Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ജയ്‌സ്വാള്‍ കസറുമെന്ന് കരുതേണ്ട, കാരണമുണ്ട്! പ്രശ്‌നം ചൂണ്ടിക്കാട്ടി ഗംഭീര്‍

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ഓസ്‌ട്രേലിയ ടി20, ഏകദിന പരമ്പര പൂര്‍ത്തിയായിരിക്കുകയാണ്. ഇനി ടെസ്റ്റ് പരമ്പരയാണ് വരാനിരിക്കുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 26നാണ് ആരംഭിക്കുന്നത്. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം തിരിച്ചുവരുന്ന ആദ്യ പരമ്പരയാണിത്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഇന്ത്യ ചില യുവതാരങ്ങളേയും പരമ്പരയില്‍ ഒപ്പം കൂട്ടിയിട്ടുണ്ട്.

ഇതില്‍ എടുത്തു പറയേണ്ട താരം യശ്വസി ജയ്‌സ്വാളാണ്. ദക്ഷിണാഫ്രിക്കയില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി യശ്വസി ജയ്‌സ്വാളെത്തിയേക്കുമെന്നാണ് വിവരം. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയ താരമാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ജയ്‌സ്വാളെ ഓപ്പണറാക്കിയാല്‍ മികവ് ആവര്‍ത്തിക്കാനാവുമോയെന്ന ചോദ്യം പ്രസക്തമാണ്. പരിമിത ഓവറില്‍ മികച്ച പ്രകടനം നടത്താന്‍ ജയ്‌സ്വാളിനായിരുന്നു.

എന്നാല്‍ ടെസ്റ്റില്‍ ജയ്‌സ്വാളില്‍ നിന്ന് വലുതായൊന്നും പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍. 'വ്യത്യസ്തമായ വെല്ലുവിളിയാണ് ദക്ഷിണാഫ്രിക്കയില്‍ കാത്തിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യമല്ല ദക്ഷിണാഫ്രിക്കയിലേത്. പേസിനെ തുണക്കുന്ന പിച്ചില്‍ കഗിസോ റബാഡ, മാര്‍ക്കോ യാന്‍സന്‍, ലൂങ്കി എന്‍ഗിഡി, നന്ദ്രേ ബര്‍ഗര്‍ എന്നിവരുടെയെല്ലാം ബൗളിങ്ങിനെയാണ് ഇന്ത്യ നേരിടേണ്ടത്.

ബൗണ്‍സ് നിറഞ്ഞ പിച്ചായിരിക്കും ഉണ്ടായിരിക്കുക. യശ്വസി ജയ്‌സ്വാള്‍ ഫ്രണ്ട്, ബാക്ക് ഫൂട്ട് ഷോട്ട് കൂടുതല്‍ കളിക്കുന്ന താരമാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഇത് എളുപ്പമാവില്ല. എന്നാല്‍ അനുഭവസമ്പത്തില്‍ നിന്ന് അവന്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അമിതമായി ഒന്നും പ്രതീക്ഷിക്കുന്നില്ല. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി പ്രകടനം നടത്തിയ താരമെന്ന നിലയില്‍ അവനില്‍ വലിയ പ്രതീക്ഷ ടീം വെച്ചിട്ടുണ്ടാവും'- ഗംഭീര്‍ പറഞ്ഞു.

Yashasvi Jaiswal

മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 266 റണ്‍സാണ് ടെസ്റ്റില്‍ ജയ്‌സ്വാള്‍ നേടിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം കളിച്ചത്. 88.67 ആയിരുന്നു അവന്റെ ശരാശരി. അരങ്ങേറ്റ മത്സരത്തില്‍ 171 റണ്‍സായിരുന്നു ജയ്‌സ്വാള്‍ നേടിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. എന്നാല്‍ ഈ ശൈലി ദക്ഷിണാഫ്രിക്കയില്‍ നടക്കില്ല. ക്ഷമയോടെ ബാറ്റുചെയ്യാനാവാത്ത പക്ഷം വലിയ സ്‌കോറിലേക്കുയരുക ഏത് ബാറ്റ്‌സ്മാനും പ്രയാസമായിരിക്കും.

ദക്ഷിണാഫ്രിക്കയിലെ പ്രകടനത്തിലൂടെ യുവതാരങ്ങളുടെ ശരിയായ മികവ് പരീക്ഷിക്കപ്പെടുമെന്നാണ് ഗംഭീര്‍ പറയുന്നത്. 'ഇന്ത്യയുടെ യുവതാരങ്ങളില്‍ നിന്ന് ശ്രദ്ധേയ പ്രകടനം പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ 25-30 റണ്‍സ് നേടാനായാല്‍ത്തന്നെ ഇന്ത്യയിലേക്കെത്തുമ്പോള്‍ ഇവര്‍ക്കത് വലിയ കരുത്തായി മാറും. 10-15 വര്‍ഷം മുമ്പുവരെ യുവതാരങ്ങളുമായി ദക്ഷിണാഫ്രിക്കയിലേക്കോ ഓസ്‌ട്രേലിയയിലേക്കോ പരമ്പരക്ക് പോകാറില്ലായിരുന്നു. ഇപ്പോള്‍ സാഹചര്യം മാറുന്നു'- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പുജാരക്ക് പകരം മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ കളിച്ചേക്കും. അജിന്‍ക്യ രഹാനെ കളിച്ച അഞ്ചാം നമ്പറില്‍ പകരം ശ്രേയസ് അയ്യരാവും കളിക്കുക. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലാവും കളിക്കുക. മധ്യനിരയിലാവും രാഹുല്‍ ബാറ്റു ചെയ്യുക. ഈ തീരുമാനം ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും. എന്നാല്‍ പരിക്ക് ഇന്ത്യക്ക് ചെറിയ തലവേദനയായിട്ടുണ്ട്.

സീനിയര്‍ പേസര്‍ മുഹമ്മദ് ഷമി പരിക്കിന്റെ പിടിയിലാണ്. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ തലവേദനയായിട്ടുണ്ട്. എന്നാല്‍ പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍ എന്നിവരിലൊരാള്‍ ഷമിക്ക് പകരക്കാരനായെത്തിയേക്കും. വിരാട് കോലി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ആദ്യ ടെസ്റ്റ് കളിക്കുമോയെന്നത് സംശയമാണ്. കോലി കളിക്കാതിരുന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്തുയരാതെ ഇന്ത്യക്ക് ജയം എളുപ്പമാവില്ല.

Story first published: Sunday, December 24, 2023, 12:17 [IST]
Other articles published on Dec 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+