For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജു മിന്നിക്കാന്‍ കാരണം ഓപ്പണിങല്ല!! തനിക്കും പങ്കില്ല, ഗംഭീര്‍ പറയുന്നു

ഇന്ത്യക്കു വേണ്ടി ടി20 ക്രിക്കറ്റില്‍ ഓപ്പണറുടെ റോളില്‍ സഞ്ജു സാംസണ്‍ മിന്നിക്കവെ ഇതിനു പിന്നിലെ യഥാര്‍ഥ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി യാത്ര തിരിക്കുന്നതിനു മുമ്പ് മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി20യില്‍ ഇന്ത്യക്കു വേണ്ടി തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളാണ് ഓപ്പണറായി ഇറങ്ങിയ ശേഷം സഞ്ജു കുറിച്ചത്. ബംഗ്ലാദേശുമായുള്ള അവസാന ടി20യില്‍ കന്നി സെഞ്ച്വറി (47 ബോളില്‍ 111) നേടിയ അദ്ദേഹം തൊട്ടുപിന്നാലെ സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യിലും സെഞ്ച്വറിയുമായി (50 ബോളില്‍ 107) മിന്നിച്ചിരുന്നു. ഇതോടെ ടി20യില്‍ രണ്ടു തുടര്‍ സെഞ്ച്വറികള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സഞ്ജുവിനെ തേടിയെത്തിയിരുന്നു.

സൂര്യകുമാര്‍ യാദവ് പുതിയ ടി20 ക്യാപ്റ്റനും ഗംഭീര്‍ പുതിയ കോച്ചുമായും വന്നതിനു ശേഷമാണ് സഞ്ജുവിന്റെ കരിയറില്‍ വലിയ ടേണിങ് പോയിന്റുണ്ടായതെന്നു നിസംശയം പറയാം. പക്ഷെ മലയാളി താരത്തിന്റെ ഇപ്പോഴത്തെ മാജിക്കല്‍ ഫോമിനു പിന്നില്‍ താനോ, സൂര്യയോ അല്ലെന്നാണ് ഗംഭീര്‍ പറയുന്നത്. ഇത്രയും മികച്ച പ്രകടനത്തിന്റെ യഥാര്‍ഥ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

SANJU SAMSON- GAUTAM GAMBHIR

ക്രെഡിറ്റ് എനിക്കല്ല

സഞ്ജു സാംസണിന്റെ ഇപ്പോഴത്തെ മികച്ച ഫോമിന്റെ ക്രെഡിറ്റ് തനിക്കു അവകാശപ്പെട്ടതല്ലെന്നാണ് ഗൗതം ഗംഭീര്‍ പറയുന്നത്. സഞ്ജു സാംസണ്‍ ഇന്ത്യക്കു വേണ്ടി ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കില്‍ അതിനു കാരണം ഞാനല്ല. അതു അവന്റെ കഴിവ് തന്നെയാണ്. സഞ്ജുവിനു ശരിയായ നമ്പറും (ബാറ്റിങ് പൊസിഷന്‍) പിന്തുണയും നല്‍കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.

ആത്യന്തികമായി പറയുകയാണെങ്കില്‍ അവന്റെ ഇപ്പോഴത്തെ പ്രകടനത്തിനു കാരണം കഠിനാധ്വാനമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനായി സഞ്ജു ഇപ്പോള്‍ എന്താണോ ചെയ്തു കൊണ്ടിരിക്കുന്നത് അതു വെറും തുടക്കം മാത്രമാണ്, അവസാനമല്ല. ഇനി തുടര്‍ന്നു മുന്നോട്ടും അവനു ഈ ഫോം തുടരാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ഗംഭീര്‍ വ്യക്തമാക്കി.

യുവതാരങ്ങളുടെ പ്രകടനം

ഇന്ത്യക്കു വേണ്ടി ഒരുപാട് യുവതാരങ്ങള്‍ മികച്ച പ്രകടനങ്ങളുമായി മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നത് വളരെ നല്ല കാര്യമാണെന്നും തനിക്കു അതില്‍ സന്തോഷമുണ്ടെന്നും ഗൗതം ഗഭീര്‍ പറഞ്ഞു. ഒരുപാട് മികച്ച കളിക്കാര്‍ ടീമിലേക്കു വന്നു കൊണ്ടിരിക്കുന്നത് നല്ല സൂചനയാണ്. ഇതു ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് എല്ലായ്‌പ്പോഴും വളരെ നല്ല കാര്യമാണെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

അദ്ദേഹം മുഖ്യ കോച്ചായി വന്നതിനു ശേഷം കൂടുതല്‍ യുവതാരങ്ങള്‍ക്കു ദേശീയ ടീമിനൊപ്പം അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. സഞ്ജു സാംസണിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്ന ഗംഭീര്‍ യുവ സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെ ദേശീയ ടീമിലേക്കു തിരികെ വിളിക്കുകയും ചെയ്തിരുന്നു. മിന്നുന്ന പ്രകടമാണ് താരം ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്.

SANJU SAMSON

നിതീഷ് കുമാര്‍ റെഡ്ഡി, മായങ്ക് യാദവ് എന്നീ യുവതാരങ്ങളെ ആദ്യമായി ടീമിലേക്കു കൊണ്ടുവന്നതും ഗംഭീറാണ്. കൂടാതെ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് തുടങ്ങിയവര്‍ക്കും അദ്ദേഹം വലിയ പിന്തുണയാണ് നല്‍കുന്നത്.

തിരിച്ചുവരാന്‍ സഞ്ജു

ഇന്ത്യന്‍ കുപ്പായത്തില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളുമായി ചരിത്രം കുറിച്ച ശേഷം അവസാന ടി20യില്‍ സഞ്ജു സാംസണ്‍ ഡെക്കായിരുന്നു. ഇതിന്റെ ക്ഷീണം ബുധനാഴ്ച സെഞ്ചൂറിയനില്‍ നടക്കാനിരിക്കുന്ന മൂന്നാമത്തെ മല്‍സരത്തില്‍ തീര്‍ക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. പരമ്പരയിലെ ശേഷിച്ച രണ്ടു ടി20കളിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കാനായാല്‍ ഓപ്പണറായി സഞ്ജുവിനു ടീമില്‍ സ്ഥാനം ഭദ്രമാക്കുകയും ചെയ്യാം.

Story first published: Monday, November 11, 2024, 16:51 [IST]
Other articles published on Nov 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+