For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഗംഭീറിനെ അപമാനിച്ച് കോലി!! ഞെട്ടിത്തരിച്ച് കോച്ച്, സംഭവമറിയാം; വീഡിയോ വൈറല്‍

ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ വിരാട് കോലിയും കോച്ച് ഗൗതം ഗംഭീറും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ദേശീയ ടീമിന്റെ ുമുഖ്യ കോച്ചായി കഴിഞ്ഞ വര്‍ഷം ഗംഭീറെത്തും മുമ്പ് വലിയ ശത്രുത ഇവര്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ കോച്ചായ ശേഷം ഒരമിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ടായതോടെ കോലിക്കും ഗംഭീറിനുമിടയിലുള്ള മഞ്ഞുരുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ രണ്ട പേര്‍ക്കുമിടയില്‍ വീണ്ടും ചില അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടു വന്നിച്ചുണ്ടെന്നാണ് അണിയറയിലെ സംസാരം. കാരണം ടെസ്റ്റില്‍ നിന്നും കോലിക്കു തികച്ചും അപ്രതീക്ഷിതമായി വിരമിക്കേണ്ടി വന്നതിന്റെ പ്രധാന കാരണക്കാരന്‍ ഗംഭീറാണ്. മാത്രമല്ല, 2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ കളിമെന്ന ആഗ്രഹം കോലി പലപ്പോഴായി പറഞ്ഞിട്ടും കോച്ചില്‍ നിന്നും വലിയ പിന്തുണയൊന്നും ലഭിച്ചിട്ടുമില്ല.

KOHLI GAMBHIR

ഇതിനിടെ റാഞ്ചിയില്‍ സൗത്താഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തിനു ശേഷം ഗംഭീറിനെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് കോലിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്താണ് സംഭവമെന്നറിയാം.

ഗംഭീറിനു വന്‍ അവഗണന

സൗത്താഫ്രിക്കയുമായുള്ള ആദ്യ കളിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിക്കാന്‍ വിരാട് കോലിക്കായിരുന്നു. ഇന്ത്യ 17 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം കൊയ്ത കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടക്കപ്പെട്ടതും അദ്ദേഹമാണ്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം തിരികെ ഡ്രസിങ് റൂമിലേക്കു മടങ്ങവെയാണ് കോച്ച് ഗൗതം ഗംഭീറിനെ തീര്‍ത്തും അവഗണിക്കുന്ന തരത്തില്‍ കോലി പെരുമാറിയത്.

പുരസ്‌കാരവുമായി കോണിപ്പടി കയറി കോലി ഡ്രസിങ് റൂമിലേക്കു നടക്കവെ ഗംഭിര്‍ അകത്തിരിക്കുന്നത് ചില്ലിലൂടെ കാണാമായിരുന്നു. ഡ്രസിങ് റൂമിലേക്കു കയറുന്ന വാതിലിന്റെ അരികിലായിരുന്നു കോച്ച് നിലയുറപ്പിച്ചത്. കോണിപ്പടി കയറി കെവീശി മുന്നോട്ടു നടക്കവെയാണ് ഗംഭീര്‍ ഇരിക്കുന്നത് കോലി ശ്രദ്ധിക്കുവന്നത്.

ഉടന്‍ തന്നെ അദ്ദേഹം തന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ കൈയിലെടുത്ത ശേഷം അതിലേക്കും നോക്കിക്കൊണ്ട് മുന്നോട്ടുനടന്നു. വാതില്‍ കടന്ന് ഡ്രസിങ് റൂമിനകത്തേക്കു കടക്കവെയും കോലിയുടെ നോട്ടം ഫോണിലേക്കു മാത്രമായിരുന്നു.

ഗൗതം ഗംഭീറിനെ വിരാട് കോലി അപമാനിക്കുന്നു. വീഡിയോ കാണാം

ഇതിനിടെ ഈ പെരുമാറ്റം കണ്ട് ഗംഭീറും അദ്ദേഹത്തിന്റെ മുഖത്തേക്കു തന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ കോച്ച് അവിടെയുള്ളത് കണ്ടില്ലെന്നു പോലും നടിക്കാതെ കോലി അകത്തേക്കു കയറി പോവുകയായിരുന്നു. ഗംഭീറിന്റെ ഈ അവഗണനയില്‍ ഗംഭീര്‍ ശരിക്കും സ്തബ്ധനായെന്നാണ് ദൃശ്യങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.

ഇതോടെ ഗംഭീറും കോലിയും തമ്മില്‍ വീണ്ടുമൊരു വലിയ ഉടക്കിലേക്കാണോ നീങ്ങുന്നതെന്ന സംശയത്തിലാണ് ആരാധകര്‍. എന്നാല്‍ കോച്ചുമായി പിണങ്ങിയാല്‍ അതിന്റെ നഷ്ടം കോലിക്കു മാത്രമായിരിക്കും. കാരണം സ്‌പെഷ്യലിസ്റ്റ് ബാറ്ററന്നല്ലാതെ അദ്ദേഹത്തിനു ടീമില്‍ മറ്റു ചുമതലകളൊന്നുമില്ല.

അതുകൊണ്ടു തന്നെ കുറച്ചു മല്‍സരങ്ങളില്‍ തുടരെ ഫ്‌ളോയാല്‍ കോച്ചെന്ന തന്റെ അധികാരം വച്ച് കോലിയെ മാറ്റി നിര്‍ത്താന്‍ ഗംഭീറിനു സാധിക്കും. പകരക്കാരമായി എത്തുന്നയാള്‍ മികച്ച പ്രകടനങ്ങളിലൂടെ ഈ അവസരം മുതലെടുത്താല്‍ പിന്നീട് ടീമില്‍ തിരിച്ചെത്തുക കോലിക്കു ഏറെക്കുറെ അസാധ്യവുമായിരിക്കും.

ROHIT KOHLI

ബിസിസിഐ ഇടപെടും

വിരാട് കോലിയു രോഹിത് ശര്‍മയും തമ്മില്‍ ഗൗതം ഗംഭീറിനു ഇപ്പോള്‍ അത്ര നല്ല ബന്ധമല്ലയുള്ളതെന്നും ഇതു പരിഹഹരിക്കാന്‍ ബിസിസിഐ ഇടപെടുമെന്നുമാണ് ദൈനിക് ജാഗ്രണിന്റെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി ചില അഭിപ്രായ ഭിന്നതകള്‍ രോഹിത്തിനുണ്ടായിരുന്നു. ഇതു കൂടൂതല്‍ വഷളാക്കാതെ നോക്കേണ്ടത് പ്രധാനമാണ്. ഇതേ തുടര്‍ന്നാണ് സൗത്താഫ്രിക്കയുമായുള്ള രണ്ടാമത്തെയോ, മൂന്നാമത്തെയോ വേദിയില്‍ വച്ച് രോഹിത്തും കോലിയും തമ്മില്‍ ബിസിസിഐ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നതെന്നാണ് വിവരം.

Story first published: Monday, December 1, 2025, 16:08 [IST]
Other articles published on Dec 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+