ഗുവാഹത്തി: സൗത്താഫ്രിക്കയ്‌ക്കെതെിരേയുള്ള നിര്‍ണായകമായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വലിയ സമ്മര്‍ത്തിലായിരിക്കുയാണ് ടീം ഇന്ത്യ. ഈ മല്‍സരത്തില്‍ റിഷഭ് പന്തിനും സംഘത്തിനും ഇനി ജയിക്കാനാവുമോയെന്നതു സംശയമാണ്. തോല്‍വിയെങ്കിലും ഒഴിവാക്കാനായിരിക്കും ഇന്ത്യയുയെ ആദ്യത്തെ ശ്രമം. കാരണം അത്രയും ശക്തമായ നിലയിലാണ് ഇപ്പോള്‍ സന്ദര്‍ശകര്‍.
ഒന്നാമിന്നിങ്‌സില്‍ 489 റണ്‍സെന്ന വലിയ ടോട്ടലാണ് സൗത്താഫ്രിക്ക പടുത്തുയര്‍ത്തിയത്. മറുപടിയില്‍ രണ്ടംദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പതു റണ്‍സെന്ന നിലയിലാണ്. മുഴുവന്‍ വിക്കറ്റുകളും കൈയിലിരിക്കെ സൗത്താഫ്രിയ്ക്കയ്‌ക്കൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 480 റണ്‍സ് കൂടി ആവശ്യമാണ്.

മൂന്നാംദിനമായ തിങ്കളാഴ്ച വീണ്ടും ക്രീസിലെത്തുമ്പോള്‍ ഇന്ത്യയുടെ ആദ്യത്തെ കടമ്പ ഫോളോഓണ്‍ ഒഴിവാക്കുകയെന്നതായിരിക്കും. ഫോളോഒാണ്‍ നേരിടാതെ സൗത്താഫ്രിക്കയെ വീണ്ടും ബാറ്റിങിനു അയക്കണമെങ്കില്‍ ഇന്ത്യക്കു എത്ര റണ്‍സാണ് ആവശ്യമെന്നു പരിശോധിക്കാം.
ഫോളോ ഓണ്‍ തടയുമോ?
മൂന്നാദിനം മികച്ച ബാറ്റിങ് കാഴ്ചവച്ച് ഫോളോഓണ്‍ സ്‌കോര്‍ ആദ്യം മറികടന്നതിനു ശേഷം പിന്നീട് ലീഡിനായി ശ്രമിക്കുകയെന്നതായിരിക്കും ഇന്ത്യയുടെ പ്ലാന്‍. ഇന്ത്യക്കുമേല്‍ കുറഞ്ഞത് 200 റണ്‍സിന്റെയെങ്കിലും ലീഡ് സ്വന്തമാക്കാനായാല്‍ മാത്രമേ സൗത്താഫ്രിക്ക്ക്കു നമ്മളെ ഫോളോ ഓണിനായി അയക്കാന്‍ സാധിക്കുകയുള്ളൂ.
അവര്‍ ഒന്നാമന്നിങ്‌സില്‍ അടിച്ചെടുത്തത് 489 റണ്‍സാണ്. അതുകൊണ്ടു തന്നെ 290 റണ്‍സ് നേടിയാല്‍ മാത്രമേ ഇന്ത്യക്കു ഈ ടെസ്റ്റില്‍ ഫോളോഓണ്‍ ഭീഷണി ഒഴിവാക്കാന്‍ കഴിയൂ. ഇതില്‍ താഴെ ഏതു സ്‌കോളറില്‍ ഓള്‍ഔട്ടായാലും സൗത്തഫ്രിക്കയ്ക്കു ഇന്ത്യയോടു വീണ്ടും ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം. അതു ചിലപ്പോള്‍ ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയെന്ന നാണക്കേടിലേക്കും തള്ളിയിട്ടിക്കും.
അതുകൊണ്ടു തന്നെ എന്തു സംഭവച്ചിലും 290 റണ്‍സ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കുകയാവും റിഷഭ് പന്തിന്റെയും സംഘത്തിനും മുന്നിലുള്ള ആദ്യത്തെ കടമ്പ. ശക്താമായ ബാറ്റിങ് നിരയാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടു തന്നെ ഈ സ്‌കോര്‍ ഇന്ത്യയെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടേറിയ കാര്യമായിരിക്കില്ല. പക്ഷെ അതിനായി മികച്ച കൂട്ടുകെട്ടുകള്‍ അനിവാര്യമാണ്. ടീമിലെ രണ്ടോ, മൂന്നോ താരങ്ങള്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കുകയും വേണം.

ശുഭമന്‍ ഗില്ലില്ലാതെ ഇറങ്ങിയ ഇന്ത്യയെ സംബന്ധിച്ച് ഈ ടെസ്റ്റ് ശരിക്കും ഡു ഓര്‍ ഡൈയാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും ഈ മല്‍സരത്തില്‍ നമ്മളെ രക്ഷിക്കില്ല. കാരണം കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റിലേറ്റ 30 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയോടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 0-1നു പിന്നിലാണ്.
ഗുവാഹത്തിയില്‍ ജയിക്കാനായാല്‍ മാത്രമേ രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-1നു അവസാനിപ്പിക്കാന്‍ ഇന്ത്യക്കു കഴിയൂ. ഇല്ലെങ്കില്‍ 0-2ന്റെ തൂത്തുവാരല്‍ നേരിടേണ്ടിയും വരും. കഴിഞ്ഞ വര്‍ഷം നാട്ടില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ നാണംകെട്ടിരുന്നു, 0-3നാണ് കിവികള്‍ അന്നു ഇന്ത്യയെ മലര്‍ത്തിയടിച്ചത്.
ഇനി സൗത്താഫ്രിക്കയോടും നാട്ടില്‍ തൂത്തുവാരപ്പെട്ടാല്‍ അതു ഗൗതം ഗംഭീറിന്റെ ടെസ്റ്റ് പരിശീലക സ്ഥാനം വരെ തെറിപ്പിക്കാനിടയുണ്ട്. മാത്രമല്ല ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ അടുത്ത ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകളെയും അതു ദോഷകരമായി ബാധിക്കും.
പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യ അഞ്ചാംസ്ഥാനത്തക്കു വീഴുകയും ചെയ്യും. കഴിഞ്ഞ ഡബ്ല്യുടിസി സൈക്കളിലും ഇന്ത്യക്കു ഫൈനല്‍ നഷ്ടമായിരുന്നു. പോയിന്റ് പട്ടികയില്‍ മൂന്നാമതായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തത്.