Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സഞ്ജുവിനെ ട്രോളാന്‍ വരട്ടെ, ആ ബോള്‍ 'ചതി'!! നേരിടാന്‍ ആര്‍ക്കുമാവില്ല, ഈ കാരണം

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയുമയുള്ള മൂന്നാം ടി20യിലും ഫ്‌ളോപ്പായതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളും പരിഹാസവുമാണ് ഇന്ത്യന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. നേരിട്ട രണ്ടാമത്ത ബോളില്‍ തന്നെ അദ്ദേഹത്തെ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സണ്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. നേരത്തേ രണ്ടാം ടി20യിലും സഞ്ജുവിനെ അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു.

എന്നാല്‍ ഇന്നത്തെ കളിയിലെ പുറത്താവലിന്റെ പേരില്‍ സഞ്ജുവിനെ വിമര്‍ശിക്കാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. കാരണം ആ തരത്തിലൊരു ബോളിലാണ് അദ്ദേഹത്തെ യാന്‍സണ്‍ വീഴ്ത്തിയതെന്നു കാണാം. സഞ്ജുവിന്റെ പുറത്താവല്‍ എങ്ങനെ സംഭവിച്ചുവെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON

ആ ബോള്‍ ആരു കളിക്കും

ഇന്ത്യക്കു വേണ്ടി പതിവു പോലെ സഞ്ജു സാംസണാണ് ഒരിക്കല്‍ക്കൂടി ആദ്യം സ്‌ട്രൈക്ക് നേരിട്ടത്. സൗത്താഫ്രിക്കയ്ക്കായി ഒരിക്കല്‍ കൂടി ന്യൂബോള്‍ കൈകാര്യം ചെയ്യാനെത്തിയത് മാര്‍ക്കോ യാന്‍സണുമായിരുന്നു. ഒരു ലെങ്ത്ത് ബോളാണ് അദ്ദേഹം ആദ്യം പരീക്ഷിച്ചത്. സഞ്ജു സ്‌ക്വയര്‍ ലെഗിലേക്കാണ് കളിച്ചത്. അതു കേശവ് മഹാരാജിന്റെ കൈകളിലേക്കു വന്നതോടെ സഞ്ജു സിംഗിള്‍ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

അടുത്ത ബോളിലാണ് അദ്ദേഹം പുറത്തായത്. മിഡില്‍, ഓഫ് സ്റ്റംപ് ഭാഗത്തു ഗുഡ് ലെങ്ത് ബോളാണ് യാന്‍സണ്‍ എറിഞ്ഞത്. സഞ്ജു ഇതു പ്രതിരോധിക്കാന്‍ ബാറ്റ് താഴേക്കു കൊണ്ടുവന്നപ്പോഴേക്കും വൈകിപ്പോയിരുന്നു. ബാറ്റിനെ ബീറ്റ് ചെയ്ത ബോള്‍ നേരെ ഓഫ്‌സ്റ്റംപിന് മുകളില്‍ പതിക്കുകയും ചെയ്തു. ഇതു കണ്ട സഞ്ജു അല്‍പ്പം ഞെട്ടലോടെ നിരാശനായി ക്രീസ് വിടുകയുമായിരുന്നു.

ഈ ബോളിന്റെ യഥാര്‍ഥ വേഗത വെറും 87 കിമി മാത്രമായിരുന്നു. മാത്രമല്ല ഇതു 33.15 സ്വിങും ചെയ്തു. മിഡില്‍- ലെഗ് സ്റ്റംപ് ഏരിയയിലായി 0.89 മീറ്റര്‍ ലെങ്ത്തിലായിരുന്നു ഈ ബോള്‍ പിച്ച് ചെയ്തത്. അതുകൊണ്ടു തന്നെ ക്രീസിലുണ്ടായിരുന്ന സഞ്ജുവിനു അതിനെതിരേ പ്രതികരിക്കാന്‍ ലഭിച്ച സമയം വെറും 0.56 സെക്കന്റുകള്‍ മാത്രമാണ്.

ഇത്തരമൊരു ബോളിനെ നേരിടുക സഞ്ജുവിനു മാത്രമല്ല ലോകത്തിലെ ഏതു ബാറ്റര്‍ക്കും അസാധ്യം തന്നെയാണെനന്നു നിസംശയം പറയാം. അദ്ദേഹത്തിന്റെ സ്ഥാനത്തു ലോകത്തിലെ മറ്റേതൊരു സൂപ്പര്‍ ബാറ്ററാണെങ്കിലും ആ ബോളില്‍ പുറത്താവുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ സഞ്ജുവിനെ വീഴ്ത്തിയത് ഒരു വണ്ടര്‍ ബോള്‍ തന്നെയാണെന്നു നിസംശയം പറയാന്‍ കഴിയും.

SANJU SAMSON

മികച്ച ടോട്ടലുമായി ഇന്ത്യ

സ്‌കോര്‍ ബോര്‍ഡില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ സഞ്ജു സാംസണിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും അതു ഇന്ത്യന്‍ ടീമിനെ ബാക്ക്ഫൂട്ടിലാക്കിയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. തിലക് വര്‍മയും (107*) അഭിഷേക് ശര്‍മയും (50) അഗ്രസീവ് ഇന്നിങ്‌സുകളുമായി കൗണ്ടര്‍ അറ്റാക്കിങ് ഗെയിം പുറത്തെടുത്ത് സൗത്താഫ്രിക്കയ്ക്കു മേല്‍ കത്തിക്കയറുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ ഈ ജോടി അടിച്ചെടുത്തത് 107 റണ്‍സാണ്. സൗത്താഫ്രിക്കയുടെ പേസ്, സ്പിന്‍ ബൗളിങിലെ വളരെ അനായാസം നേരിടാന്‍ ഇരുവര്‍ക്കും സാധിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആറു വിക്കറ്റിനു 219 റണ്‍സെന്ന വലിയ ടോട്ടലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പടുത്തുയര്‍ത്തിയത്. വെറും 51 ബോളുകകളില്‍ നിന്നായിരുന്നു തിലക് കന്നി ടി20 സെഞ്ച്വറി കുറിച്ചത്.

56 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും ഏഴു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അഭിഷേക് 25 ബോളിലാണ് 50 റണ്‍സ് അടിച്ചെടുത്ത് മടങ്ങിയത്. അഞ്ചു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെടെയായിരുന്നു ഇത്. ഇരുവരെയും മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മാറ്റാരും തന്നെ 20 റണ്‍സ് പോലും തികച്ചില്ല.

Story first published: Wednesday, November 13, 2024, 22:24 [IST]
Other articles published on Nov 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+