IND vs SA: അവന്‍ നമ്മുടെ ലക്കി സ്റ്റാര്‍! കളിച്ചപ്പോഴെല്ലാം ടീം ജയിച്ചുവെന്ന് ബാംഗര്‍

സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ തീര്‍ച്ചയായും കളിപ്പിക്കണമെന്ന് ആവശള്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍. ടീമിന്റെ ലക്കി സ്റ്റാണ് ശര്‍ദ്ദുലെന്നും കഴിഞ്ഞ സീസണില്‍ ഇന്ത്യ നേടിയ പ്രധാനപ്പെട്ട ടെസ്റ്റ് വിജയങ്ങളിലെല്ലാം താരം നിര്‍ണായക പ്രകടനം നടത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറു സീമര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയിലെത്തിയിരിക്കുന്നത്. പിച്ചിന്റെ സ്വഭാവവും ബാറ്റിങിലും സംഭാവന ചെയ്യാനുള്ള കഴിവും പരിഗണിക്കുമ്പോള്‍ ശര്‍ദ്ദുലിനെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. ഇതുവരെ നാലു ടെസ്റ്റുകളില്‍ നിന്നും 38 ശരാസരിയില്‍ 190 റണ്‍സും 14 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഈ മാസം 26നാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്.

ശര്‍ദ്ദുലിനെ തീര്‍ച്ചയായും കളിപ്പിക്കണം
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉറപ്പായിട്ടും ശര്‍ദ്ദുല്‍ ടാക്കൂര്‍ ഉണ്ടാവണമെന്നാണ് എന്റെ അഭിപ്രായം. കാരണം കഴിഞ്ഞ സീസണില്‍ ഇന്ത്യ ടെസ്റ്റില്‍ നേടിയ പ്രധാനപ്പെട്ട വിജയങ്ങളെടുത്താല്‍ അവയിലെല്ലാം അദ്ദേഹം പങ്കാളിയായിട്ടുള്ളതായി കാണാം. നിര്‍ണായക സംഭാവനകളും ശര്‍ദ്ദുലിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. വിദേശത്ത് ബൗളിങ് കൂടി അറിയാവുന്ന ബാറ്ററെയാണ് ടീമിനു വേണ്ടതെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ബാംഗര്‍ നിരീക്ഷിച്ചു.

ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം
ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റിങിനോടൊപ്പം ബൗളിങിലും ശര്‍ദ്ദുല്‍ ടീമിനു വേണ്ടി വിലപ്പെട്ട സംഭാവന നല്‍കിയിരുന്നതായി ബാംഗര്‍ അഭിപ്രായപ്പെട്ടു.
ടീമിനു മുതല്‍ക്കൂട്ടാവുന്ന താരമാണ് ശര്‍ദ്ദുല്‍. കാരണം ബൗളിങ്, ബാറ്റിങ് രണ്ടിലും ടീമിനു വേണ്ടി സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. ബൗളിങില്‍ കുറച്ച് വിക്കറ്റുകളും ശര്‍ദ്ദുല്‍ നേടും. ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ പരമ്പരയില്‍ നമ്മള്‍ ഇതു കണ്ടിരുന്നതായും ബാംഗര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ലൈനപ്പ്
സൗത്താഫ്രിക്കയിലെ പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെടുന്ന ടീം കോമ്പിനേഷനായിരിക്കും കോലി പരീക്ഷിക്കാന്‍ സാധ്യതയെന്നു ബാംഗര്‍ ചൂണ്ടിക്കാട്ടി. അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും ശര്‍ദ്ദുല്‍ ടീമിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ശരിയായ ടീം ഏതാവണമെന്ന് ക്യാപ്റ്റനാണ് തീരുമാനിക്കുന്നത്. പല ഘടകങ്ങളും പരിഗണിച്ചായിരിക്കും ഇത്. ചിലപ്പോല്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് കോലിയില്‍ നിന്നും വ്യത്യസ്തമായ അഭിപ്രാമുണ്ടായേക്കാം. കാരണം അതു കോച്ചിന്റെ ജോലിയാണ്. രാഹുലിന്റെ അഭിപ്രായത്തോലു കോലി എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചായിരിക്കും ടീം കോമ്പിനേഷനെന്നും ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയിലെ ഓവല്‍ ടെസ്റ്റിനു മുമ്പ് കോലി എങ്ങനെയാണ് ചിന്തിക്കുന്നതെന്നു നിങ്ങള്‍ കണ്ടുകഴിഞ്ഞതാണ്. വിദേശ സാഹചര്യങ്ങളില്‍ നാലു സീമര്‍മാരും ഒരു സ്പിന്നര്‍മാരുമുള്‍പ്പെട്ട ടീം കോമ്പിനേഷനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നു അദ്ദേഹം സൂചിപ്പിച്ചിക്കുകയും ചെയ്തിരുന്നതായി ബാംഗര്‍ പറഞ്ഞു.

ഇന്ത്യന്‍ ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രിയാങ്ക് പാഞ്ചാല്‍.

സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീം
ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടെംബ ബവുമ (വൈസ് ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാഡ, സറെര്‍ എര്‍വി, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, എയ്ഡന്‍ മര്‍ക്രാം, വിയാന്‍ മുള്‍ഡര്‍, ആന്റിച്ച് നോര്‍ക്കിയ, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, കൈല്‍ വെറിന്‍, മാര്‍കോ ജാന്‍സണ്‍, ഗ്ലെന്റണ്‍ സ്റ്റുര്‍മാന്‍, പ്രെനാല്‍ സുബ്രെയ്ന്‍, സിസാന്‍ഡ മഗാല, റയാന്‍ റിക്കെല്‍റ്റണ്‍, ഡ്വാന്‍ ഒലിവിയര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications