For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ടെസ്റ്റില്‍ ഏതാണ് ബെസ്റ്റ് 11? വ്യത്യസ്ത ഇന്ത്യന്‍ ടീമുകളുമായി ഗവാസ്‌കറും മഞ്ജരേക്കറും

സൗത്താഫ്രിക്കയ്‌ക്കെതിരേ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും മറ്റൊരു മുന്‍ താരം സഞ്ജയ് മഞ്ജരേക്കറും. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കാണ് ആദ്യ ടെസ്റ്റിനു ആതിഥേയത്വം വഹിക്കുന്നത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തമായ ടീമിനെയാണ് പരമ്പരയില്‍ ഇന്ത്യ ഇറക്കുക.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ടെസ്റ്റിന്റെ പ്രീമാച്ച് ഷോയില്‍ സംസാരിക്കവെയാണ് ഇലവനില്‍ ആരൊക്കെയാണ് വേണ്ടതെന്നു ഗവാസ്‌കറും മഞ്ജരേക്കറും ചൂണ്ടിക്കാട്ടിയത്. ടോപ്പ് 7ല്‍ ഇരുവരും ഒരേ താരങ്ങളെ തന്നെയാണ് ഇലവനിലുള്‍പ്പെടുത്തിയിരിക്കുന്നത്.

INDIA TEST TEAM

ബൗളിങ് ലൈനപ്പിലാണ് രണ്ടു പേരും വ്യത്യസ്ത താരങ്ങളെ നിര്‍ദേശിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ഇടംകൈയന്‍ ബാറ്ററും യുവ താരവുമായ യശസ്വി ജയ്‌സ്വാളിനെയാണ് ഗവാസ്‌കറും മഞ്ജരേക്കറും തിരഞ്ഞെടുത്തത്. അവസാനമായി വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിച്ചപ്പോള്‍ ഇരുവരുമായിരുന്നു ഓപ്പണിങ് ജോടികള്‍.

ഈ സഖ്യം പരമ്പരയില്‍ ക്ലിക്കാവുകയും ചെയ്തിരുന്നു. ജയ്‌സ്വാളിന്റെ അരങ്ങേറ്റ പരമ്പര കൂടിയായിരുന്നു ഇത്. സീനിയര്‍ താരം ചേതേശ്വര്‍ പുജാര ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ യുവതാരം ശുഭ്മന്‍ ഗില്ലാണ് മൂന്നാം നമ്പറില്‍ കളിക്കുക. പരിശീലന മല്‍സരത്തില്‍ സെഞ്ച്വറി നേടിയ ഗില്‍ ഇനി ടെസ്റ്റിലും ഇതാവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

നാലാം നമ്പറില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയിറങ്ങും. ടെസ്റ്റ് പരമ്പരയ്ക്കായി സൗത്താഫ്രിക്കയിലെത്തിയ അദ്ദേഹം ചില കുടുംബപപരമായ കാരണങ്ങളാല്‍ ടീം വിട്ടതായും ആദ്യ ടെസ്റ്റില്‍ കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പക്ഷെ ഒന്നാം ടെസ്റ്റിനു മുന്നോടിയായി കോലി ടീമിനൊപ്പം തിരിച്ചെത്തിയെന്നാണ് വിവരം. സൗത്താഫ്രിക്കയില്‍ മികച്ച റെക്കോര്‍ഡുള്ള ബാറ്ററാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇന്ത്യക്കു ഇത്തവണ പരമ്പര നേടണമെങ്കില്‍ കോലിയില്‍ നിന്നു മികച്ച പ്രകടനം കൂടിയേ തീരൂ.

അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ശ്രേയസ് അയ്യരും കെഎല്‍ രാഹുലുമാണുള്ളത്. ടീമിനായി വിക്കറ്റ് കാക്കുന്നതും രാഹുലായിരിക്കും. വെറ്ററന്‍ താരവും മുന്‍ വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെയ്ക്കു പകരമാണ് ശ്രേയസ് ടീമിലിടം പിടിച്ചത്. പരിക്കു ഭേദമായി മടങ്ങിയെത്തിയ ശേഷം തകര്‍പ്പന്‍ ഫോമിലാണ് അദ്ദേഹം.

കഴിഞ്ഞ ലോകകപ്പില്‍ നാലാം നമ്പറില്‍ ഇറങ്ങി 500നു മുകളില്‍ റണ്‍സ് ശ്രേയസ് സ്‌കോര്‍ ചെയ്തിരുന്നു. ഓപ്പണിങ് വിട്ട് മധ്യനിരയിലേക്കു ഇറങ്ങിയ ശേഷം രാഹുലും തകര്‍പ്പന്‍ ഫോമിലാണ്. വിക്കറ്റ് കീപ്പിങിലും മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഏഴാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണുള്ളത്.

ROHIT SHARMA

പക്ഷെ എട്ടാം നമ്പറില്‍ ഗവാസ്‌കറും മഞ്ജരേക്കറും തിരഞ്ഞെടുത്തത് വ്യത്യസ്ത താരങ്ങളെയാണ്. വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെ കളിപ്പിക്കണമെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. എന്നാല്‍ ജഡ്ഡുവിനെ ഏക സ്പിന്നറാക്കി നാലു പേസര്‍മാരെ ഇറക്കണമെന്നു മഞ്ജരേക്കര്‍ പറയുന്നു. അശ്വിനു പകരം സീം ബൗളിങ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ടാക്കൂറിനെയാണ് മഞ്ജരേക്കര്‍ ഇലവനിലുള്‍പ്പെടുത്തിയത്.

മൂന്നു പേസര്‍മാരുടെ കാര്യത്തിലും ഗവാസ്‌കര്‍ക്കും മഞ്ജരേക്കര്‍ക്കും ഭിന്നാഭിപ്രായമാണുള്ളത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍ എന്നിവര്‍ മതിയെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. എന്നാല്‍ ബുംറ, സിറാജ് എന്നിവരെക്കൂടാതെ മൂന്നാമത്തെ പേസറായി പ്രസിദ്ധ് കൃഷ്ണയെയാണ് മഞ്ജരേക്കര്‍ ഇലവനിലുള്‍പ്പെടുത്തിയത്.

ഗവാസ്‌കറുടെ ഇന്ത്യന്‍ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.

മഞ്ജരേക്കറുടെ ഇന്ത്യന്‍ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Sunday, December 24, 2023, 7:53 [IST]
Other articles published on Dec 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+