Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്‍ ഔട്ട്!! സഞ്ജു ഇന്‍, ഒരു മാറ്റം കൂടി; ഗംഭീറിന് ബുദ്ധി വരുമോ? മൂന്നാമങ്കത്തിലെ 11

ധരംശാല: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര ഇപ്പോള്‍ കൂടുതല്‍ ആവേശകരമായി മാറിയിരിക്കുകയാണ്. ഇരുടീമുകളും ഓരോ ജയം വീതം നേടി പരമ്പയില്‍ 1-1നു ഒപ്പമായതിനാല്‍ മൂന്നാമങ്കം തീപാറുമെന്നുറപ്പിക്കാം. ഞായറാഴ്ച രാത്രി ഏഴു മണിക്കു ധരംശാലയിലാണ് അടുത്ത മല്‍സരം നടക്കാനിരിക്കുന്നത്.

കട്ടക്കിലെ ആദ്യ കളിയില്‍ ഇന്ത്യ 101 റണ്‍സിന്റെ ഏകപക്ഷീയ വിജയം കൊയ്തപ്പോള്‍ മുള്ളന്‍പൂരില്‍ സൗത്താഫ്രിക്ക ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. 51 റണ്‍സിനാണ് അവര്‍ ഇന്ത്യയെ കശാപ്പ് ചെയ്തത്. അടുത്ത കളിയില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുമോ, അതോ സൗത്താഫ്രിക്ക ജയം തുടരുമോയെന്നാണ് ഇനി അറിയാനുള്ളത്.

SANJU ABHISHEK

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഒരേ പ്ലെയിങ് ഇലവനെയാണ് ഇന്ത്യ പരീക്ഷിച്ചത്. എന്നാല്‍ മൂന്നാമങ്കത്തില്‍ ടീമില്‍ മാറ്റം വരുത്തിയോ തീരൂ. അടുത്ത കളിയില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവന്‍ എങ്ങനെയവണമെന്നു നോക്കാം.

ടീമില്‍ ആരെല്ലാം വേണം?

ധരംശാലയിലെ മൂന്നാം ടി20യില്‍ ഇന്ത്യ ആദ്യം മാറ്റേണ്ടത് ഓപ്പണിങ് കോമ്പിനേഷനെയാണ്. ഫ്‌ളോപ്പുകളുടെ പ്രിന്‍സായ ശുഭ്മന്‍ ഗില്ലിനെ ഇനിയെങ്കിലും പുറത്തിരുത്താനുള്ള ചങ്കൂറ്റം ക്യാപ്റ്റന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കാണിക്കണം. ബാറ്റിങ് ദുരന്തം തുടര്‍ക്കഥയാക്കിയ ഗില്ലിനു പകരം മലയാളി സൂപ്പര്‍ താരം സഞ്‌സു സാംസണിനെ വീണ്ടും ഓപ്പണറായി തിരികെ കൊണ്ടു വന്നേ തീരൂ.

4, ഗോള്‍ഡന്‍ ഡെക്ക് എന്നിങ്ങനെയാണ് ഈ പരമ്പരയില്‍ ഗില്ലിന്റെ ഇതിനകമുള്ള പ്രകടനം. അതു മാത്രമല്ല ഈ വര്‍ഷം കളിച്ച ശേഷിച്ച 12 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും കുറിക്കാനു അദ്ദേഹത്തിനായിട്ടില്ല. ഇങ്ങനെയൊരാളെ ബാധ്യതയായി കൊണ്ടു നടക്കുന്നതാണ് ടീം മാനേജ്‌മെന്റ് കാണിക്കുന്ന ഏറ്റവും വലിയ മണ്ടത്തരം.

സഞ്ജുവും അഭിഷേക് ശര്‍മയും ചേരുന്നതോടെ ഇന്ത്യയുടെ ഓപ്പണിങ് സെറ്റാവും. നേരത്തേ മികച്ച വിജയമായി മാറിയ ഓപ്പണിങ് കോമ്പിനേഷനും കൂടിയാണിത്. ഓപ്പണറായി മൂന്നു സെഞ്ച്വറികളടക്കം നേടി വിലസവെയാണ് സഞ്ജുവിനെ മാറ്റി ഗില്ലിനെ കളിപ്പിക്കുകയെന്ന മണ്ടത്തരം ടീം മാനേജ്‌മെന്റ് കാണിച്ചത്.

സഞ്ജുവിനെ ഓപ്പണിങിലക്കേു തിരികെ കൊണ്ടുവരുന്നതിനൊപ്പം ടീം കോമ്പിനേഷനില്‍ മറ്റൊരു മാറ്റം കൂടി ഇന്ത്യ വരുത്തിയേ തീരൂ. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മൂന്നാം നമ്പറില്‍ നിന്നും നാലിലേക്കു മാറ്റിയ ശേഷം പകരം ഈ റോള്‍ തിലക് വര്‍മയ്ക്കു നല്‍കണം. ടി20യില്‍ അദ്ദേഹത്തിന്റെ ബെസ്റ്റ് പൊസിഷനും ഇതാണ്.

കഴിഞ്ഞ വര്‍ഷം സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ മൂന്നാമനായെത്തി കസറിയ താരമാണ് തിലക്. തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികളോടെ ഇന്ത്യയുടെ പരമ്പര വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചു. നിലവില്‍ ഇന്ത്യന്‍ നിരയില്‍ മികച്ച ഫോമിലുള്ള താരമാണ് തിലക്. അതുകൊണ്ടു തന്നെ അദ്ദേഹം പരമാവധി ബോളുകള്‍ കളിക്കേണ്ടതും പ്രധാനമാണ്.

തിലക്, സൂര്യ എന്നിവര്‍ക്കു ശേഷം അഞ്ചാമനായി ശിവം ദുബെ കളിക്കണം. ഇതിനേക്കാള്‍ താഴെ അദ്ദേഹത്തെ ഇറക്കിയാല്‍ അതു ടീമിനു കാര്യമായി ഗുണം ചെയ്യില്ല. അഞ്ചില്‍ ദുബെയും ആറില്‍ ഹാര്‍ദിക് പാണ്ഡ്യയും ബാറ്റ് ചെയ്താല്‍ ടീമിന്റെ ടോപ്പ് സിക്‌സ് സെറ്റായിക്കഴിഞ്ഞു.

KULDEEP YADAV

ഏഴാമനായി വേണ്ടത് ജിതേഷ് ശര്‍മയാണ്. ഫിനിഷര്‍ റോള്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമാണ്. അതിനു ശേഷം എട്ടാം നമ്പറില്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനെ മാറ്റി പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ കളിപ്പിക്കണം.

ഇതു ബൗളിങിനു കൂടുതല്‍ മൂര്‍ച്ച കൂട്ടാന്‍ സഹായിക്കും. ഒമ്പതാമവായി മറ്റൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയുണ്ടാവും. പേസ് ലൈനപ്പില്‍ മാറ്റം ആവശ്യമില്ല. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും തന്നെ അതിനു ചുക്കാന്‍ പിടിക്കും.

മൂന്നാം ടി20യിലെ സാധ്യതാ 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Friday, December 12, 2025, 7:29 [IST]
Other articles published on Dec 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+