For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോച്ച് വെറും 'കോമഡി പീസ്'!! പരിഹാസവുമായി ഫാന്‍സ്, ഗംഭീര്‍ ചെയ്തതിങ്ങനെ; വീഡിയോ

ഇന്ത്യന്‍ ആരാധകരുടെ ഭാഗത്തു നിന്നും നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം വലിയ രീതിയില്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം നേരിട്ടു കൊണ്ടിരിക്കുകയാണ് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍. ടെസ്റ്റില്‍ ടീമിന്റെ ദയനീയ പ്രകടനവും ആരാധകരുടെ ഫേവറിറ്റുകളുമായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുമായുള്ള ഉടക്കുമാണ് അദ്ദേഹത്തെ വില്ലനാക്കി മാറ്റിയിരിക്കുന്നത്.

ഇപ്പോഴിതാ ഇന്ത്യന്‍ ഫാന്‍സിന്റെ ഭാഗത്തു നിന്നും വീണ്ടും പരസ്യമായ അപമാനം നേരിട്ടിരിക്കുകയാണ് ഗംഭീര്‍. സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഗ്രൗണ്ടില്‍ വച്ചാണ് അദ്ദേഹത്തെ ഫാന്‍സ് കളിയാക്കിയത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

GAMBHIR INDIA FANS

Screenshot/X

ഗംഭീറിനു വീണ്ടും അധിക്ഷേപം

ഇന്ത്യന്‍ ടീമിന്റെ കോച്ചിങ് സംഘത്തിലുള്ളവരോടൊപ്പം ഗ്രൗണ്ടിങ് ജോഗിങ് നടത്തവെയായിരുന്നു ഇന്ത്യന്‍ ഫാന്‍സില്‍ ഒരു വിഭാഗം പലതും വിളിച്ചു പറഞ്ഞ് ഗൗതം ഗംഭീറിനെ കളിയാക്കിയത്.

നാട്ടില്‍ 3-0നു തോറ്റു, സൗത്താഫ്രിക്കയ്‌ക്കെതിരേ 1-0 (യഥാര്‍ഥത്തില്‍ 2-0). കോച്ചിങ് ഉപേക്ഷിക്കൂ. സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ പോലും ജയിക്കാന്‍ കഴിയുന്നില്ല. 2027ലെ ലോകകപ്പ് മറന്നേക്കൂ. എന്നായിരുന്നു ഒരു ഇന്ത്യന്‍ ആരാധകന്‍ പരിഹാസത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞത്.

ഗൗതം ഗംഭീറിനെ പരിഹസിക്കുന്ന ഇന്ത്യന്‍ ഫാന്‍സ്

ഇതുകേട്ട് ഒപ്പമുണ്ടായിരുന്ന മറ്റു ഫാന്‍സ് ഗംഭീറിനെ കളിയാക്കി ചിരിക്കുന്നതും, ഇങ്ങോട്ടാണ് നോക്കുന്നതെന്ന് ഇതിലൊരാള്‍ പറയുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. എന്നാല്‍ ആരാധകന്റെ ഈ പരിഹാസം ഗംഭീര്‍ കേട്ടിട്ടുണ്ടോയെന്നതു വ്യക്തമല്ല. മുന്നോട്ടു നടന്നു വന്ന ശേഷം തിരികെ നിന്ന് മറ്റൊരാള്‍ക്കൊപ്പം ഗംഭീര്‍ ജോഗിങ് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അതേസമയം, നേരത്തേ ഗുവാഹത്തിയില്‍ സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയ ശേഷവും ഗംഭീറിനെതിരേ വന്‍ ആരാധകരോഷം കണ്ടിരുന്നു. 408 റണ്‍സിന്റെ റെക്കോര്‍ഡ് തോല്‍വിയിലേക്കാണ് ഇന്ത്യ വീണത്. നാട്ടില്‍ റണ്‍സ് മാര്‍ജിനില്‍ ടീമിന്റെ ഏറ്റവും വലിയ പരാജയമായിരുന്നു ഇത്.

GAUTAM GAMBHIR

ഈ മല്‍സരശേഷം ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ നില്‍ക്കവെയാണ് ഗംഭീര്‍ ഡൗണ്‍ ഡൗണെന്നു സ്‌റ്റേഡിയത്തിലെ ആരാധകരില്‍ ഒരു വിഭാഗം മുദ്രാവാക്യം മുഴക്കിയത്. ബൗണ്ടറി ലൈനിന് ഏറെ അരികില്‍ അല്ലാത്തതിനാല്‍ ഗംഭീര്‍ ഇതു കേട്ടിട്ടുണ്ടാവുമെന്നതും ഉറപ്പാണ്. പക്ഷെ അദ്ദേഹം ഒന്നും കേള്‍ക്കാത്തതു പോലെ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും കോച്ചിങ് സംഘത്തിലെ മറ്റുള്ളവരും മുദ്രാവാക്യം കേട്ട ഭാഗത്തേക്കു നോക്കുന്നത് കാണാമായിരുന്നു.

ഇതിനിടെ മിണ്ടാതിരിക്കൂയെന്നായിരുന്നു ചുണ്ടിനു മുകളില്‍ ചൂണ്ടുവിരല്‍ വച്ച് പേസര്‍ മുഹമ്മദ് സിറാജ് ഇവര്‍ക്കുനേരെ ആംഗ്യം കാണിച്ചത്. ഇതിനിടെ ബൗണ്ടറിക്കരികിലെ വേലിക്കടുത്തേക്കു വന്ന ബാറ്റിങ് കോച്ച് സിതാഷു കോട്ടക് പ്രതിഷേധക്കാര്‍ക്കു നേരെ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നതും കേള്‍ക്കാമായിരുന്നു.

മുദ്രാവാക്യം വിളി തുടര്‍ന്നതോടെ പോലിസുകാര്‍ ഈ ഭാഗത്തേക്കു വരികയും ആരാധകരില്‍ ചിലരെ പിടിച്ചുകൊണ്ടു പോവുകയു ചെയ്തിരുന്നു. ഇതോടെയാണ് പ്രതിഷേധക്കാര്‍ അല്‍പ്പമെങ്കിലും അടങ്ങിയത്. ഇപ്പോഴിതാ മറ്റൊരു വേദിയിലും ആരാധകരുടെ ഭാഗത്തു നിന്നും ഗംഭീറിനു വീണ്ടും സമാനമായ അനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ്.

Story first published: Tuesday, December 2, 2025, 13:50 [IST]
Other articles published on Dec 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+