For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യക്കു ഇവര്‍ പണി തരുമോ? ടി20 പരമ്പരയില്‍ ഫ്‌ളോപ്പായേക്കും!! ആരൊക്കെ

കട്ടക്ക്: ഏകദിന പരമ്പരയുണ്ടാക്കിയ ആവേശമടങ്ങും മുമ്പ് ഇന്ത്യയും സൗത്താഫ്രിക്കയും വീണ്ടും മുഖാമുഖം വരികയാണ്. ഇരുടീമുകളും തമ്മിലുള്ള അഞ്ചു ടി20കളുടെ പരമ്പരയ്ക്കു വ്യാഴാഴ്ച കട്ടക്കില്‍ തുടക്കമാവുകയാണ്. രാത്രി ഏഴു മണി മുതലാണ് മല്‍സരം,

ഏകദിന പരമ്പരയിലെ ആധിപത്യം ടി20 പരമ്പരയിലും തുടരാനായിരിക്കും നിലവിലെ ലോക ചാംപ്യന്മാരായ ഇന്ത്യയുടെ ശ്രമം. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലില്‍ മുഖാമുഖം വന്നതും ഇരുടീമുകളും തന്നെയാണ്.

SHUBMAN GILL

സൂര്യകുമാര്‍ യാദവിനു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. പരമ്പര വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുകയും ചെയ്യുന്നില്ല. എന്നാല്‍ ഇന്ത്യക്കു വലിയ പ്രതീക്ഷയുള്ള ചില താരങ്ങള്‍ ഈ പരമ്പരയില്‍ ഫ്‌ളോപ്പായി മാറിയേക്കും. ഇവര്‍ ആരൊക്കെയാവുമെന്നു നോക്കാം.

സൂക്ഷിക്കേണ്ടത് ആരെയൊക്കെ

സൗത്താഫ്രിക്കയുമയുള്ള ടി20 പരമ്പരയില്‍ ഫ്‌ളോപ്പായേക്കാവുന്ന ഒരാള്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലാണ്. ടി20യില്‍ ഇനിയും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനങ്ങള്‍ നടത്താതിരുന്നിട്ടും അദ്ദേഹത്തിനു തുടരെ അവസരങ്ങള്‍ ലഭിക്കുകയാണ്.

പക്ഷെ ഏകദിനത്തിലെയും ടെസ്റ്റിലെയും തകര്‍പ്പന്‍ ഫോം ടി20യില്‍ പുറത്തെടുക്കാന്‍ ഗില്ലിനു സാധിക്കുന്നില്ല. ഒരു വര്‍ഷത്തോളം ടി20 ടീമിന്റെ ഭാഗമല്ലാത്തിരുന്ന അദ്ദേഹം ഏഷ്യാ കപ്പിലൂടെയാണ് രണ്ടാം വരവ് നടത്തിയത്. വൈസ് ക്യാപ്റ്റന്‍സിയും തിരിച്ചുവരവില്‍ ഗില്ലിനു ലഭിച്ചു. പക്ഷെ ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് അദ്ദേഹം ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.

അതിനു ശേഷം ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയില്‍ ഗില്‍ ഈ ക്ഷീണ തീര്‍ക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. ഇപ്പോള്‍ പരിക്കു ഭേദമായ ശേഷമാണ് അദ്ദേഹം ടീമിലേക്കു മടങ്ങി വന്നിരിക്കുന്നത്. ചെറിയൊരു ബ്രേക്കിനു ശേഷമെത്തുന്നതിനാല്‍ തന്നെ അതു ഗില്ലിന്റെ പ്രകടനത്തെയും ബാധിക്കാനിടയുണ്ട്.

ടി20യില്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് സ്ഥാനം ഇതിനകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടു തന്നെ പെര്‍ഫോം ചെയ്‌തേ തീരൂവെന്ന വലിയ സമ്മര്‍ദ്ദവും ഗില്ലിനു മേലുണ്ടാവും. അതിനാല്‍ തന്നെ വീണ്ടുമൊരു ഫിഫ്റ്റിയില്ലാതെ അദ്ദേഹം പരമ്പര അവസാനിപ്പിച്ചേക്കുകയും ചെയ്യും.

മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയേക്കാവുന്ന മറ്റൊരു താരം. നിലവില്‍ അദ്ദേഹം തകര്‍പ്പന്‍ ഫോമില്‍ തന്നെയാണ്. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനായി ഓപ്പണറായി ഇറങ്ങി രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുള്‍പ്പെടെ സഞ്ജു നേടുകയും ചെയ്തു.

പക്ഷെ ഇന്ത്യക്കു വേണ്ടി ഓപ്പണിങ് റോളില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു അവസരം ലഭിക്കില്ലെന്നതാണ് പ്രശ്‌നം. അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലും തന്നെയാവും ഓപ്പണിങില്‍ തുടരുക സഞ്ജുവിനു അഞ്ചാമനായോ, അതില്‍ താഴെയോ കളിക്കേണ്ടി വന്നേക്കുകയും ചെയ്യും.

SANJU SURYA

അദ്ദേഹം ഫ്‌ളോപ്പാവാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതും ഇതാണ്, ടോപ്പ് ത്രീയിലൊഴികെ ടി20യില്‍ സഞ്ജുവിനു മറ്റെവിടെയും മികച്ച റെക്കോര്‍ഡില്ല. അതിനാല്‍ മലയാളി താരം ചെറിയ സ്‌കോറുകള്‍ക്കു ഈ പരമ്പരയില്‍ പുറക്കായേക്കാനുള്ള സാധ്യതകളും കൂടുതലാണ്.

ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ് ടി20 പരമ്പരയില്‍ നിറം മങ്ങാനിടയുള്ള മൂന്നാമത്തെയാള്‍. ടി20 ടീമിന്റെ നായകസ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹത്തിന്റെ ഫോമിലുണ്ടായ ഇടിവ് തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നുണ്ട്.

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം സൂര്യയുടെ ബാറ്റിങിനെയും ബാധിച്ചതു പോലെയാണ് കാണപ്പെടുന്നത്. ഏഷ്യാ കപ്പിലും മുന്‍ ടി20 പരമ്പകളിവുമെല്ലാം അദ്ദേഹം ബാറ്റിങില്‍ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു.

നായകനായ ശേഷം സൂര്യയുടെ ശരാശരി 26ലേക്കു വീണിരുന്നു. സ്‌ട്രൈക്ക് റേറ്റിലും കുറവ് സംഭവിച്ചു. ക്യാപ്റ്റനായി 25 ഇന്നിങ്‌സുകളില്‍ ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും മാത്രമേ അദ്ദേഹം നേടുകയും ചെയ്തിട്ടുള്ളൂ. സൗത്താഫ്രിക്കയ്‌ക്കെതിരേയും ബാറ്റിങില്‍ സൂര്യ പതറാനുള്ള സാധ്യതയും കൂടുതലാണ്.

Story first published: Monday, December 8, 2025, 10:43 [IST]
Other articles published on Dec 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+