Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൂര്യക്കു തോന്നാത്ത ബുദ്ധി! ആ തന്ത്രം അര്‍ഷ്ദീപിന്റേത്, പിന്നാലെ വിക്കറ്റ്; സംഭവമറിയാം

കട്ടക്ക്: ടി20 ഫോര്‍മാറ്റില്‍ ലോക ക്രിക്കറ്റില്‍ തങ്ങളെ വെല്ലാന്‍ മറ്റൊരു ടീമില്ലെന്നു തെളിയിച്ചാണ് കട്ടക്കയില്‍ സൗത്താഫ്രിക്കയെ ഇന്ത്യ വാരിക്കളഞ്ഞത്. 101 റണ്‍സിന്റെ ഏകപക്ഷീയ ജയത്തോടെയാണ് അഞ്ചു മല്‍സരങ്ങുടെ പരമ്പരയ്ക്കു ഇന്ത്യ തുടക്കമിട്ടത്.

ഇന്ത്യ നല്‍കിയ 176 റണ്‍സെന്ന വിജയലക്ഷ്യം സൗത്താഫ്രിക്കയ്ക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. 12.3 ഓവറില്‍ വെറും 74 റണ്‍സിനു അവര്‍ കൂടാരം കയറുകയും ചെയ്തു. റണ്‍ചേസില്‍ സൗത്താഫ്രിക്കല്‍ ടീം ഒരിക്കല്‍പ്പോലും പോലും ചിത്രത്തില്‍ ഇല്ലായിരുന്നു. കാരണം ആദ്യ ഓവര്‍ മുതല്‍ തന്നെ അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.

ARSHDEEP SINGH

അപകടകാരിയായ ഓപ്പണും അവസാനം കളിച്ച മൂന്നാം ഏകദിനത്തിലെ സെഞ്ച്വറി വീരനുമായ ക്വിന്റണ്‍ ഡികോക്കിനെ ഡെക്കായാണ് ഇന്ത്യ മടക്കിയത്. ഇതിനു തന്ത്രമൊരുക്കിയതാവട്ടെ പേസര്‍ അര്‍ഷ്ദീപ് സിങുമായിരുന്നു. അതു എങ്ങനെ ആയിരുന്നെന്നു നമുക്കു നോക്കാം.

അര്‍ഷ്ദീപിന്റെ ഉപദേശം

ഇന്ത്യക്കു വേണ്ടി ആദ്യത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് അര്‍ഷ്ദീപ് സിങായിരുന്നു. സ്‌ട്രൈക്ക് നേരിട്ടത് ക്വിന്റണ്‍ ഡികോക്കുമായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് വിശാഖപട്ടണത്തു നടന്ന അവസാന ഏകദിനത്തില്‍ സെഞ്ച്വറി കുറിച്ചതിന്റെ ആത്മവിശ്വാസത്തിലുമായിരുന്നു അദ്ദേഹം.

അര്‍ഷ്ദീപിന്റെ ആദ്യത്തെ ബോള്‍ ബോള്‍ ഒരു ഔട്ട് സ്വിങറായിരുന്നു. ഡികോക്ക് അതു ഓഫ് സൈഡിലേക്കു കളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ ബോളിനു പിന്നാലെയാണ് ക്യാപ്്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അടുത്തേക്കു അര്‍ഷ്ദീപ് വരുന്നത്. സ്ലിപ്പില്‍ ഒരാളെ കൂടി നിര്‍ത്താമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവയ്ക്കുകയായിരുന്നു.

അര്‍ഷ്ദീപിന്റെ ഈ നിര്‍ദേശത്തിനു പിന്നാലെ ഫീല്‍ഡിങ് ക്രമീകരണത്തില്‍ സൂര്യ മാറ്റം വരുത്തി. എക്‌സ്ട്രാ കവറില്‍ ഫീല്‍ഡ് ചെയ്ത ശുഭ്മന്‍ ഗില്ലിനോടു സ്ലിപ്പിലേക്കു വരാന്‍ സൂര്യ നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ നേരത്തേ ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന അഭിഷേക് ശര്മ സെക്കന്റ് സ്ലിപ്പിലേക്കു മാറുകയും ചെയ്തു.

ബോളിനു തുടക്കത്തില്‍ മൂവ്‌മെന്റ് ലഭിക്കുമെന്നും അതു വഴി എഡ്ജിനു സാധ്യതയുണ്ടാവുമെന്നുമുള്ള അര്‍ഷ്ദീപിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. തൊട്ടടുത്ത ബോളില്‍ തന്നെ അപകടകാരിയായ ഡികോക്ക് പുറത്ത്. പിച്ച് ചെയ്ത് ശേഷമുയര്‍ന്ന ഒരു ഔട്ട് സ്വിങറാണ് അര്‍ഷ്ദീപ് എറിഞ്ഞത്. തൊട്ടുമുമ്പത്തെ ബോള്‍ പോലെ തന്നെ വീണ്ടുമൊരു ഡ്രൈവിനാണ് ഡികോക്ക് ശ്രമിച്ചത്.

പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ രണ്ടാം സ്ലിപ്പില്‍ അഭിഷേക് ശര്‍മയുടെ കൈകളില്‍ കുരുങ്ങുകയായിരുന്നു. ബോള്‍ അതിവേഗമാണ് സ്ലിപ്പിലേക്കു പോയത്. അതുകൊണ്ടു തന്നെ സെക്കന്റ് സ്ലിപ്പ് ഇല്ലായിരുന്നെങ്കില്‍ അതു ബൗണ്ടറി ഉറപ്പുമായിരുന്നു. പക്ഷെ സ്ലിപ്പില്‍ ഒരു ഫീല്‍ഡറെ കൂടി നിര്‍ത്താമെന്ന അര്‍ഷ്ദീപിന്റെ പ്ലാന്‍ ഇവിടെ ക്ലിക്കാവുകയായിരുന്നു.

INDIA

പൊരുതാനാവാതെ സൗത്താഫ്രിക്ക

കട്ടക്കില്‍ ഇന്ത്യ നല്‍കിയ 176 റണ്‍സിനെതിരേ പൊരുതാന്‍ പോലുമാവാതെയാണ് സൗത്താഫ്രിക്കന്‍ ടീം കീഴടങ്ങിയത്. കളിയുടെ ഒരു ഘട്ടത്തിലും തിരിച്ചുവരാനുള്ള പഴുതും അവര്‍ക്കു ഇന്ത്യ നല്‍കിയില്ല. 10 ഓവറാവുമ്പോഴേക്കും ആറു വിക്കറ്റിനു 68 റണ്‍സിലേക്കു കൂപ്പുകുത്തിയ സൗത്താഫ്രിക്കയ്ക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യവുമായിരുന്നു.

നാലാമനായി ഇറങ്ങിയ ഡെവാള്‍ഡ് ബ്രെവിസിന്റെ (22) ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ നാണംകെട്ട തോല്‍വി സൗത്താഫ്രിക്ക ഏറ്റുവാങ്ങുകയും ചെയ്‌തേന. അവരുടെ ബാറ്റിങ് ലൈനപ്പില്‍ 20ന് മുകൡ സ്‌കോര്‍ ചെയ്ത ഏക താരും ബ്രെവിസാണ്. ഇന്ത്യക്കായി ബൗള്‍ ചെയ്ത ആറു പേര്‍ക്കും വിക്കറ്റുകള്‍ ലഭിക്കുകയും ചെയ്തു.

Story first published: Wednesday, December 10, 2025, 7:31 [IST]
Other articles published on Dec 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+