വീരനുമായ എയ്ഡന്‍ മാര്‍ക്രം ക്രീസില്‍. പക്ഷെ ഒരു റണ്ണെടുത്ത അദ്ദേഹത്തെ മൂന്നാമത്തെ ബോളില്‍ തന്നെ മടക്കി. വിരാട് കോലിയാണ് ക്യാച്ചെടുത്തത്.

ഈ ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രമേ പ്രസിദ്ധ് വഴങ്ങിയുള്ളൂ. വൈകാതെ തന്നെ സെഞ്ച്വറിയുമായി കുതിച്ച ഡികോക്കിനെ (106) പ്രസിദ്ധ് ബൗള്‍ഡാക്കുകയും ചെയ്തതോടെ സൗത്താഫ്രിക്ക അഞ്ചിനു 199ലേക്കും വീണു. കളി മാറിയതും ഇതാടെയാണ്.

Story first published: Saturday, December 6, 2025, 19:10 [IST]
Other articles published on Dec 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+