For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ഓപ്പണ്‍ ചെയ്താല്‍ ടെസ്റ്റ് പരമ്പര തോല്‍ക്കില്ലേ? കണക്കുകള്‍ ഞെട്ടിക്കും, അറിയാം

സൗത്താഫ്രിക്കന്‍ പര്യടനം ടീം ഇന്ത്യ വിജയത്തോടെ തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. ടി20 പരമ്പര സമനിലയാക്കിക്കൊണ്ടു തുടങ്ങിയ ഇന്ത്യ ഏകദിന പരമ്പരയില്‍ വിജയക്കൊടി നാട്ടുകയും ചെയ്തു. ഇപ്പോഴിതാ ടെസ്റ്റ് പരമ്പര 1-1നു സമനിലയില്‍ അവസാനിപ്പിച്ച് തലയുയര്‍ത്തി സൗത്താഫ്രിക്കയില്‍ നിന്നും ഇന്ത്യ മടങ്ങുകയാണ്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സൗത്താഫ്രിക്കയില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര സമനിലയിലാക്കിയത്.

ഇത്തവണ ഇന്ത്യ പരമ്പര തോല്‍ക്കാതിരിക്കാന്‍ കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായതു കൊണ്ടാണെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പക്ഷെ ഇതാണു സത്യമെന്നു കണക്കുകള്‍ അടിവരയിടുന്നു. മധ്യനിരയില്‍ നിന്നും മാറി രോഹിത് ഓപ്പണറായി കളിച്ച ടെസ്റ്റ് പരമ്പരകളില്‍ ഒന്നില്‍പ്പോലും ഇന്ത്യ പരാജയമേറ്റു വാങ്ങിയിട്ടില്ല. രോഹിത് ഓപ്പണറായി ടീമിലുണ്ടെങ്കില്‍ ആ പരമ്പര ഇന്ത്യ തോല്‍ക്കില്ലെന്നു ചുരുക്കം.

ROHIT SHARMA

സൗത്താഫ്രിക്കയുമായുള്ള ഇത്തവണത്തെ പരമ്പര ഇതു ശരിവയ്ക്കുകയാണ്. ഓപ്പണറെന്ന നിലയില്‍ രോഹിത്തിനു ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ലെങ്കിലും പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചിരിക്കുകയാണ്. രോഹിത് ഓപ്പണറായി ഇന്ത്യ കളിച്ച പത്താമത്തെ ടെസ്റ്റ് പരമ്പരയാണ് സൗത്താഫ്രിക്കയില്‍ സമാപിച്ചത്. 10 പരമ്പരകളില്‍ എട്ടിലും ജയിച്ച ഇന്ത്യ ശേഷിച്ച രണ്ടണ്ണം സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തു.

2019ല്‍ സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് രോഹിത് ആദ്യമായി ഓപ്പണറായി കളിച്ചത്. ഈ പരമ്പരയില്‍ ജയിച്ചുകൊണ്ട് തുടങ്ങിയ ഇന്ത്യ പിന്നീടൊരിക്കലും തോല്‍വിയറിഞ്ഞിട്ടില്ല. ബംഗ്ലാദേശിനെ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ തകര്‍ത്തുവിട്ട ഇന്ത്യ അതിനു ശേഷം ഓസ്‌ട്രേലിയയെ അവരുടെ നാട്ടിലും കെട്ടുകെട്ടിച്ചു. തുടര്‍ന്നു ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ നാട്ടിലെ ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു.

ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിലാണ് രോഹിത് ഓപ്പണറായി ഇന്ത്യ തുടര്‍ന്നു ടെസ്റ്റ് പരമ്പര കളിച്ചത്. ഈ പരമ്പര ഇന്ത്യ സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. പിന്നാലെ ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ നാട്ടില്‍ ടെസ്റ്റ് പരമ്പരകളില്‍ വിജയം കൊയ്യാനും ഇന്ത്യക്കായിരുന്നു.

ഈ വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടിലും ടെസ്റ്റ് പരമ്പര വിജയം കൊയ്യാന്‍ ഇന്ത്യക്കായിരുന്നു. ഏറ്റവും അവസാനമായി രോഹിത് ഓപ്പണറായ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സമനിലയാക്കിയിരിക്കുകയാണ്.

ROHIT SHARMA

ടെസ്റ്റില്‍ നേരത്തേ മധ്യനിരയിലാണ് രോഹിത് കളിച്ചുകൊണ്ടിരുന്നത്. പക്ഷെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായില്ല. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ കോച്ച് രവി ശാസ്ത്രിയും ചേര്‍ന്നാണ് അദ്ദേഹത്തെ ടെസ്റ്റിലും തന്റെ ഫേവറിറ്റ് പൊസിഷനായ ഓപ്പണിങില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതു ഹിറ്റ്മാന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുകയും ചെയ്തു.

മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളിലാണ് രോഹിത് നേരത്തേ ബാറ്റ് ചെയ്തിരുന്നത്. മൂന്നാം നമ്പറില്‍ അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 107 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. നാലാം നമ്പറില്‍ വെറും നാലു റണ്‍സാണ് ഒരിന്നിങ്‌സില്‍ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്.

അഞ്ചാം നമ്പറില്‍ 16 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 437 റണ്‍സെടുത്തു. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ആറാമനായി രോഹിത് 25 ഇന്നിങ്‌സുകളിലും ബാറ്റ് ചെയ്തു. മൂന്നു സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമടക്കം 1037 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. ഓപ്പണിങ് കഴിഞ്ഞാല്‍ ഹിറ്റ്മാന്റെ ബെസ്റ്റ് പൊസിഷനും ഇതാണ്.

ഓപ്പണറായി 44 ഇന്നിങ്‌സുകളിലാണ് രോഹിത് ഇതിനകം ബാറ്റ് വീശിയത്. 50.86 ശരാശരിയില്‍ 2136 റണ്‍സ് അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു. ഏഴു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 212 റണ്‍സാണ് ഓപ്പണറായി രോഹിത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.

Story first published: Thursday, January 4, 2024, 20:12 [IST]
Other articles published on Jan 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+