For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൂപ്പര്‍ താരമടക്കം 2 പേര്‍ ഔട്ട്!! മലയാളിക്കും നറുക്കുവീഴും? രണ്ടാമങ്കത്തിലെ ഇന്ത്യന്‍ 11

ഗുവാഹത്തി: സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലേറ്റ തോല്‍വി ഇന്ത്യന്‍ ക്യാംപിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. കാരണം സമീപകാലത്തൊന്നും ഇന്ത്യയില്‍ ടെസ്റ്റ് ജയിച്ചിട്ടില്ലാത്ത സൗത്താഫ്രിക്കന്‍ ടീമിനു ആരും കാര്യമായ സാധ്യത കല്‍പ്പിച്ചില്ല. പക്ഷെ വെറും മൂന്നു ദിവസം കൊണ്ട് ടെംബ ബവൂമയുടെ ടീം ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു.

30 റണ്‍സിന്റെ വിജയമാണ് നിലവിലെ ലോക ചാപ്യന്മാര്‍ കൂടിയായ സൗത്താഫ്രിക്കന്‍ ടീം സ്വന്തമാക്കിയത്. രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ 1-0ന്റെ ലീഡ് കൈക്കലാക്കുകയും ചെയ്തു. ഇതോട ശനിയാഴ്ച മുതല്‍ ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് ഇന്ത്യക്കു ഡു ഓര്‍ ഡൈ ആയി മാറുകയും ചെയ്തിരിക്കുകയാണ്.

GILL RISHABH

കൊല്‍ക്കത്തയില്‍ തരിപ്പണമായ കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യ രണ്ടാമങ്കത്തില്‍ ഇറങ്ങുക. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ടീമിലെ മാറ്റങ്ങളെന്ത്?

ഒന്നാം ടെസ്റ്റിലെ ടീമില്‍ പ്രധാനമായും രണ്ടു മാറ്റങ്ങളാവും ഗുവാഹത്തിയില്‍ ഇന്ത്യ വരുത്തിയേക്കുക. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലിന്റെ അഭാവമായിരിക്കും. ഒന്നാം ടെസ്റ്റിനിടെ കഴുത്തിനു വേദനയനുഭവപ്പെട്ടു കാരണം അദ്ദേഹം ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ആദ്യ ഇന്നിങ്‌സിനിടെ ബാറ്റിങ് പൂര്‍ത്തിയാവാതെ ക്രീസ് വിട്ട ഗില്‍ രണ്ടാമിന്നിങ്‌സില്‍ തീരെ കളിച്ചതുമില്ല.

അടുത്ത ടെസ്റ്റില്‍ അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കുമോയെന്നതു ഇനിയും ഉറപ്പായിട്ടില്ല. സൗത്താഫ്രിക്കയുമായുള്ള വൈറ്റ് ബോള്‍ പരമ്പരകളും വരാനിരിക്കെ ഗില്ലിനു അടുത്ത ടെസ്റ്റില്‍ വിശ്രമം നല്‍കാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ നന്നാല്‍ നിലവിലെ വൈസ് ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്തായിരിക്കും അടുത്ത ടെസ്റ്റില്‍ ടീമിനെ നയിക്കുക.

ഗില്ലിനു പകരം ടീമിലേക്കു വരുന്നത് സ്‌പെഷ്യലിസ്റ്റ് ബാറ്ററാായ സായ് സുദര്‍ശനായിരിക്കും. കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെയാണ് സായിയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ ഇന്ത്യ കളിപ്പിച്ചത്. അദ്ദേഹം രണ്ടിന്നിങ്‌സിലും നല്ല പ്രകടനം നടത്തിയെങ്കിലും മൂന്നാമനായി സായ് അടുത്ത ടെസ്റ്റില്‍ തിരിച്ചെത്തും. വാഷിയെ ലോവര്‍ ഓര്‍ഡറിലേക്കും മാറ്റിയേക്കും.

ഇന്ത്യന്‍ ഇലവില്‍ വരാന്‍ പോവുന്ന രണ്ടാമത്തെ മാറ്റം അക്ഷര്‍ പട്ടേലിനു പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ കൂടി ഇന്ത്യ കളിപ്പിച്ചേക്കുമെന്നതാണ്. കാരണം കഴിഞ്ഞ ടെസ്റ്റില്‍ നാലു സ്പിന്നര്‍മാരെ പരീക്ഷിച്ച ഇന്ത്യയുടെ തന്ത്രം പ്രതീക്ഷിച്ചതുപോലെ ഫലം കണ്ടിരുന്നില്ല. അതിനാല്‍ അക്ഷറിനെ മാറ്റി പകരം മറുനാടന്‍ മലയാളി കൂടിയായ ദേവ്ദത്ത് പടിക്കലിനെയാവും ഇന്ത്യ കളിപ്പിച്ചേക്കുക.

INDIAN TEAM

ഓപ്പണിങില്‍ കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും തന്നെ തുടരുമ്പോള്‍ മുന്നാമനായ് സായിയും ഗില്ലിന്റെ പൊസിഷനായ നാലില്‍ ദേവ്ദത്തും ബാറ്റ് ചെയ്യും. ക്യാപ്റ്റന്‍ റിഷഭായിരിക്കും അഞ്ചാമനായി ബാറ്റ് ചെയ്യുക.

ആറാം നമ്പറില്‍ ധ്രുവ് ജുറേലും ഏഴാമനായി രവീന്ദ്ര ജഡേജയും ബാറ്റ് വീശും. എട്ടാമനായിട്ടാലും വാഷിങ്ടണെത്തുക. ഒമ്പതാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവുണ്ടാവും. പേസാക്രമണത്തിന്റെ ചുമതല ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനുമാവും.

രണ്ടാം ടെസ്റ്റിലെ സാധ്യതാ 11

കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Monday, November 17, 2025, 17:35 [IST]
Other articles published on Nov 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+