For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗുവാഹത്തിയില്‍ ഇന്ത്യ ജയിക്കുമോ? എത്ര റണ്‍സ് വരെ ചേസ് ചെയ്യാം, എല്ലാമറിയാം

ഗുവാഹത്തി: കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റിന്റെ വഴിയെ ഗുവാഹത്തിയിലും ടീം ഇന്ത്യക്കു അടിതെറ്റുമോ? രണ്ടാമങ്കത്തിന്റെ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആരാധകര്‍ വലിയ ആശങ്കയിലാണ്. കാരണം ഈ ടെസ്റ്റ് ഏറെക്കുറെ സൗത്താഫ്രിക്കയുടെ വരുതിയില്‍ ആയിക്കഴിഞ്ഞുവെന്നു തന്നെ പറയേണ്ടി വരും. ഇനി ഇന്ത്യക്കുഈ ടെസ്റ്റില്‍ ജയിച്ചുകയറണമെങ്കില്‍ അദ്ഭുതം തന്നെ കാണിക്കേണ്ടതായി വരും.

288 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ശേഷം ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിക്കാതെ സൗത്താഫ്രിക്ക വീണ്ടും ബാറ്റിങിനു ഇറങ്ങിയിരിക്കുകയാണ്. വിക്കറ്റ് പോവാതെ 26 റണ്‍സെന്ന നിലയിലാണ് മൂന്നാംദിനം അവര്‍ കളി നിര്‍ത്തിയത്.

INDIAN TEAM

രണ്ടു ദിവസം ബാക്കിനില്‍ക്കെ സൗത്താഫ്രിക്ക ഇപ്പോള്‍ 314 റണ്‍സിനു മുന്നിലാണ്. വലിയൊരു വിജയലക്ഷ്യം തന്നെ നാലാം ഇന്ത്യക്കു മുന്നില്‍ വയ്ക്കാനായിരിക്കും അവരുടെ പ്ലാന്‍. റിഷഭ് പന്തിനും സംഘത്തിനും എത്ര റണ്‍സ് വരെ ഇവിടെ ചേസ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇതേക്കുറിച്ചു അറിയാം.

എത്ര ചേസ് ചെയ്യാം?

ഗുവാഹത്തിയിലെ ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കുന്നത്. ഈ ഗ്രൗണ്ടില്‍ ഇതുവരെയുള്ള ടെസ്റ്റുകളിലെ റണ്‍ചേസ് റെക്കോര്‍ഡ് നോക്കിയാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു നിരാശരാവേണ്ടി വരും. കാരണം നേരത്തേ ഒരു റെഡ് ബോള്‍ മല്‍സരം പോലും ഇവിടെ നടന്നിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.

ഈ ഗ്രൗണ്ടിലെ കന്നി ടെസ്റ്റ് കൂടിയാണ് ഇപ്പോള്‍ നടക്കുന്ന ഇന്ത്യ- സൗത്താഫ്രിക്ക പോരാട്ടം. അതുകൊണ്ടു തന്നെ ഇവിടെ ഇന്ത്യക്കു എത്ര റണ്‍സ് വരെ വിജയിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരവുമില്ല. എങ്കിലും ബാറ്റിങിനെ തുണയ്ക്കുന്നതു തന്നെയാണ് ഗുവാഹത്തിയിലെ പിച്ച്. അവസാനത്തെ രണ്ടു ദിവസം സ്പിന്നര്‍മാര്‍ക്കും ഇവിടെ നിന്നും സഹായം സ ലഭിക്കും.

ടെസ്റ്റിനു ഇതു വരെ വേദിയായിട്ടില്ലെങ്കിലും അന്താരാഷ്ട്ര ഏകദിന, ടി20 മല്‍സരങ്ങള്‍ നേരത്തേ ഇവിടെ ഒരുപാട് നടന്നിട്ടുണ്ട്. പരമ്പരാഗതമായി ബാറ്റര്‍മാരെ സഹായിക്കുന്നതാണ് ഗുവാഹത്തിയിലെ പിച്ചുകള്‍. ഏകദിനത്തില്‍ 326 റണ്‍സ് വരെ ഇവിടെ വിജയകരമായി ചേസ് ചെയ്യപ്പെട്ടിട്ടുണ്ട്. 2018 ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് വെറും രണ്ടു വിക്കറ്റിനു 326 റണ്‍സ് പിന്തുടര്‍ന്നു ജയിച്ചത്.

ഇനി ടി20യെടുത്താലും വലിയ റണ്‍ചേസിനു വേദിയായിട്ടുള്ള സ്റ്റേഡിയമാണിത്. ഓസ്‌ട്രേലിയയുടെ പേരിലാണ് ഇവിടെ ടി20യിലെ ഏറ്റവുമുയര്‍ന്ന റണ്‍ചേസ് റെക്കോര്‍ഡ്. ഇന്ത്യക്കെതിരേ 225 റണ്‍സ് ഇവിടെ പിന്തുടര്‍ന്നു ജയിക്കാന്‍ കംഗാരുപ്പടയ്ക്കായിട്ടുണ്ട്.

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഈ വലിയ റണ്‍ചസേ് റെക്കോര്‍ഡുകളെല്ലാം സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. മികച്ച ബാ്റ്റിങ് പുറത്തെടുക്കാനാല്‍ വലിയ സ്‌കോറുകള്‍ ഇവിടെ പിന്തുടര്‍ന്നു ജയിക്കാന്‍ കഴിയുമെന്നു തന്നെയാണ് ഇവയെല്ലാം തെളിയിക്കുന്നത്.

INDIAN TEAM

ഇന്ത്യയുടെ റണ്‍ചേസ് റെക്കോര്‍ഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന റണ്‍ചേസ് റെക്കോഡ് നോക്കുകയാണെങ്കില്‍ ഒരിക്കല്‍ മാത്രമേ 400 പ്ലസ് റണ്‍സ് പിന്തുടര്‍ന്നു വിജയിക്കാനായിട്ടുള്ളൂ. 1975-76ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് ഇന്ത്യ 403 റണ്‍സ് പിന്തുര്‍ന്നു ജയിച്ചത്. ആറു വിക്കറ്റുകള്‍ ബാക്കിനില്‍ക്കവെയായിരുന്നു ഇത്.

ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍ചേസ് 2008-09ല്‍ ഇംഗ്ലണ്ടിനെതിരേയുള്ള 387 റണ്‍സാണ്. അന്നും ആറു വിക്കറ്റുകള്‍ കൈയിലിരിക്കെയാണ് ഇന്ത്യ ജയിച്ചുകയറിയത്. 2020-21ല്‍ ബ്രിസ്ബണില്‍ ഓസ്‌ട്രേലിയക്കെതിരേ 328 റണ്‍സ് ചേസ് ചെയ്തു ജയിച്ചതാണ് ഈ ലിസ്റ്റില്‍ മൂന്നാമത്. ഇവ മാറ്റി നിര്‍ത്തിയാല്‍ ടെസ്റ്റില്‍ മറ്റൊരു 300 പ്ലസ് റണ്‍സ് പോലും പിന്തുടര്‍ന്നു ജയിക്കാനും നമുക്കായിട്ടില്ല.

സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ 450നു മുകളില്‍ ലക്ഷ്യമായിരിക്കും ഇന്ത്യക്കു ലഭിച്ചേക്കുകയെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ മറികടന്നു ജയിക്കണമെങ്കില്‍ ഇന്ത്യക്കു അസാധാരണ പ്രകടനം തന്നെ പുറത്തെടുക്കേണ്ടിയും വരും.

Story first published: Monday, November 24, 2025, 17:50 [IST]
Other articles published on Nov 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+