Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യ എന്തു ചെയ്യണം? മഞ്ജരേക്കറുടെ ഉപദേശം ഇങ്ങനെ

സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ടെസ്റ്റ് പരമ്പര വിജയിക്കാനായിട്ടില്ലെന്ന നാണക്കേട് തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ടീം ഇന്ത്യ എത്തിയിരിക്കുന്നത്. ആറു മല്‍സരങ്ങളുടെ വൈറ്റ് ബോള്‍ പരമ്പരകള്‍ക്കു ശേഷമാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ഈ മാസം 26നാണ് ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്.

രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തമായ ടീമിനെയാണ് ടെസ്റ്റില്‍ ഇന്ത്യ അണിനിരത്തുക. ഈ പരമ്പരയില്‍ ജയിക്കാന്‍ ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്നു ഉപദേശിച്ചിരിക്കുകയാണ് മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഗെയിം പ്ലാനെന്ന സ്റ്റാര്‍ സ്പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് മഞ്ജരേക്കര്‍ ഇതേക്കുറിച്ചു സംസാരിച്ചത്.

INDIA TEST TEAM

ബൗളിങിനേക്കാള്‍ ബാറ്റിങാണ് ഈ പരമ്പരയില്‍ ഇന്ത്യയുടെ കരുത്തെന്നും ബാറ്റര്‍മാര്‍ നന്നായി സ്‌കോര്‍ ചെയ്താല്‍ ഇന്ത്യക്കു പരമ്പര നേടാന്‍ സാധിക്കുമെന്നുമാണ് മഞ്ജരേക്കറുടെ നിരീക്ഷണം.

ടെസ്റ്റില്‍ രോഹിത് ടീമില്‍ തിരിച്ചെത്തിയത് നല്ല കാര്യം. അവസാനമായി സൗത്താഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സേവനം ലഭിച്ചില്ല. കെഎല്‍ രാഹുല്‍ ടീമിനെ നയിക്കുകയും സെഞ്ച്വറി നേടുകയും ചെയ്തു. രാഹുലും റിഷഭ് പന്തുമായിരുന്നു ആ പര്യടനത്തില്‍ സെഞ്ച്വറി കുറിച്ച താരങ്ങള്‍. ഇത്തവണ പന്തിനെ ഇന്ത്യ മിസ് ചെയ്യുമെന്നും മഞ്ജരേക്കര്‍ വിലയിരുത്തി.

ഞാന്‍ ഒരു വശത്തെക്കുറിച്ചു മാത്രമേ പറയുകയുള്ളൂ. പരിചയസമ്പന്നരായ ചേതേശ്വര്‍ പുജാരയുടെയും അജിങ്ക്യ രഹാനെയുടെയും അഭാവത്തില്‍ ഇത്തവണ ഇന്ത്യന്‍ ബാറ്റിങ് പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും. ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവരെല്ലാം ബാറ്റിങില്‍ സാഹചര്യത്തിനു അനുസരിച്ച് ഉയരേണ്ടതുണ്ട്. ഇന്ത്യ നന്നായി ബാറ്റ് ചെയ്യുകയാണെങ്കില്‍ ടെസ്റ്റ് പരമ്പരയില്‍ വിജയം കൊയ്യുമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

യുവ താരങ്ങളായ ഗില്‍, ജയ്‌സ്വാള്‍, ശ്രേയസ് എന്നിവരൊന്നും ഇതുവരെ സൗത്താഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയില്‍ കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പേസും ബൗണ്‍സുമുള്ള അവിടുത്തെ പിച്ചുകളില്‍ ഇവര്‍ക്കു എത്രത്തോളം പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്നതു കാത്തിരുന്നു തന്നെ കാണണം. രോഹിത് ശര്‍മ പോലും ഇവിടെ വെറും നാലു ടെസ്റ്റുകളില്‍ മാത്രമേ ഇതുവരെ കളിച്ചിച്ചുള്ളൂ. 15.38 എന്ന മോശം ശരാശരിയില്‍ നേടാനായത് 123 റണ്‍സ് മാത്രമാണ്.

ROHIT SHARMA TEST

മഞ്ജരേക്കറോടൊപ്പം ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ പേസറും ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാനും ടെസ്റ്റ് പരമ്പരയെക്കുറിച്ച് നിരീക്ഷണം നടത്തി. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിലും ബൗള്‍ ചെയ്യുകയാണെങ്കിലും ന്യൂബോള്‍ പ്രധാനപ്പെട്ടതാണ്. കളിഞ്ഞ തവണ നമ്മള്‍ ഇവിടെ ടെസ്റ്റ് പരമ്പര ജയിക്കുന്നതിനു തൊട്ടരികില്‍ വരെയെത്തിയിരുന്നു.

ഒരു കാര്യം മാത്രമാണ് അന്നു നമ്മള്‍ മിസ് ചെയ്തത്. രണ്ടാമിന്നിങ്‌സില്‍ രണ്ടാമത്തെയോ, മൂന്നാമത്തെയോ സ്‌പെല്ലില്‍ ശരിയായ ഏരിയയില്‍ ബൗള്‍ ചെയ്യാതിരുന്നതുമാണ് നമ്മുടെ പരാജയത്തിനു കാരണമെന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര നമുക്കു ജയിക്കാന്‍ സാധിക്കുമായിരുന്നുവെന്നു ഞാന്‍ കരുതുന്നു. നമ്മള്‍ അല്‍പ്പം ക്ഷീണിതരായിപ്പോയി. അതുകൊണ്ടു തന്നെ ഒരു കാര്യം തീര്‍ച്ചയായും മനസ്സില്‍ വയ്‌ക്കേണ്ടതുണ്ട്. ഒരു ബൗളിങ് യൂണിറ്റെന്ന നിലയില്‍ നമ്മള്‍ ഗ്രൗണ്ടില്‍ തിരികെയെത്തുമ്പോള്‍, പ്രത്യേകിച്ചും രണ്ടാമിന്നിങ്‌സിലെ രണ്ടാമത്തെയും മൂന്നാമത്തെയും സ്‌പെല്ലുകളില്‍ നന്നായി പെര്‍ഫോം ചെയ്യേണ്ടത് ആവശ്യമാണെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, December 10, 2023, 16:03 [IST]
Other articles published on Dec 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+