Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഗില്ലെത്തി, ടീമും റെഡി!! ഹാര്‍ദിക്ക് റിട്ടേണ്‍സ്, സഞ്ജു സേഫ്; ഇതാ ടി20 സ്‌ക്വാഡ്

മുംബൈ: സൗത്താഫ്രിക്കയുമായി ഈ മാസം ഒമ്പതിനു തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വൈസ് ക്യാപ്റ്റനും ഒാപ്പണറുമായ ശുഭ്മന്‍ ഗില്‍ പരിക്കില്‍ നിനിന്നും മോചിതനായി മടങ്ങിയെത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. പരമ്പരയില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായതിനാലാണ് ടീം പ്രഖ്യാപനം വൈകിയതെന്നാണ് സൂചന.

ഗില്ലിനെക്കൂടാതെ പരിക്കില്‍ നിന്നും മുക്തനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഈ പരമ്പരയിലൂടെ ടീമിലേക്കു തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പിനു ശേഷം ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയാണ് വരാനിരിക്കുന്ന പരമ്പര.

GILL SURYA

സര്‍പ്രൈസുകളില്ലാതെ ടീം

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്നതിനാല്‍ ഇന്ത്യന്‍ ടീമില്‍ കാര്യമായ സര്‍പ്രൈസുകളൊന്നും തന്നെയില്ല. നേരത്തേ പ്രതീക്ഷിക്കപ്പെട്ടതു പോലെയുള്ള ടീമിനെ തന്നെയാണ് ഈ പരമ്പരയ്ക്കായി സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്.

ശുഭ്മന്‍ ഗില്ലിന്റെ കാര്യത്തില്‍ മാത്രമാണ് സംശയമുണ്ടായിരുന്നത്. ഈവര്‍ഷം അദ്ദേഹം ഇനി കളിച്ചേക്കില്ലെന്നും ജനുവരിയില്‍ ന്യൂസിലാന്‍ഡുമായുള്ള വൈറ്റ് ബോള്‍ പരമ്പരയിലൂടെയാവും ഗില്ലിന്റെ മടങ്ങിവരവെന്നുമായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തേ ടീമിലേക്കു അദ്ദേഹം മടങ്ങിയെത്തുകയായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയതോടെ ടീമില്‍ സ്ഥാനം നഷ്ടമായത്
യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കാണ്. ടി20 സ്‌പെഷ്യലിസ്റ്റും ഫിനിഷറുമായ റിങ്കു സിങാണ് ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ മറ്റൊരു താരം.

SANJU JITESH

മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ജിതേഷ് ശര്‍മയാണ് ടീമിലെ മറ്റൊരു കീപ്പര്‍ ബാറ്റര്‍. എന്നാല്‍ ഗില്ലിന്റെ മടങ്ങിവരവോടെ സഞ്ജുവിനു വീണ്ടും ഓപ്പണറായ അവസരം ലഭിക്കില്ലെന്നുറപ്പായിരിക്കുകയാണ്. പകരം മധ്യനിരയിലാവും അദ്ദേഹത്തിനു കളിക്കേണ്ടി വരിക.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍, ഫിറ്റ്‌നസിന് വിധേയം), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍.

Story first published: Wednesday, December 3, 2025, 18:56 [IST]
Other articles published on Dec 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+