IND vs SA: വെങ്കടേഷ് 10 ഓവര്‍ ബൗള്‍ ചെയ്യുമോ? ബാക്കപ്പ് വേണം- ടീം സെലക്ഷനെക്കുറിച്ച് ഫാന്‍സ്
സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ പ്രഖ്യാപിച്ചിരുന്നു. 18 പേരടങ്ങുന്ന സംഘത്തെയാണ് പരമ്പരയ്ക്കായി തിരഞ്ഞടുത്തിരിക്കുന്നത്. ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ പുതിയ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചത്. രോഹത്തിന്റെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. പുതിയ വൈസ് ക്യാപ്റ്റനായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും നിയമിച്ചിട്ടുണ്ട്.
കാര്യമായ സര്‍പ്രൈസുകളൊന്നും ഇന്ത്യന്‍ ടീമിലില്ല. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയ റുതുരാജ് ഗെയ്ക്ക്വാദും വെങ്കടേഷ് അയ്യരും പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഇന്ത്യ കണ്ടു വച്ചിരിക്കുന്ന വെങ്കടേഷ് ഇതാദ്യമായാണ് ഏകദിന ടീമിന്റെ ഭാഗമാവുന്നത്. നാലു വര്‍ഷത്തിനു ശേഷം പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ടീമിലേക്കു തിരിച്ചുവന്നിട്ടുണ്ട്. ശിഖര്‍ ധവാന്‍, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ടീമില്‍ മടങ്ങിയെത്തി. എന്നാല്‍ മുഹമ്മദ് ഷമിക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. പേസ് ബൗളര്‍മാരുടെ സംഘത്തില്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കും ഇടം ലഭിച്ചു.
സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ടീം സെലക്ഷനോടു പ്രതികരിച്ചിരിക്കുന്നത്. റുതുരാജ്, വെങ്കടേഷ് എന്നിവരെ ടീമിലെടുത്തതിനെ ഫാന്‍സ് സ്വാഗതം ചെയ്തിട്ടുമുണ്ട്. എന്നാല്‍ ചിലര്‍ ടീം സെലക്ഷനെക്കുറിച്ച് ചില സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലെ ചില പ്രതികരണങ്ങള്‍ നോക്കാം.

അഭിനന്ദിച്ച് കെകെആര്‍
ഐപിഎല്ലില്‍ വെങ്കടേഷ് അയ്യരുടെ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആദ്യമായി ഏകദിന ടീമിലെത്തിയതിനെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഹാപ്പി ന്യൂ ഇയര്‍. സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പകയ്ക്കുള്ള ഇന്ത്യയുടെ 18 അംഗ സ്‌ക്വാഡില്‍ വെങ്കടേഷ് അയ്യര്‍ ഇടം പിടിച്ചിരിക്കുകയാണ് എന്നായിരുന്നു കെകെആര്‍ ട്വീറ്റ് ചെയ്തത്.

ധവാന്‍ തിരിച്ചെത്തിയിരിക്കുന്നു
ശിഖര്‍ ധവാന്‍ തിരിച്ചെത്തിയിരിക്കുകയാണ്. റുതുരാജ് ഗെയ്ക്വാദും വെങ്കടേഷ് അയ്യരും ടീമില്‍ ഇടം നേടിയത് സന്തോഷം നല്‍കുന്നതായും ഒരു യൂസര്‍ പ്രതികരിച്ചു.
വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിനുള്ള പ്രതിഫലം കൂടിയാണ് റുതുരാജിനുെ വെങ്കടേഷിനും ലഭിച്ചിരിക്കുന്നത്, ഇതു നല്ല കാര്യമാണ്. കെഎല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യുമോയെന്ന് കാണാന്‍ കാത്തിരിക്കുകയാണ്. നീണ്ട നാലു വര്‍ഷങ്ങള്‍ക്കു ശേഷം ആര്‍ അശ്വിന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. സിറാജിനെ നിശ്ചിത ഓവര്‍ ടീമിലുള്‍പ്പെടുത്തിയത് ഭാവിയിലേക്കു നോക്കുമ്പോള്‍ നല്ല കാര്യമാണെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

ഓള്‍റൗണ്ടറുടെ അഭാവം
ഈ ടീമില്‍ ഓള്‍റൗണ്ടറുടെ അഭാവമുണ്ട്. വെങ്കടേഷ് അയ്യര്‍ക്കു 10 ഓവര്‍ ക്വാട്ട തികയ്ക്കാന്‍ കഴിയില്ല. സൂര്യകുമാര്‍ യാദവിനു പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലേക്കു വന്നേക്കും. ആര്‍ അശ്വിനു പകരം യുസ്വേന്ദ്ര ചഹലും ടീമിലേക്കു വന്നേക്കുമെന്ന് ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.
ആദ്യമായി ഏകദിന ടീമിലേക്കു വിളിക്കപ്പെട്ട വെങ്കടേഷ് അയ്യര്‍ക്കു അഭിനന്ദനങ്ങള്‍. മല്‍സരങ്ങള്‍ക്കു എല്ലാ ആശംസകളും നേരുകയാണ്, നിങ്ങള്‍ തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

വെങ്കടേഷിന് ബാക്കപ്പ് വേണം
വെങ്കടേഷ് അയ്യര്‍ക്കു ഒരു ബാക്കപ്പിനെ ആവശ്യമാണ്. അദ്ദേഹത്തെക്കൊണ്ട് നിങ്ങള്‍ക്കു 19 ഓവര്‍ ബൗള്‍ ചെയ്യിക്കാന്‍ സാധിക്കില്ല. വാഷിങ്ടണ്‍ സുന്ദറിനെയോ ശര്‍ദ്ദുല്‍ ടാക്കൂറിനെയോ ബാക്കപ്പ് ആക്കാവുന്നതാണെന്നും ഒരു യൂസര്‍ കുറിച്ചു.
വെങ്കടേഷ് അയ്യര്‍ക്ക് 10 ഓവര്‍ ബൗള്‍ ചെയ്യാന്‍ കഴിയുമോയെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
വെങ്കടേഷ് അയ്യര്‍ 10 ഓവര്‍ ബൗള്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല. നാലാം നമ്പറില്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യണം, വെങ്കടേഷ് അയ്യര്‍ ആറാമനായു വാഷിങ്ടണ്‍ സുന്ദര്‍ ഏഴാമനായും ഇറങ്ങണമെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

ഇതു മികച്ച അവസരം
ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ ബാക്കപ്പുകളായി ആറ്, ഏഴ് സ്ഥാനങ്ങളില്‍ തങ്ങളുടെ മികവ് തെളിയിക്കാന്‍ വെങ്കടേഷ് അയ്യര്‍ക്കും വാഷിങ്ടണ്‍ സുന്ദറിനും ലഭിച്ച മികച്ച അവസരമായിരിക്കും ഇത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ അടുത്ത ഏകദിന പരമ്പരയിലും സ്ഥാനം നിലനിര്‍ത്താന്‍ മികച്ച പ്രകടനം ഇവരെ സഹായിക്കും. രണ്ടു പേരും നന്നായി പെര്‍ഫോം ചെയ്താല്‍ ചില പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാന്‍ സാധിക്കുമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications