Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുറച്ചു റണ്‍സൊക്കെ വേണ്ടേ? ഗില്ലിനോടു ലഖ്‌നൗ പോലീസ്!! മറുപടിയിങ്ങനെ, വീഡിയോ

ഇന്ത്യന്‍ ടി20 ടീമില്‍ മോശം ഫോമിലായിട്ടും നിരന്തരം അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിലൊരാളാണ് വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍. വൈസ് ക്യാപ്റ്റന്റെ പദവി ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം വളരെ നേരത്തേ തന്നെ ടീമിനു പുറത്തായേനെയെന്നാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്.

ഈ വര്‍ഷം ഒരു ഫിഫ്റ്റി പോലും വനേടിയിട്ടില്ലാത്ത ഗില്‍ ഇപ്പോള്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പരയിലും ഫ്‌ളോപ്പ് ഷോ തുടരുകയാണ്. അതിനിടെ അദ്ദേഹത്തോടു ബാറ്റിങ് ഫോമിനെ കുറിച്ച് പോലീസ് ചോദിച്ചതുമായി ബന്ധപ്പെട്ട വീഡിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

SHUBMAN GILL

സംഭവമറിയാം

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ ബുധനാഴ്ച രാത്രി ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മല്‍സരം കനത്ത മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഈ കളിക്കു മുന്നോടിയായി തലേദിവസം ഇന്ത്യന്‍ ടീം ഇവിടെയെത്തി പരിശീലനം നടത്തിയിരുന്നു. അതിനിടെയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ചൊടിപ്പിച്ച സംഭവം.

ടീമംഗങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ വച്ച് ഗില്‍ പരിശീലനം നടത്തവെ ബൗണ്ടറി ലൈനിനനു പുറത്ത് ഇതെല്ലാം വീക്ഷിച്ചുകൊണ്ടു നിന്ന ലഖ്‌നൗ പോലീസ് സംംഘത്തിലെ ഒരാള്‍ ഫോമിനെ കുറിച്ച് താരത്തോടു ചോദിക്കുകയായിരുന്നു. റണ്ണെടുക്കു ഭായ്, ബാറ്റിങ് ഒരു രസവുമില്ലെന്നു വിളിച്ചു പറയുകയായിരുന്നു.

ബാറ്റിങ് ഫോമിനെപ്പറ്റി ശുഭ്മന്‍ ഗില്ലിനോടു പോലീസ് ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു. വീഡിയോ കാണാം

ബൗണ്ടറി ലൈനിന് ഏറെക്കുറെ അടുത്തായതിനാല്‍ ഇക്കാര്യം ഗില്‍ കേള്‍ക്കുകയും ചെയ്തു. പക്ഷെ ഈ ആവശ്യം താരത്തെ വളരെയധികം ക്ഷുഭിതനാക്കിയെന്നു പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. തിരിച്ച് മറുപടിയൊന്നും നല്‍കാതിരുന്ന ഗില്‍ ഈ പോസീസ് ഉദ്യോഗസ്ഥനെ ദേഷ്യത്തോടെ നോക്കിയ ശേഷം അവിടെ നിന്നും നടന്നു മാറിപ്പോവുകയായിരുന്നു,

ഈ ദൃശ്യങ്ങളെല്ലാം കണ്ടുകൊണ്ടിരുന്ന കാണികളിലൊരാളാണ് ഇതു ഫോണില്‍ പകര്‍ത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വളരെ ദൂരെ നിന്നും പകര്‍ത്തിയ വീഡിയോയില്‍ ഇതു ഷൂട്ട് ചെയ്തയാള്‍ തന്നെയാണ് സംഭവത്തെ കുറിച്ച് വിവരിക്കുന്നത്. ഗില്ലോ, പോലീസ് ഉദ്യോഗസ്ഥനോ ഈ വീഡിയോയില്‍ വ്യക്തമല്ല. വളരെ പെട്ടെന്നു തന്നെ ഇതു ചിലര്‍ പങ്കുവച്ചതോടെ മിനിറ്റുകള്‍ക്കകം വീഡിയോ വൈറലായി മാറുകയും ചെയ്തു.

ടി20യിലെ തന്റെ ഫോമിനെ കുറിച്ച് ഉയരുന്ന ചോദ്യങ്ങളിലും വിമര്‍ശനങ്ങളിലും ഗില്‍ ഏറെ അസ്വസ്ഥനും കടുത്ത സമ്മര്‍ദ്ദത്തിലുമാണെന്നാണ് ഈ പ്രതികരണം ശരിവയ്ക്കുന്നത്. അതിനിടെ നാലാം ടി20ക്കു മണിക്കൂറുകള്‍ മാത്രം മുമ്പ് കാല്‍വിരലിലെ പരിക്കു കാരണം അദ്ദഹം പിന്‍മാറുകയും ചെയ്തിരുന്നു.

GILL AGARKAR

ഗില്ലിനു യഥാര്‍ഥത്തില്‍ പരിക്കുണ്ടോ, അതോ ടീം മാനേജ്‌മെന്റ് മനപ്പൂര്‍വ്വം ഒരു ബ്രേക്ക് നല്‍കിയതാണോയെന്നുമുള്ള ചോദ്യങ്ങളാണ് ക്രിക്കറ്റ് പ്രേമികള്‍ ഉന്നയിക്കുന്നത്. ഓപ്പണറായി തകര്‍പ്പന്‍ ഫോമിലുള്ള മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ബെഞ്ചിലിരുത്തിയാണ് ഗില്ലിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നത്.

പക്ഷെ ഒന്നു പോലും മുതലാക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. ഈ വര്‍ഷം കളിച്ച 15 ടി20കളിലും ഒരു ഫിഫ്റ്റി പോലുമില്ലാതെ വലയുകയാണ് ഗില്‍. മൂന്നു സെഞ്ച്വറികളടക്കം നേടി 180 പ്ലസ് സ്ട്രക്ക് റേറ്റോടെ സഞ്ജു ഓപ്പണിങില്‍ കസറവെയാണ് അദ്ദേഹത്തെ മാറ്റിയത്.

ഒരു വര്‍ഷത്തിലേറെ ടി20 ടീമിനു പുറത്തായിരുന്നു ഗില്‍ ഇനി അദ്ദേഹത്തിനു ഒരു തിരിച്ചുവരവുണ്ടാവില്ലെന്നും ഉറപ്പിച്ചു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് യുഎഇ വേദിയായ ഏഷ്യാ കപ്പിലൂടെ ടി20യിലേക്കു ഗില്ലിന്റെ രണ്ടാംവരവുണ്ടായത്. വൈസ് ക്യാപ്്റ്റന്‍സിയും താരത്തിനു നല്‍കുകയായിരുന്നു.

Story first published: Thursday, December 18, 2025, 10:19 [IST]
Other articles published on Dec 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+