For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: റുതുരാജ് റിട്ടേണ്‍സ്!! സഞ്ജുവിനു കോളില്ല, ക്യാപ്റ്റന്‍ രാഹുല്‍; ഏകദിന 11

സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ മാസം അവസാനത്തോടെ തുടങ്ങാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. മൂന്നു ഏകദിനങ്ങളിലു അഞ്ചു ടി20കളിലുമാണ് ഇരുടീമും കൊമ്പുകോര്‍ക്കുക. ഈ മാസം 30നനാണ് ഏകദിനം ആരംഭിക്കുന്നത്. ടി20ക്കു അടുത്ത മാസം ഒമ്പതിനും തുടക്കമാവും.

ഓസ്‌ട്രേലിയുയമായി അവരുടെ നാട്ടില്‍ നടന്ന അവസാന ഏകദിന പരമ്പരയിലേറ്റ 1-2ന്റെ തോല്‍വിയുടെ ക്ഷീണം സൗത്താഫ്രിക്കയ്‌ക്കെതിരേ തീര്‍ക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. പക്ഷെ ചില പ്രധാന താരങ്ങളുടെ സേവനം ഈ പരമ്പരയില്‍ നമുക്കു ലഭിച്ചേക്കില്ല. ഏകദിനത്തിലെ സാധ്യതാ 11 എങ്ങനെയാവുമെന്നു നോക്കാം.

ROHIT KOHLI

ടീമില്‍ ആരെല്ലാം?

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ കളിച്ചേക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ശേഷം ശ്രേയസ് ഇപ്പോള്‍ വിശ്രമത്തിലാണ്. അവസാന ഏകദിനത്തില്‍ ക്യാച്ചെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ വാരിയെല്ലിനു സാരമായി പരിക്കേറ്റത്.

ഗില്ലിന്റെ കാര്യമെടുത്താല്‍ സൗത്താഫ്രിക്കയുമായി കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് കഴുത്തിനു വേദനയനുഭവപ്പെട്ടത്. തുടര്‍ന്നു റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട ആദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനു ഇറങ്ങിയതുമില്ല. ഒട്ടും ബ്രേക്കില്ലാതെ തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിക്കുന്നത് ഗില്ലിനെ തളര്‍ത്തിയിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ വിശ്രമംനല്‍കിയ ശേഷം തുടര്‍ന്നുള്ള ടി20യില്‍ ഗില്ലിനെ തിരികെ വിളിക്കാനായിരിക്കും ഇന്ത്യയുടെ പ്ലാന്‍. ഗില്ലും ശ്രേയസുമില്ലെങ്കില്‍ പുതിയൊരു ക്യാപ്‌റ്റെയും ഇന്ത്യക്കു തിരഞ്ഞെടുക്കേണ്ടിയും വരും. കെഎല്‍ രാഹുലോ, റിഷഭ് പന്തോയാവും പുതിയ ക്യാപ്റ്റായേക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഏകദിന ടീമില്‍ ഇപ്പോള്‍ സ്ഥിരം സാന്നിധ്യം രാഹുലാണ്. അതുകൊണ്ടു തന്നെ നായകന്റെ റോളിലേക്കു ഫേവറിറ്റും അദ്ദേഹമായിരിക്കും. റിഷഭിനു ബാക്കപ്പ് കീപ്പറുടെ റോളായിരിക്കും.
റിഷഭിനു കോള്‍ വന്നാല്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാവും പ്രതീക്ഷിക്കേണ്ടതില്ല.

ഗില്ലിന്റെ അഭാവത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങില്‍ ഇറങ്ങുക യുവതാരം യശസ്വി ജയ്‌സ്വാളായിരിരിക്കും. മികച്ച ഫോമിലായിട്ടും ഓപ്പണിങില്‍ ഒഴിവില്ലാത്തതു കാരണം അദ്ദേഹം ഊഴം കാത്തിരിക്കുകയാണ്. ഈ പരമ്പരയില്‍ ജയ്‌സ്വാളിന്റെ സമവും തെളിഞ്ഞേക്കും. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുത ഇതിഹാസ താരം വിരാട് കോലിയാവും.

KL RAHUL

നാലാമനായി ശ്രേസസിന്റെ അഭാവത്തില്‍ ടീമിലെത്തിയേക്കുക തകര്‍പ്പന്‍ ഫോമിലുള്ള റുതുരാജ് ഗെയ്ക്വാദായിരിക്കും. ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് യിലുമെല്ലാം അദ്ദഹേം റണ്‍സ് വാരിക്കൂട്ടുകയാണ്. സൗത്താഫ്രിക്ക എയുമായി ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എയ്ക്കായി ആദ്യകളിയില്‍ സെഞ്ച്വറിയും രണ്ടാമത്തേതില്‍ ഫിഫ്റ്റിയും റുതു കുറിച്ചിരുന്നു. 117, 68 എന്നിങ്ങനെയാണ് സ്‌കോറുകള്‍.

അഞ്ചാമനായി ക്യാപ്റ്റന്‍ രാഹുലിന്റെ ഊഴമായിരിക്കും. ടീമിനായി വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെ. ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരെ ഉറപ്പിക്കാം. സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യയോടൊപ്പം അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമായിരിക്കും ടീമിലെ മറ്റു രണ്ടു പേര്‍. കുല്‍ദീപ് യാദവായിരിക്കും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

ടി20 ലോകകപ്പ് വരാനിരിക്കവെ ജസ്പ്രീത് ബുംറ ടി20 പരമ്പര മാത്രമേ കളിക്കിനിടയുള്ളൂ. ഏദിനത്തില്‍ വിശ്രമം നല്‍കിയേക്കും. മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങുമായിരിക്കും ഇന്ത്യന്‍ ഇലവനിലെ പ്രധാന ഫാസ്റ്റ് ബൗളര്‍മാര്‍.

ഏകദിനത്തില്‍ ഇന്ത്യന്‍ സാധ്യതാ 11

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റുതുരാജ് ഗെയ്ക്വാദ്, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍, സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ സിറാജ്, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, November 18, 2025, 14:35 [IST]
Other articles published on Nov 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+