Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ടെസ്റ്റില്‍ ഇന്ത്യ വിയര്‍ക്കും, മുന്നിലുള്ള വലിയ വെല്ലുവിളി ഇതാണ്- ചൂണ്ടിക്കാട്ടി ഗംഭീര്‍

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്ക് ശേഷം ടെസ്റ്റ് പരമ്പരക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കുന്നത്. പരിമിത ഓവര്‍ പരമ്പര നേടിയതുപോലെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടുക എളുപ്പമായിരിക്കില്ല. വിരാട് കോലി നാട്ടിലേക്ക് മടങ്ങിയതും മുഹമ്മദ് ഷമിയുടെ പരിക്കുമെല്ലാം ഇന്ത്യക്ക് മുന്നിലെ തലവേദനയാണ്. ദക്ഷിണാഫ്രിക്കയിലെ പിച്ച് പേസിന് അനുകൂലമാണ്.

അതിവേഗത്തിലെത്തുന്ന ബൗണ്‍സുകളെ നേരിടുകയെന്നത് ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ച് ദുഷ്‌കരമാണ്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ബാറ്റിങ്ങിലാണ് ഇന്ത്യ കരുതിയിരിക്കേണ്ടതെന്നാണ് ഗംഭീര്‍ പറയുന്നത്. 'പേസ്, ബൗണ്‍,് സ്വിങ്, ഇതെല്ലാം ദക്ഷിണാഫ്രിക്കയില്‍ പ്രതീക്ഷിക്കാം. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ച്ചയായും സമ്മര്‍ദ്ദത്തിലാവും.

2011ലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ബാറ്റിങ് കരുത്ത് അല്‍പ്പം കുറവാണ്. എന്നാല്‍ ബൗളിങ് നിര ഇപ്പോഴും ശക്തമാണ്. റബാഡ, കോയിറ്റ്‌സി, മാര്‍ക്കോ യാന്‍സന്‍, ബഗര്‍ഗര്‍ എന്നിവരെല്ലാം മികച്ച പേസര്‍മാരാണ്. രോഹിത് ശര്‍മക്കും വിരാട് കോലിക്കും വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. ഭേദപ്പെട്ട റണ്‍സ് നേടാനായാല്‍ ടീമിനായി ജയം നേടിക്കൊടുക്കാന്‍ സാധിക്കുന്ന ബൗളര്‍മാര്‍ ഇന്ത്യക്കുണ്ട്.

ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാതെ ആവശ്യത്തിന് റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ നേടുകയാണ് പ്രധാനപ്പെട്ട കാര്യം'- ഗംഭീര്‍ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ് വലിയ വെല്ലുവിളിയാവുമെന്നുറപ്പാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരിലാണ് പ്രധാന പ്രതീക്ഷ. രോഹിത് ഏകദിന ലോകകപ്പിന് ശേഷം കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ രോഹിത് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

rohit sharma

ഓപ്പണിങ്ങിലേക്ക് യുവതാരം യശ്വസി ജയ്‌സ്വാള്‍ എത്തിയേക്കും. ചേതേശ്വര്‍ പുജാരയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മൂന്നാം നമ്പറില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണിങ്ങിലാണ് ഗില്‍ കൂടുതല്‍ കളിച്ചിട്ടുള്ളത്. പുജാരയുടേയും അജിന്‍ക്യ രഹാനെയുടേയും അഭാവം ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

വ്യക്തിപരമായ കാരണങ്ങള്‍ കോലി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ കോലി കളിക്കാതിരുന്നാല്‍ ഇന്ത്യയുടെ ബാറ്റിങ്ങിനെ അത് പ്രതികൂലമായി ബാധിച്ചേക്കും. മധ്യനിരയിലേക്ക് രാഹുല്‍ എത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യാനാണ് സാധ്യത. എന്നാല്‍ ക്ഷമയോടെ പിടിച്ചുനില്‍ക്കാന്‍ ആര്‍ക്കൊക്കെ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി പ്രകടനം നടത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്നതും കണ്ടറിയാം.

ഇന്ത്യയുടെ ബൗളിങ് നിര ശക്തമാണ്. ജസ്പ്രീത് ബുംറ മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരിലൊരാളാവും പ്ലേയിങ് 11ലേക്കെത്തുക. ഇന്ത്യ നാല് പേസര്‍മാരുമായും കളിക്കുക. ശാര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താനും സാധ്യത കൂടുതലാണ്. സ്പിന്നറായി രവീന്ദ്ര ജഡേജയെ മാത്രം ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ആര്‍ അശ്വിന് പുറത്തിരിക്കേണ്ടി വരും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ട് സീസണിലും ഫൈനല്‍ കളിച്ച ടീമാണ് ഇന്ത്യയെങ്കിലും കപ്പിലേക്കെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ നിര്‍ണ്ണായകമാണ്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര ജയിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. പേസ് നിരയും ബാറ്റിങ് നിരയും ഒരുപോലെ തിളങ്ങാനാവാതെ ജയിക്കാനാവില്ല. രോഹിത് ശര്‍മയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇന്ത്യക്ക് മികച്ച ടോട്ടല്‍ ബാറ്റിങ്ങില്‍ നേടാനായാല്‍ എറിഞ്ഞു പിടിക്കാന്‍ ബൗളിങ് കരുത്തുണ്ട്. അല്ലാത്ത പക്ഷം ജയം കടുപ്പമാവുമെന്നുറപ്പ്.

Story first published: Saturday, December 23, 2023, 14:23 [IST]
Other articles published on Dec 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+