For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജു വളരുന്നത് ഇവര്‍ക്ക് ഇഷ്ടമല്ല! വിമര്‍ശിച്ച് നശിപ്പിക്കുന്നു; ആരൊക്കെയെന്ന് അറിയാമോ?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസണ്‍. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായി അധികം പേര്‍ വളരാത്ത കേരളത്തില്‍ നിന്നെത്തി ഇന്ന് വലിയ ആരാധക പിന്തുണയുള്ള താരമായി വളരാന്‍ സഞ്ജു സാംസണിന് സാധിച്ചിട്ടുണ്ട്. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയെങ്കിലും തഴയപ്പെടലുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ കരിയറിന് പ്രതീക്ഷിച്ച വളര്‍ച്ചയിലേക്കെത്താന്‍ സാധിക്കാതെ പോയി. പല നായകന്മാരും പരിശീലകരും സഞ്ജുവിനെ വേണ്ടവിധം പരിഗണിച്ചില്ല.

എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ ലഭിക്കുന്നു. ഇത് മുതലാക്കാനും സഞ്ജുവിന് സാധിക്കുന്നു. ഇന്ത്യക്കായി കഴിഞ്ഞ രണ്ട് ടി20യിലും സെഞ്ച്വറി പ്രകടനം നടത്തി മിന്നിക്കാന്‍ സഞ്ജുവിന് സാധിച്ചു. ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം എല്ലാ എതിരാളികളേയും ഞെട്ടിക്കുന്നതാണ്. ഇന്ത്യയുടെ ഓപ്പണറായി സഞ്ജു സീറ്റുറപ്പിച്ചിരിക്കുകയാണെന്ന് പറയാം.

എന്നാല്‍ സഞ്ജുവിന്റെ വളര്‍ച്ച ചിലരെ വളരെയധികം ആസ്വസ്തരാക്കുന്നുണ്ട്. തരം കിട്ടുമ്പോഴെല്ലാം സഞ്ജുവിനെ വിമര്‍ശിക്കുകയും തളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ചില മുന്‍ താരങ്ങളുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

സുനില്‍ ഗവാസ്‌ക്കര്‍

സഞ്ജു സാംസണിന്റെ നിലവിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയത് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌ക്കറാണെന്ന് പറയാം. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഗവാസ്‌ക്കര്‍ ഇപ്പോള്‍ കമന്റേറ്റര്‍ റോളിലാണ് കസറുന്നത്. സഞ്ജുവിനെ തരം കിട്ടുമ്പോഴെല്ലാം വിമര്‍ശിക്കുന്ന നിലപാടാണ് ഗവാസ്‌ക്കറിന്റേത്. സഞ്ജുവിനെ ഓപ്പണറായി ഇന്ത്യ കളിപ്പിച്ചതിനെ ഗവാസ്‌ക്കര്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി സഞ്ജു കസറിയതോടെ ഗവാസ്‌ക്കര്‍ ഇപ്പോള്‍ പെട്ടിരിക്കുകയാണ്. വലിയ വിമര്‍ശനം ഗവാസ്‌ക്കറിനെതിരേ ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. സഞ്ജുവിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നയാളല്ല ഗവാസ്‌ക്കറെന്ന് പറയാം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സഞ്ജുവിന്റെ പ്രകടനം ഗവാസ്‌ക്കറെ നിരാശപ്പെടുത്തുന്നുണ്ടാവുമെന്ന് തന്നെ വിലയിരുത്താം.

kris srikkanth

സഞ്ജയ് മഞ്ജരേക്കര്‍

മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍ എല്ലാവരേയും വിമര്‍ശിക്കുന്നയാളാണ്. നാക്കിന് ലൈസന്‍സില്ലാത്ത വിധം സംസാരിച്ചത് പണി മേടിച്ചിട്ടുള്ളയാളാണ് മഞ്ജരേക്കര്‍. കമന്റേറ്ററി പാനലില്‍ നിന്ന് നീക്കി നിര്‍ത്തപ്പെട്ട താരം ഒടുവില്‍ മാപ്പ് അപേക്ഷയടക്കം നല്‍കിയാണ് തിരിച്ചുവരവ് നടത്തിയത്. സഞ്ജു സാംസണെ വിമര്‍ശിക്കാന്‍ മടികാട്ടാത്ത സഞ്ജയ്ക്ക് ഇപ്പോഴത്തെ സഞ്ജുവിന്റെ പ്രകടനം ഉള്‍ക്കൊള്ളാനാവാത്തതാണെന്ന് പറയാം.

സഞ്ജുവിന്റെ ചെറിയ പിഴവുകളെപ്പോലും വലിയ തോതില്‍ വിമര്‍ശിക്കുന്നയാളാണ് സഞ്ജയ്. ഇപ്പോള്‍ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച് കാര്യമായൊന്നും സഞ്ജയ് പറയുന്നില്ല. സഞ്ജുവിന്റെ ഗംഭീര പ്രകടനം സഞ്ജയെപ്പോലെ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയായിത്തന്നെ കണക്കാക്കാം.

ക്രിസ് ശ്രീകാന്ത്

സഞ്ജു സാംസണിനെയടക്കം പലരേയും മോശം ഭാഷയിലൂടെ വിമര്‍ശിക്കാന്‍ മടികാട്ടാത്തയാളാണ് ക്രിസ് ശ്രീകാന്ത്. വ്യക്തിപരമായ അധിക്ഷേപങ്ങളടക്കം നടത്തുന്ന ശ്രീകാന്ത് സഞ്ജുവിന്റെ കരിയറിന്റെ തുടക്കം മുതല്‍ തളര്‍ത്താന്‍ ശ്രമിക്കുന്നവരിലൊരാളാണ്. ഇപ്പോള്‍ സഞ്ജുവിനെ ഓപ്പണറാക്കിയപ്പോള്‍ത്തന്നെ ശ്രീകാന്ത് വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ അദ്ദേഹം നിലപാട് മാറ്റുകയും ചെയ്തു. ഇതിന്റെ പേരിലും ശ്രീകാന്തിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. എന്തായാലും സഞ്ജുവിനെ വെറുക്കുന്നവരിലൊരാളാണ് ശ്രീകാന്ത് എന്ന് പറയാം.

പിന്തുണക്കുന്നവരും ഏറെ

സഞ്ജു സാംസണെ തളര്‍ത്തുകയെന്ന ലക്ഷ്യം വെച്ച് വിമര്‍ശനം ഉയര്‍ത്തുന്നവരെപ്പോലെതന്നെ സഞ്ജുവിനെ പ്രശംസിക്കുന്നവരും ഏറെയാണ്. രവി ശാസ്ത്രി സഞ്ജുവിന്റെ കടുത്ത ആരാധകനാണ്. സഞ്ജുവിന്റെ പ്രകടനങ്ങളെ പ്രശംസിക്കാന്‍ യാതൊരു മടിയും കാട്ടാത്ത ശാസ്ത്രി സഞ്ജുവിന്റെ പ്രതിഭയെ അംഗീകരിക്കുകയും ചെയ്യുന്നു.

മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് സഞ്ജു സാംസണിന്റെ കടുത്ത ആരാധകനാണ്. സഞ്ജുവിന്റെ ഭയമില്ലാത്ത ശൈലിയെ പല തവണ അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. ലസിത് മലിംഗ, കുമാര്‍ സംഗക്കാര, യുവരാജ് സിങ് എന്നിവരെല്ലാം സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്ന മുന്‍ താരങ്ങളാണ്.

Story first published: Sunday, November 10, 2024, 14:38 [IST]
Other articles published on Nov 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+