For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജുവിന്റെ ക്ലീന്‍ബൗള്‍ഡ്, യാന്‍സന്‍ വീട്ടിയത് പക! ആദ്യ ടി20യില്‍ ഉടക്കിയത് എന്തിന്?

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ നാണംകെട്ട് തോറ്റിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 124 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരോവര്‍ ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റിന്റെ വിജയം നേടിയെടുത്തിരിക്കുകയാണ്. ഇതോടെ നാല് മത്സര പരമ്പര ഇരു ടീമും 1-1 എന്ന സമനിലയിലേക്കെത്തിയിരിക്കുകയാണ്.

രണ്ടാം ടി20യില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. മികവിനൊത്ത് ബാറ്റ് ചെയ്യാന്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും സാധിച്ചില്ല. സഞ്ജു സാംസണ്‍ കഴിഞ്ഞ രണ്ട് മത്സരത്തിലും സെഞ്ച്വറിയോടെ കസറിയിരുന്നു. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ മൂന്നാം ടി20 സെഞ്ച്വറി സഞ്ജു നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ മാര്‍ക്കോ യാന്‍സന്‍ സഞ്ജുവിനെ ഡെക്കിന് പുറത്താക്കുകയായിരുന്നു.

മൂന്ന് പന്ത് നേരിട്ട സഞ്ജുവിനെ യാന്‍സര്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. കവര്‍ ചെയ്ത് വലിയ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചപ്പോള്‍ വിക്കറ്റ് നഷ്ടമായി. സഞ്ജുവിന്റെ പുറത്താകലിന് പിന്നില്‍ യാന്‍സന്റെ പ്രതികാരം കൂടിയുണ്ട്. ആദ്യ ടി20യിലെ ഉടക്കാണ് യാന്‍സന് സഞ്ജുവിനോട് പക തോന്നാനുള്ള കാരണം. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ വിക്കറ്റ് നേട്ടം യാന്‍സന്‍ ആഘോഷമാക്കുകയും ചെയ്തു.

യാന്‍സനുമായി ഉടക്കി സഞ്ജുവും സൂര്യയും

ഒന്നാം ടി20ക്കിടെ മാര്‍ക്കോ യാന്‍സനുമായി സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും ഉടക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിന്റെ 15ാം ഓവറിലായിരുന്നു സംഭവം. സഞ്ജു സാംസണ്‍ പന്ത് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ യാന്‍സന്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. ക്യാച്ചെടുക്കാന്‍ യാന്‍സന്‍ തടസം നിന്നതില്‍ സഞ്ജുവിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇത് സഞ്ജു പരസ്യമാക്കുകയും ചെയ്തു.

നായകന്‍ സൂര്യകുമാര്‍ യാദവിനോട് സഞ്ജു പരാതിപ്പെടുകയാണ് ചെയ്തത്. ഇതോടെ സൂര്യകുമാറും സഞ്ജുവും ചേര്‍ന്ന് യാന്‍സനോട് കയര്‍ക്കുന്ന സാഹചര്യവുമുണ്ടായി. അംപയര്‍മാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന്റെ പക യാന്‍സന് സൂര്യകുമാറിനോടും സഞ്ജുവിനോടും ഉണ്ടായിരുന്നു. ഇതാണ് യാന്‍സന്‍ സഞ്ജുവിന്റെ വിക്കറ്റ് നേട്ടത്തെ ആക്രമണോത്സകതയോടെ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തു.

sanju samson

സഞ്ജുവിന്റെ ആവേശം തിരിച്ചടിയായി

രണ്ടാം ടി20യില്‍ സഞ്ജു സാംസണ്‍ ഡെക്കിന് പുറത്തായതാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. അതിവേഗം റണ്‍സുയര്‍ത്തുകയെന്നതാണ് സഞ്ജുവിന്റെ ഉത്തരവാദിത്തം. അതിനായാണ് അദ്ദേഹം ശ്രമിച്ചതും. എന്നാല്‍ പുറത്തായത് അനാവശ്യ ഷോട്ടിന് ശ്രമിച്ചാണെന്ന് പറയാം. മികച്ച ഫോമിലാണ് സഞ്ജുവെങ്കിലും അത്തരമൊരു ഷോട്ടിന് ആദ്യ ഓവറില്‍ത്തന്നെ ശ്രമിക്കേണ്ടതില്ലായിരുന്നു. എന്തായാലും ടി20യില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറിയടിക്കുന്ന താരമാവാനുള്ള അവസരമാണ് അദ്ദേഹം നഷ്ടപ്പെടുത്തിയത്.

ഇന്ന് സഞ്ജു സാംസണിന്റെ ജന്മദിനമാണ്. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന്റെ മികച്ചൊരു പ്രകടനം കാണാനാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ നിരാശപ്പെടുത്തി സഞ്ജു ഡെക്കിന് മടങ്ങുകയായിരുന്നു. ആദ്യ ടി20യില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ സഞ്ജുവിന്റെ പിതാവ് ചില വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇത് സഞ്ജുവിന്റെ പ്രകടനത്തേയും ബാധിച്ചിട്ടുണ്ടെന്ന് തന്നെ വിലയിരുത്താം.

പൊരുതി തോറ്റ് ഇന്ത്യ

രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വി നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യ ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്നാണ് കളി കൈവിട്ടത്. നായകന്‍ സൂര്യകുമാര്‍ യാദവിന് സംഭവിച്ച പിഴവാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് പറയാം. പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നല്ല മുന്‍തൂക്കം ലഭിച്ചിരുന്നു. എന്നാല്‍ അവസാന ഓവറില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പേസര്‍മാരിലൂടെ കളി പിടിക്കാന്‍ ശ്രമിച്ചതാണ് തിരിച്ചടിയായത്. അക്ഷര്‍ പട്ടേലിന് മൂന്ന് ഓവര്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ സീനിയര്‍ സ്പിന്നറെ ഉപയോഗിക്കാന്‍ സൂര്യകുമാര്‍ ശ്രമിച്ചില്ല. ഇതാണ് തിരിച്ചടിയായി മാറിയതെന്ന് പറയാം.

Story first published: Monday, November 11, 2024, 9:35 [IST]
Other articles published on Nov 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+