Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: പ്രതീക്ഷിച്ച രണ്ടു പേരെ ഇന്ത്യ തഴഞ്ഞു! വെളിപ്പെടുത്തി ഭോഗലെ

ഐപിഎല്ലിനു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 18 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കെഎല്‍ രാഹുലാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയതോടെയാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ രാഹുലിനു അവസരം ലഭിച്ചത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

1

രോഹിത്തിനെക്കൂടാതെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കും പരമ്പരയില്‍ ഇന്ത്യ പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. പേസ് ജോടികളായ ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിങുമാണ് പരമ്പരയില്‍ അവസരം ലഭിച്ച പുതുമുഖങ്ങള്‍. അതിനിടെ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട രണ്ടു പേര്‍ തഴയപ്പെട്ടതായി തുറന്നു പറഞ്ഞിരിക്കുകയാണ് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ.

2

കെഎല്‍ രാഹുലും റിഷഭ് പന്തും ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്ന മനസ്സോടെയായിരുന്നു ഞാന്‍ കളിച്ചത്. സഞ്ജു സാംസണും രാഹുല്‍ ത്രിപാഠിയും ടീമില്‍ ഉണ്ടാവുമെന്നായിരുന്നു ഞാന്‍ കരുതിയത്. ഓസ്‌ട്രേലിയയിലെ ഗ്രൗണ്ടുകളില്‍ സഞ്ജു സാംസണ്‍ ഷോര്‍ട്ട് ലിസ്റ്റിലുണ്ടാവുമെന്ന് തന്നെയാണ് ഞാന്‍ ഇപ്പോഴും കരുതുന്നതെന്നു ഹര്‍ഷ ഭോഗലെ ട്വീറ്റ് ചെയ്തു.

3

രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍ എന്നിവരെ ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരേ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ശക്തമാണ്. ഐപിഎല്ലിന്റെ 15ാം സീസണില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു താരങ്ങളാണ് ഇരുവരും. അതുകൊണ്ടു തന്നെ ത്രിപാഠിയും സഞ്ജുവും ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

4

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നും ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കു വന്ന താരമാണ് രാഹുല്‍ ത്രിപാഠി. കെകെആറിലെ മികച്ച പ്രകടനം ഓറഞ്ച് ആര്‍മിക്കൊപ്പവും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. സീസണില്‍ ടീമിനായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ് ത്രിപാഠി. 14 മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 426 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. 158.23 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ത്രിപാഠിക്കുണ്ടായിരുന്നു. ഉയര്‍ന്ന സ്‌കോര്‍ 76 റണ്‍സാണ്.

5

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണിന്റെ കാര്യമെടുത്താല്‍ 14 മല്‍സരങ്ങളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 374 റണ്‍സാണ്. 28.76 ശരാശരിയില്‍ 147.24 സ്‌ട്രൈക്ക് റേറ്റിലാണിത്. രണ്ടു ഫിഫ്റ്റുകളാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. ഉയര്‍ന്ന സ്‌കോര്‍ 55 റണ്‍സാണ്. 35 ബൗണ്ടറികളും 21 സിക്‌സറുകളും പായിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഓപ്പണര്‍ ജോസ് ബട്‌ലര്‍ (629 റണ്‍സ്) കഴിഞ്ഞാല്‍ റോയല്‍സിനായി സീസണില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരവും സഞ്ജുവാണ്.

ഇന്ത്യയുടെ ടി20 ടീം

ഇന്ത്യയുടെ ടി20 ടീം

കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

Story first published: Monday, May 23, 2022, 13:12 [IST]
Other articles published on May 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+