For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഒന്നാം നമ്പര്‍ താരത്തിന് സ്ഥാനമില്ല, ഇന്ത്യ തോല്‍വി അര്‍ഹിക്കുന്നു! വിമര്‍ശിച്ച് ഗംഭീര്‍

ക്യുബെറ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് അഞ്ച് വിക്കറ്റിന് തോറ്റിരിക്കുകയാണ്. മഴ വില്ലനായ മത്സരത്തില്‍ ഭാഗ്യം ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തുണച്ചു. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ദക്ഷിണാഫ്രിക്ക മുന്നിലെത്തുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 19.3 ഓവറില്‍ 7 വിക്കറ്റിന് 180 റണ്‍സെടുത്തപ്പോള്‍ മഴ വില്ലനായെത്തി.

ഇതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സാക്കി പുനര്‍നിശ്ചയിച്ചു. 7 പന്ത് ബാക്കിനിര്‍ത്തി ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും പ്രതീക്ഷിച്ച മികവ് കാട്ടിയില്ല. ഓപ്പണര്‍മാര്‍ രണ്ട് പേരും പൂജ്യത്തിന് പുറത്തായി. ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങുകയും ചെയ്തു. പിച്ചിലെ അനുഭവസമ്പത്ത് കുറവ് ഇന്ത്യക്ക് തിരിച്ചടിയായെന്ന് പറയാം. ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങളും പറയാന്‍ സാധിക്കും.

ഇതില്‍ പ്രധാന കാരണങ്ങളിലൊന്ന് പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ പാളിച്ചയാണെന്ന് വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും സൂപ്പര്‍ താരവുമായ ഗൗതം ഗംഭീര്‍. ശ്രേയസ് അയ്യരേയും രവി ബിഷ്‌നോയിയേയും കളിപ്പിക്കാത്തതിനെയാണ് ഗംഭീര്‍ ചോദ്യം ചെയ്യുന്നത്. 'ശ്രേയസ് അയ്യരെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നത് എനിക്കറിയില്ല. അവസാന മത്സരത്തില്‍ മാച്ച് വിന്നിങ് ഫിഫ്റ്റി നേടിയ താരമാണ് ശ്രേയസ്. എന്നിട്ടും എന്തിനാണ് ശ്രേയസിനെ പുറത്തിരുത്തിയത്.

ഇടം കൈയന്‍ ബാറ്റ്‌സ്മാനെ കളിപ്പിക്കാനോ അതോ മറ്റ് എന്തെങ്കിലും കാരണത്താലാണോ? ടീം മാനേജ്‌മെന്റിന് മാത്രമേ ഇതിന് ഉത്തരം നല്‍കാനാവൂ. ഐസിസി ടി20 ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതാണ് രവി ബിഷ്‌നോയ്. എന്നാല്‍ അവന് പ്ലേയിങ് 11ല്‍ ഇടമില്ല. ഇന്ത്യയുടെ പ്രധാന ടി20 ടീം ഇതല്ല. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനായി മാത്രം ടീമിനെ ഇറക്കിയതായാണ് കരുതുന്നത്. ടീം മാനേജ്‌മെന്റാണ് ഇക്കാര്യത്തില്‍ വ്യക്തത നല്‍കേണ്ടത്'- ഗംഭീര്‍ പറഞ്ഞു.

india, cricket

ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും എത്തിയപ്പോള്‍ രവി ബിഷ്‌നോയ് പുറത്താവുകയായിരുന്നു. ഇന്ത്യ ടി20 ലോകകപ്പിലേക്ക് ബിഷ്‌നോയിയെ പരിഗണിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. ടി20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയില്‍ ബിഷ്‌നോയി അവസരം അര്‍ഹിക്കുന്നു. അവസാന ഓസീസ് പരമ്പരയില്‍ ബിഷ്‌നോയ് ഗംഭീര പ്രകടനമാണ് നടത്തിയത്.

മികച്ച ലൈനും ലെങ്തും വേഗവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ ബിഷ്‌നോയിയുടെ പന്തുകള്‍ നേരിടാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രയാസമാണ്. തബ്രൈസ് ഷംസി മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യയുടെ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും പ്രതീക്ഷിച്ച മികവ് കാട്ടിയില്ല. ജഡേജ 2.5 ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. കുല്‍ദീപ് യാദവ് 3 ഓവറില്‍ 26 റണ്‍സാണ് വഴങ്ങിയത്. നേടിയത് 1 വിക്കറ്റും.

അര്‍ഷ്ദീപ് സിങ് 2 ഓവറില്‍ 31 റണ്‍സാണ് വിട്ടുകൊടുത്തത്. മൂന്നാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ശുബ്മാന്‍ ഗില്‍ ടി20യില്‍ പ്രതീക്ഷിച്ച മികവ് കാട്ടുന്നില്ല. അവസാന ആറ് ഇന്നിങ്‌സില്‍ ഒരു തവണ മാത്രമാണ് ഗില്‍ ഫിഫ്റ്റി നേടിയത്. യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണിങ്ങിലേക്ക് റുതുരാജ് ഗെയ്ക് വാദ് തിരിച്ചെത്തിയേക്കും. ശ്രേയസ് അയ്യരുടെ അനുഭവസമ്പത്ത് മുതലാക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.

സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവിന് പകരം രവി ബിഷ്‌നോയ് തിരിച്ചെത്തിയേക്കും. ശ്രേയസിനെ മൂന്നാം നമ്പറില്‍ ഇന്ത്യ കളിപ്പിക്കണം. ശ്രേയസിനെപ്പോലെ നിലയുറപ്പിച്ച് റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരത്തെ ഇന്ത്യക്കാവശ്യമാണ്. ബൗളിങ്ങും മെച്ചപ്പെടാതെ ഇന്ത്യക്ക് ജയിക്കാന്‍ പ്രയാസമാണ്.

Story first published: Wednesday, December 13, 2023, 13:08 [IST]
Other articles published on Dec 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+