Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യന്‍ ക്രിക്കറ്റില്‍ അവന്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും! യുവതാരത്തെക്കുറിച്ച് സെലക്ടര്‍

1

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ യുവ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ. രാജ്യത്തിനു വേണ്ടി അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള താരമെന്നാണ് റുതുരാജിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച പ്രകടനം പരിഗണിച്ചാണ് അദ്ദേഹത്തെ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലും യുഎഇയിലുമായി നടന്ന കഴിഞ്ഞ ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ റുതുരാജിനായിരുന്നു. 16 ഇന്നിങ്‌സുകളില്‍ നിന്നും 45.35 ശരാശരിയില്‍ 136.26 സ്‌ട്രൈക്ക് റേറ്റോടെ 635 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്. സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തിനായിരുന്നു. പിന്നാലെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടിയും റുതുരാജ് റണ്‍വേട്ട തുടര്‍ന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളടക്കം 600ന് മുകളില്‍ റണ്‍സ് മഹാരാഷ്ട്ര ക്യാപ്റ്റന്‍ കൂടിയായിരുന്ന അദ്ദേഹം സ്‌കോര്‍ ചെയ്തു. 168 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

2

വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ റുതുരാജിന് അവസരം ലഭിക്കുമെന്നുറപ്പായിരുന്നു. മികച്ച ഫോം പരിഗണിച്ച് തന്നെയാണ് റുതുരാജിനെ ടീമിലെടു്ത്തതെന്നു ചേതന്‍ ശര്‍മ വ്യക്തമാക്കി. ശരിയായ സമയത്തു തന്നെയാണ് റുതുരാജിന് ദേശീയ ടീമില്‍ ഇടം ലഭിച്ചിരിക്കുന്നത്. നേരത്തേ അദ്ദേഹം ടി20 ടീമിലുണ്ടായിരുന്നു, ഇപ്പോള്‍ ഏകദിന ടീമിലുമെത്തിയിരിക്കുകയാണ്. എവിടെ അവസരം ലഭിച്ചാലും റുതുരാജ് രാജ്യത്തിനു വേണ്ടി അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സെലക്ടര്‍മാര്‍ കരുതുന്നതെന്നും ചേതന്‍ ശര്‍മ പറഞ്ഞു.

ഇന്ത്യക്കു വേണ്ടി പ്ലെയിങ് ഇലവനില്‍ റുതുരാജിനെ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ടീം മാനേജ്‌മെന്റാണ്. ഞങ്ങള്‍ റുതുരാജിനെ ടീമിലേക്കു തിരഞ്ഞെടുത്തിരിക്കുകയാണ്. പക്ഷെ അദ്ദേഹം കളിക്കുമോയെന്നു പറയാന്‍ കഴിയില്ല. അക്കാര്യത്തില്‍ ടീം മാനേജ്‌മെന്റായിരിക്കും തീരുമാനമെടുക്കുന്നത്. റുതുരാജിനെ ടീമിനു ആവശ്യമെങ്കില്‍, കോമ്പിനേഷന്‍ ശരിയായി വരികയാണെങ്കില്‍ അദ്ദേഹം കളിക്കുകയും ചെയ്യുമെന്നും ചേതന്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.

3

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ഏകദിന ടീം കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.

Story first published: Saturday, January 1, 2022, 17:01 [IST]
Other articles published on Jan 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+