For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൂപ്പര്‍ താരം തിരിച്ചെത്തും, സഞ്ജു അക്കാര്യം മറന്നേക്കൂ!! ടി20 സാധ്യതാ ടീമിങ്ങനെ

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കവെ വീണ്ടുമൊരു കടുപ്പമേറിയ ടി20 ചാലഞ്ചിനു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. കരുത്തരായ സൗത്താഫ്രിക്കയുമായി അടുത്ത മാസം അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. അടുത്ത മാസം ഒമ്പതിനാണ് ആദ്യ ടി20 നടക്കാനിരിക്കുന്നത്.

നാട്ടിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള റിഹേഴ്‌സലായിട്ടാണ് ഈ പരമ്പരയെ ഇന്ത്യ കാണുന്നത്. ടീം കോമ്പിനേഷന്‍ ഉറപ്പിക്കുന്നതിനൊപ്പം വീക്ക്‌നെസുകളുണ്ടെങ്കില്‍ അതു പരിഹരിക്കാനും ഇതു ഇന്ത്യയെ സഹായിക്കും. ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ വൈകാതെ പ്രഖ്യാപിക്കാനിരിക്കുകയാണ്. സാധ്യതാ ടീം എങ്ങനെയാവുമെന്നു നോക്കാം.

SURYA HARDIK

ടീമില്‍ ആരെല്ലാം?

ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ വലിയ രീതിയിലുള്ള അഴിച്ചുപണികളോ, പരീക്ഷണങ്ങളോ പ്രതീക്ഷിക്കേണ്ടതില്ല. ലോകകപ്പിനുള്ള ടീമിന്റെ ബ്ലൂപ്രിന്റ് തയ്യറായിക്കഴിഞ്ഞു. അതില്‍ ഇനി മാറ്റങ്ങളൊന്നും വരുത്താന്‍ കോച്ച് ഗൗതം ഗംഭീര്‍ ശ്രമിക്കില്ലെന്നുമുറപ്പാണ്. പരിക്ക് പോലെ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ ചില മാറ്റങ്ങള്‍ അദ്ദേഹം വരുത്തിയേക്കുകയുള്ളൂ.

ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഈ മാസം ടി20 പരമ്പരയില്‍ 2-0ന്റെ വിജയം കൊയ്ത അതേ സ്‌ക്വാഡിനെ തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേയും നമുക്കു ഉറപ്പിക്കാം. പക്ഷെ ആ ടീമില്‍ ഒരു മാറ്റം ഉറപ്പായുമുണ്ടാവും. പരിക്കു കാരണം ഓസ്‌ട്രേലിയന്‍ പര്യടനം നഷ്ടമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ സൗത്താഫ്രിക്കയ്‌ക്കെതിരേ മടങ്ങിയെത്തും.

ഇതോടെ ടീമില്‍ സ്ഥാനം നഷ്ടമാവുക മറ്റൊരു മിഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിക്കായിരിക്കും. ഹാര്‍ദിക്കിന്റെ മടങ്ങിവരവ് മാറ്റിനിര്‍ത്തിയാല്‍ ഓസ്‌ട്രേലിയയില്‍ കണ്ട അതേ ടീം തന്നെയാവും സൗത്താഫ്രിക്കയുമായും കച്ചമുറുക്കുക.

ടി20 വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനു ഇപ്പോള്‍ കഴുത്തിനു പരിക്കേറ്റിരിക്കുകയാണെങ്കിലും ടി20 പരമ്പരയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം. സൗത്താഫ്രിക്കയുമായി ശനിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ നിന്നും അദ്ദേഹം പിന്‍മാറിക്കഴിഞ്ഞു.

ഈ മാസം 30നു തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയിലും ഗില്‍ കളിക്കുമോയെന്ന കാര്യം സംശയമാണ്. ഏകദിത്തില്‍ നിന്നും വിട്ടുനിന്നാലും ടി20യില്‍ അദ്ദേഹം ഉറപ്പായും കളിച്ചേക്കും. ടി20 ഓപ്പണര്‍ റോൡ ഏഷ്യാ കപ്പിലും കഴിഞ്ഞ ഓസീസ് പര്യടനത്തിലും അദ്ദേഹം പരാജയമായിരുന്നു.

ഇതേ തുടര്‍ന്ന് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഓപ്പണിങിലേക്കു തിരികെ കൊണ്ടു വരണമെന്ന ആവശ്യവും ശക്തമാണ്. പക്ഷെ കോച്ച് ഗംഭീര്‍ അങ്ങനെയൊരു കോളെടുക്കാനുള്ള സാധ്യത തീരെ കുറവാണ്.

കാരണം ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായാണ് ഗില്ലിനെ അദ്ദേഹം കാണുന്നത്. മറ്റു രണ്ടു ഫോര്‍മാറ്റുകളിലും തന്റെ മികവ് പുറത്തെടുത്ത് കഴിഞ്ഞ ഗില്ലിനു ടി20യിലും തുടരെ അവസരങ്ങള്‍ നല്‍കി വളര്‍ത്താനാണ് അദ്ദേഹത്തിന്റെ പ്ലാന്‍.

SANJU JITESH

അതുകൊണ്ടു തന്നെ ഓപ്പണിങ് റോളിനെ കുറിച്ച് സഞ്ജുവിനു മറക്കാം. പകരം മധ്യനിരയില്‍ ഇംപാക്ടുള്ള ഇന്നിങ്‌സുകളിലൂടെ എങ്ങനെ സ്ഥാനമുറപ്പിക്കാമെന്നായിരിക്കണം സഞ്ജു ആലോചിക്കേണ്ടത്. അദ്ദേഹത്തിനൊപ്പം ടീമിലെ മറ്റൊരു കീപ്പര്‍ ജിതേഷ് ശര്‍മായിരിക്കും. സഞ്ജു തുടരെ ഫ്‌ളോപ്പായാല്‍ മാത്രമേ അദ്ദേഹത്തെ 11ലേക്കു കൊണ്ടു വരികയുള്ളൂ.

ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണ്‍ ചെയ്യുമ്പോള്‍ മൂന്ന്, നാല് നമ്പറുകളില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമുണ്ടാവും. അഞ്ചാമനായിട്ടാവും സഞ്ജു ക്രീസിലെത്തുക. ആറാമനായി ഹാര്‍ദിക് കളിക്കുമ്പോള്‍ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ അക്ഷര്‍ പട്ടിലിനെയും കുല്‍ദീപ് യാദവിനെയും കാണാം. വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത്, ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരാവും ടീമിലെ മറ്റുള്ളവര്‍.

ഇന്ത്യയുടെ സാധ്യതാ ടി20 സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ.

Story first published: Thursday, November 20, 2025, 15:40 [IST]
Other articles published on Nov 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+