For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സിറാജ് ടെസ്റ്റില്‍ സൂപ്പര്‍, പക്ഷെ ടി20യില്‍ വേണ്ട! കാരണം ഗംഭീര്‍ പറയുന്നു

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് ജയിച്ചു. മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനാവാത്ത പക്ഷം പരമ്പര കൈവിടേണ്ടി വരും. ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയുമായി ഇന്ത്യക്ക് പരമ്പര പങ്കിടാനാവും. എന്നാല്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ജയം നേടുക എളുപ്പമാവില്ല. രണ്ടാം ടി20യില്‍ ഇന്ത്യ ബൗളിങ്ങില്‍ നിരാശപ്പെടുത്തി.

പേസ് നിരക്ക് കാര്യമായൊന്നും ചെയ്യാനാവാതെ പോയതാണ് തിരിച്ചടിയായത്. സീനിയര്‍ പേസര്‍ മുഹമ്മദ് സിറാജ് കളിച്ചെങ്കിലും പ്രതീക്ഷിച്ച മികവ് കാട്ടിയില്ലെന്നതാണ് സത്യം. തല്ലുകൊള്ളിയായ ബൗളറാണ് ടി20യില്‍ സിറാജ്. ആദ്യ ഓവറില്‍ത്തന്നെ 14 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. സിറാജിന്റെ ടി20യിലെ പ്രകടനം മോശമാണെന്നും റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്തവനാണെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

'മുഹമ്മദ് സിറാജ് ടി20യില്‍ മികച്ച ബൗളിങ് പ്രകടനമാണ് നടത്തുന്നതെന്ന് ഞാന്‍ കരുതുന്നില്ല. ഇതിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന ബൗളര്‍മാരുണ്ട്. അര്‍ഷ്ദീപ് സിങ്ങിന്റെ ബൗളിങ് പ്രകടനവും നിരാശയുണ്ടാക്കുന്നതാണ്. എന്നാല്‍ മുകേഷ് കുമാര്‍ മികച്ച യോര്‍ക്കറുകളാണെറിഞ്ഞത്. ടി20 ലോകകപ്പിന് 6-7 മാസം കൂടിയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്ന പരമ്പരക്ക് വലിയ പ്രാധാന്യമില്ല. ഇന്ത്യയുടെ ഡെത്തോവര്‍ ബൗളിങ് മികച്ചതാണ്. ജസ്പ്രീത് ബുംറ വരുന്നതോടെ കൂടുതല്‍ ശക്തമാവും' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് സിറാജ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കായി മികച്ച പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ ടി20യിലേക്ക് വരുമ്പോള്‍ ഈ മികവ് താരത്തില്‍ കാണാനാവുന്നില്ല. ഐപിഎല്ലില്‍ ആര്‍സിബി താരമായ സിറാജ് റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്തവനാണ്. ഇന്ത്യയുടെ ടി20 ടീമില്‍ നിലവില്‍ സിറാജ് നിറ സാന്നിധ്യമാണ്. എന്നാല്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ സിറാജിനെ ഇന്ത്യ പരിഗണിക്കാതിരിക്കുന്നതാണ് നല്ലത്.

mohammed siraj

സിറാജിന്റെ ലൈനും ലെങ്തും ടി20യില്‍ വലിയ ഗുണം ചെയ്യുന്നതല്ലെന്ന് പറയാം. അതുകൊണ്ടുതന്നെ താരത്തിന് പകരക്കാരനെ ടി20യില്‍ ഇന്ത്യ കണ്ടെത്തേണ്ടതായുണ്ട്. അര്‍ഷ്ദീപ് സിങ്ങിനെ ഇടം കൈയനെന്ന പരിഗണനയിലാണ് ഇന്ത്യ കളിപ്പിക്കുന്നത്. എന്നാല്‍ താരം തല്ലുവാങ്ങുന്ന സാഹചര്യത്തില്‍ പുതിയ ഇടം കൈയന്‍ ബൗളര്‍മാരെ വളര്‍ത്താന്‍ ഇന്ത്യ ശ്രമിക്കേണ്ടതായുണ്ട്. മൊഹ്‌സിന്‍ ഖാനൊക്കെ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരങ്ങളാണ്. എന്നാല്‍ പിന്തുണ ലഭിക്കുന്നില്ല.

ടി20 ലോകകപ്പിലേക്ക് ആറ് മാസം ദൂരമുള്ളതിനാല്‍ മുന്നൊരുക്കം നടത്താന്‍ ഇന്ത്യക്ക് ആവശ്യത്തിന് സമയമുണ്ട്. എന്നാല്‍ ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി മുന്നോട്ട് പോകാം എന്നാണ് കരുതിയിരുന്നത്. പക്ഷെ താരത്തിന് പരിക്കേറ്റതോടെ രോഹിത് ശര്‍മയെ നായകനാക്കിത്തന്നെ ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത. എന്നാല്‍ ഈ വര്‍ഷം രോഹിത് ശര്‍മ ഒരു ടി20 പോലും ഇന്ത്യക്കായി കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മടങ്ങിവരവ് സാധ്യത കണ്ടറിയണം.

ദക്ഷിണാഫ്രിക്കയില്‍ യുവതാരനിരയെയാണ് ഇന്ത്യ കളത്തിലിറക്കിയിരിക്കുന്നത്. സൂര്യകുമാര്‍ യാദവിനെ നായകനാക്കിയാണ് ഇന്ത്യ കളിക്കുന്നത്. ടി20 ലോകകപ്പിലും ഇന്ത്യ യുവനിരക്ക് പ്രാധാന്യം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ യുവതാരങ്ങളുടെ ദക്ഷിണാഫ്രിക്കയിലെ പ്രകടനം നിര്‍ണ്ണായകമാണ്. ടി20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്ക് വിദേശ പിച്ചില്‍ കൂടുതല്‍ അനുഭവസമ്പത്ത് നേടിയെടുക്കേണ്ടതായുണ്ട്.

ഇന്ത്യ യുവതാരനിരയുമായി ടി20 ലോകകപ്പ് നേടാനായാല്‍ ടീമിനത് വലിയ കരുത്താവുമെന്നുറപ്പ്. 2007ല്‍ ഇന്ത്യയുടെ യുവനിര അപ്രതീക്ഷിതമായി ചരിത്രം രചിച്ചതുപോലെ ഇത്തവണ ഇന്ത്യയുടെ യുവനിരക്കും ചരിത്രം രചിക്കാനാവുമോയെന്നത് കണ്ടറിയാം.

Story first published: Thursday, December 14, 2023, 12:05 [IST]
Other articles published on Dec 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+