For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഗില്‍- അഭിഷേക് ഓപ്പണിങ്, 5ല്‍ സഞ്ജു!! ഇതാ ടീമില്‍ ഇല്ലാത്തവരുടെ സൂപ്പര്‍ 11

സൗത്താഫ്രിക്കയുമായുള്ള ഏകജിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചത്. സ്ഥിരം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും അഭാവത്തില്‍ കെഎല്‍ രാഹുലിനാണ് നായകനായി നറുക്കുവീണിരിക്കുന്നത്. പരിക്കിനെ തുടര്‍ന്നാണ് ഗില്ലിനും ശ്രേയസിനും വിട്ടു നില്‍ക്കേണ്ടി വന്നത്.

പരിക്കു ഭേദമായ ശേഷം പൂര്‍ണ ഫിറ്റ്‌നസിലേക്കു തിരികെയത്തി കൊണ്ടിരിക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് വിശ്രമം അനുവദിക്കപ്പെട്ടിരിക്കുന്ന മറ്റൊരാള്‍.

ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഏകദിന പ്ലെയിങ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

GILL ABHISHEK

ടീമില്‍ ആരൊക്കെ?

ഇന്ത്യന്‍ ഏകദിന സ്‌കാഡില്‍ ഇടം ലഭിക്കാതെ പോയവരുടെ ഇലവനു വേണ്ടി ഓപ്പണിങില്‍ ഇറങ്ങുക ശുഭ്മന്‍ ഗില്ലും വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയുമായിരിക്കും. ഈ ടീമിനെ നയിക്കുന്നതും ഗില്ലാണ്. നിലവില്‍ ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളാണ് ഇരുവരും.

ടി20യില്‍ ലോകത്തിലെ നമ്പ വണ്‍ ബാറ്ററാണെങ്കലും ഏകദിനത്തില്‍ അഭിഷേക് ഇനിയും അരങ്ങേറിയിട്ടില്ല. അധികം വൈകാതെ തന്നെ ഏകദിനത്തിലേക്കും അദ്ദേഹത്തിനു വിളിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രോഹിത് ശര്‍മ ഇപ്പോഴും മല്‍സരരംഗത്തുള്ളതിനാല്‍ അഭിഷേകിനു ടീമിലെത്തുക അത്ര എളുപ്പവുമാവില്ല.

ഗില്‍- അഭിഷേക് ജോടിക്കു ശേഷം മൂന്നാം നമ്പറില്‍ ബാറ്റിങിനെത്തുക ഇടംകൈയന്‍ ബാറ്റര്‍ ഇഷാന്‍ കിഷനായിരിക്കും. നേരത്തേ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം ഇപ്പോള്‍ പൂര്‍ണമായും ടീമിനു പുറത്താണ്. എങ്കിലും ഇനിയും അവസരം ലഭിച്ചാല്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്താനും ഇഷാന് കഴിയും. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ചുരുക്കം ഇന്ത്യന്‍ താരങ്ങളിലൊരാളും കൂടിയാണ് അദ്ദേഹം.

ഇഷാന്‍ കഴിഞ്ഞാല്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ ശ്രേയസ് അയ്യരെയും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെയും കാണാം. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് അവസാന ഏകദിത്തില്‍ ക്യാച്ചിങിനിടെ ശ്രേയസിന്റെ വാരിയെല്ലിനു സാരമായി പരിക്കേറ്റത്. മാസങ്ങളോളം അദ്ദേഹത്തിനു കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

സഞ്ജുവാകട്ടെ ഏകദിന ടീമില്‍ നിന്നും ഒരിക്കല്‍ക്കൂടി ഇത്തവണ തഴയപ്പെടുകയായിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി അദ്ദേഹം ഏകദിന ടീമിന്റെ ഭാഗമല്ല. അവസാനമായി കളിച്ച മല്‍സലത്തില്‍ സെഞ്ച്വറിയടക്കം നേടി പ്ലെയര്‍ ഓഫ് ദി മാച്ചായ താരം കൂടിയാണ് സഞ്ജു. പക്ഷെ അതിനു ശേഷം ഒരിക്കല്‍പ്പോലും അദ്ദേഹത്തെ ഏകദിന ടീമിലേക്കു വിളിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായിട്ടുമില്ല.

SANJU SAMSON

ഈ ടീമില്‍ ആറ്, ഏഴ് സ്ഥാനങ്ങളിലുളളത് രണ്ടു സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇതിലൊരാളെങ്കില്‍ മറ്റൊരാള്‍ അക്ഷര്‍ പട്ടേലുമാണ്. ഹാര്‍ദിക് ഈ പരമ്പരയില്‍ കൡക്കില്ലെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു.

പക്ഷെ അക്ഷര്‍ ഒഴിവാക്കപ്പെട്ടത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ്. മൂന്നു ഫോര്‍മാറ്റുകളിലെയും സജീവ സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം. എന്നിട്ടും എന്തുകൊണ്ടാണ് അക്ഷര്‍ ഇത്തവണ ഒഴിവാക്കപ്പെട്ടതെന്നു വ്യക്തവുമല്ല.

എട്ടാം നമ്പറില്‍ കളിക്കുക മറ്റൊരു ഓള്‍റൗണ്ടറായ ശിവം ദുബെയാണ്. നിലവില്‍ ടി20 ടീമിലെ അവിഭാജ്യ ഘടകമാണ് അദ്ദേഹമെങ്കിലും ഏകദിനത്തില്‍ അവസരം ലഭിക്കാറില്ല. ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ ചുമതല വരുണ്‍ ചക്രവര്‍ത്തിക്കായിരിക്കും. ടി20 സ്‌പെഷ്യലിസ്റ്റാണ് അദ്ദേഹമെങ്കിലും ഏകദിനത്തിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളാണ്.

ഇലവനിലെ രണ്ടു പേസസര്‍മാര്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ബുംറയ്ക്കു സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ബ്രേക്ക് നല്‍കിയിരിക്കുകയാണ്. പക്ഷെ സിറാജ് ടീമില്‍ നിന്നും അവഗണിക്കപ്പെടുകയായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്തവരുടെ 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Tuesday, November 25, 2025, 11:45 [IST]
Other articles published on Nov 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+