IND vs SA: രാഹുലിന്റെ നീക്കങ്ങളെല്ലാം അബദ്ധം! കോലിയെ വല്ലാതെ മിസ്സ് ചെയ്തെന്നു ചോപ്ര

സൗത്താഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയെന്ന വളരെ അഗ്രസീവായ ക്യാപ്റ്റനെ താന്‍ വളരെയധികം മിസ്സ് ചെയ്തതായി മുന്‍ ഓപ്പണറും കമന്റേറുമായ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റിനെക്കുറിച്ച് അദ്ദേഹം വിശകലനം നടത്തിയത്.
കോലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച കെഎല്‍ രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായ ചില അബദ്ധങ്ങളും ചോപ്ര ചൂണ്ടിക്കാട്ടി. പക്ഷെ അതിന്റെ പേരില്‍ രാഹുലിനെ വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഏഴു വിക്കറ്റിന്റെ ഏകപക്ഷീയമായ പരാജയമായിരുന്നു രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു നേരിടേണ്ടി വന്നത്. മാത്രമല്ല ആറു ടെസ്റ്റുകളില്‍ നിന്നും വാണ്ടറേഴ്‌സ് ഇന്ത്യ വഴങ്ങിയ ആദ്യത്തെ പരാജയമായിരുന്നു ഇത്. നേരത്തേ ഇവിടെ കളിച്ച അഞ്ചു ടെസ്റ്റുകളിലും ഇന്ത്യ തോറ്റിരുന്നില്ല.

കോലിയെ വല്ലാതെ മിസ്സ് ചെയ്തു
വിരാട് കോലിയെന്ന ക്യാപ്റ്റനെ രണ്ടാം ടെസ്റ്റില്‍ ഞാന്‍ തീര്‍ച്ചയായും മിസ്സ് ചെയ്തിട്ടുണ്ട്. ടെസ്റ്റ് മല്‍സരങ്ങളില്‍ ഒരു കാര്യം സംഭവിപ്പിക്കാന്‍ ശേഷിയുള്ള ആളാണ് അദ്ദേഹം, വളരെ സ്‌പെഷ്യലാണ് കോലി. ഞാന്‍ പക്ഷെ കെഎല്‍ രാഹുലിന് എതിരൊന്നുമല്ല. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ മല്‍സരമായിരുന്നു ഇത്. കരിയറില്‍ ഒരുപാട് ക്യാപ്റ്റന്‍സിയൊന്നും വഹിച്ചിട്ടില്ലാത്ത താരം കൂടിയാണ് രാഹുലെന്നും ആകാശ് ചോപ്ര വിശദമാക്കി.

ഫീല്‍ഡിങ് ക്രമീകരണം
രണ്ടാം ടെസ്റ്റില്‍ കെഎല്‍ രാഹുലിന്റെ ചില ഫീല്‍ഡിങ് ക്രമീകരണത്തെയും ബൗളിങ് മാറ്റങ്ങളെയും ആകാശ് ചോപ്ര ചോദ്യം ചെയ്തു. നാലാം ദിനത്തിന്റെ തുടക്കത്തില്‍ ഫീല്‍ഡര്‍മാരെല്ലാം ഡീപ്പ് പൊസിഷനുകളിലായിരുന്നു. അഞ്ചു മണിക്കൂറോളം മഴയെ തുടര്‍ന്ന് മൂടിയിട്ട ശേഷം തുറന്ന പിച്ചില്‍ തുടക്കത്തില്‍ തന്നെ ആര്‍ അശ്വിനെ കൊണ്ട് ബൗള്‍ ചെയ്യിക്കാന്‍ പാടില്ലായിരുന്നു. തന്ത്രപരമായി വിരാട് കോലിയെ ഇന്ത്യ ഇവിടെ മിസ്സ് ചെയ്തിരുന്നതായാണ് താന്‍ കരുതുന്നതെന്നും ചോപ്ര നിരീക്ഷിച്ചു.

ആധികാരികമായി തോല്‍പ്പിച്ചു
സൗത്താഫ്രിക്കന്‍ ടീം വളരെ ആധികാരികമായാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചതെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. കളിയുടെ എല്ലാ മേഖലയിലും സൗത്താഫ്രിക്കയായിരുന്നു മികച്ചുനിന്നത്. വളരെ ആധികാരികമായിട്ടാണ് ഇന്ത്യയെ അവര്‍ തോല്‍പ്പിച്ചത്. ഏഴു വിക്കറ്റിന്റെ വിജയമെന്നത് വലിയ മാര്‍ജിന്‍ തന്നെയാണ്.
മാത്രമല്ല ടെസ്റ്റ് നാലു ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്തു. നാലാംദിനം മഴയെ തുടര്‍ന്ന് നാല്-അഞ്ച് മണിക്കൂറുകള്‍ കളി നടന്നിരുന്നില്ലെന്നതും ഓര്‍മിക്കണം. പരമ്പരയിലെ രണ്ടു ടെസ്റ്റുകളും മൂന്നര ദിവസം കൊണ്ടാണ് അവസാനിച്ചതെന്നു പറഞ്ഞാലും തെറ്റില്ലെന്ന് ചോപ്ര വ്യക്തമാക്കി..

പരമ്പര വിജയം എളുപ്പമാവില്ല
സൗത്താഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പര വിജയമെന്ന ഇന്ത്യയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയെന്നത് അത്ര എളുപ്പമാവില്ലെന്ന മുന്നറിയിപ്പ് കൂടിയാണ് രണ്ടാം ടെസ്റ്റ് വിജയത്തോടെ അവര്‍ നല്‍കിയതെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ നമുക്ക് ചരിത്രത്തില്‍ ആദ്യമായി വിജയം നേടിയെടുക്കാന്‍ ഇത്തവണ കഴിഞ്ഞു. പക്ഷെ സൗത്താഫ്രിക്കയും ഇപ്പോള്‍ ചരിത്രം തിരുത്തിയിരിക്കുകയാണ്. കാരണം ഇന്ത്യയെ സംബന്ധിച്ച് നേരത്തേ ഹോംഗ്രൗണ്ട് പോലെയുള്ള വേദിയായിരുന്നു വാണ്ടറേഴ്‌സ് സ്‌റ്റേഡിയം. മുമ്പ് ഒരിക്കല്‍പ്പോലും നമ്മള്‍ അവിടെ ടെസ്റ്റില്‍ തോറ്റിരുന്നില്ല. കേപ്ടൗണിലെ മൂന്നാം ടെസ്റ്റില്‍ എളുപ്പം ജയിച്ച് കന്നി ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യം എളുപ്പം നടക്കാന്‍ പോവില്ലെന്ന മുന്നറിയിപ്പ് കൂടിയാണ് സൗത്താഫ്രിക്ക നല്‍കിയിരിക്കുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച മുതലാണ് മൂന്നാം ടെസ്റ്റിനു കേപ്ടൗണില്‍ തുടക്കമാവുന്നത്. ഇന്ത്യക്കു ഇതുവരെ ടെസ്റ്റ് വിജയിക്കാന്‍ സാധിച്ചിട്ടില്ലാത്ത വേദി കൂടിയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications