സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ചില തീരുമാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി. സ്വന്തം നാട്ടിലെ പിച്ചില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ മറ്റാരും ചെയ്യാത്ത വലിയൊരു മണ്ടത്തരം ഗംഭീര്‍ കാണിച്ചതായും ദാദ ചൂണ്ടിക്കാട്ടുന്നു.
വെറും മൂന്നു ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റില്‍ 30 റണ്‍സിനാണ് ടെംബ ബവൂമയുടെ സൗത്താഫ്രിക്കന്‍ ടീം ഇന്ത്യയുടെ കഥ കഴിച്ചത്. ഇന്ത്യക്കു ജയിക്കാന്‍ വെറും 124 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. പക്ഷെ കേവലം 93നു ടീം തകര്‍ന്നടിയുകയും ചെയ്തു.

എന്തിന് ആ നീക്കം?
കൊല്‍ക്കത്ത ടെസ്റ്റില്‍ മൂന്നു ഓള്‍റൗണ്ടര്‍മാരുള്‍പ്പെടെ നാലു സ്പിന്നര്‍മാരെയാണ് ഇന്ത്യ ഒരുമിച്ച് ഇറക്കിയത്. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരായിരുന്നു ഇത്.
മുമ്പൊരിക്കലും ഇത്രയും സ്പിന്നര്‍മാര്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ ഭാഗമായിട്ടില്ല. ഗൗതം ഗംഭീറിന്റെ ഈ തീരുമാനത്തെയാണ് സൗരവ് ഗാംഗുലി രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ത്യയില്‍ ഗൗതം ഗംഭീറിനു നാലു സ്പിന്നര്‍മാരെ ടീമില്‍ ആവശ്യമില്ല.
പ്രത്യേകിച്ചും ആദ്യ ടെസ്റ്റിലാകെ ഒരേയൊരു ഓവര്‍ മാത്രമാണ് വാഷിങ്ടണ്‍ സുന്ദര്‍ ബൗള്‍ ചെയ്തത്. പിച്ച് സ്പിന്‍ ചെയ്യുകയും നിങ്ങളുടെ പ്രധാന സ്പിന്നര്‍മാര്‍ക്കു 20-30 ഓവറുകള്‍ ബൗള്‍ ചെയ്യാനും സാധിച്ചാല്‍ നാലാമതൊരു സ്പിന്നറെ ആവശ്യമില്ല. ഈ കാര്യങ്ങളെല്ലാം ഇനി ഗംഭീര്‍ പരിഗണിക്കേണ്ടത് ആവശ്യമാണന്നെും ദാദ വിശദമാക്കി.
ആദ്യ ടെസ്റ്റില്‍ പരിതാപകരമായിരുന്നു ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് പ്രകടനം. ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടായിട്ടും രണ്ടിന്നിങ്‌സുകളിലും 200 റണ്‍സ് പോലും തികയ്ക്കാന്‍ ഇന്ത്യക്കായില്ല. ആദ്യ ഇന്നിങ്‌സില്‍ 189 റണ്‍സാണ് ഇന്ത്യക്കു സ്‌കോര്‍ ചെയ്യാനായത്. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ടീം ടോട്ടല്‍ മൂന്നക്കം പോലുമെത്തിയില്ല. വെറും 93 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.
മൂന്നില്‍ വാഷിയോ?
ആദ്യടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ ഓള്‍റൗണ്ടറായ വാഷിങ്ണ്‍ സുന്ദറിനെ ബാറ്റിങിനു അയക്കാനുള്ള തീരുമാനത്തെയും സൗരവ് ഗാംഗുലി ചോദ്യം ചെയ്തു. സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സായ് സുദര്‍ശനെ പുറത്തിരുത്തിയാണ് വാഷിക്കു ഈ റോളിലേക്കു ഗൗതം ഗംഭീര്‍ സര്‍പ്രൈസ് പ്രൊമോഷന്‍ നല്‍കിയത്.

വാഷിങ്ടണ്‍ സുന്ദറനെ സംബന്ധിച്ച് ഇതു വളരെ മികച്ച സമയം തന്നെയാണ്. അവന്‍ വളരെ മിടുക്കനാണെന്നു എനിക്കു തോന്നുന്നു, വാഷി നന്നായി ബൗളും ബാറ്റും ചെയ്യുന്നുണ്ട്. പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലാ സാഹചര്യങ്ങളിലും മൂന്നാം നമ്പറാണ് ദീര്‍ഘകാലത്തേക്കു അവന്റെ പൊസിഷനെന്നു എനിക്കുറപ്പില്ല.
ഓപ്പണര്‍മാര്‍, നമ്പര്‍ ത്രീ, നമ്പര്‍ 4, നമ്പര്‍ 5 തുടങ്ങിയ നിങ്ങളുടെ ടോപ്പ് ഫൈവ് ബാറ്റര്‍മാര്‍ എല്ലായിടത്തും പെര്‍ഫോം ചെയ്യാന്‍ ശേഷിയുള്ള സ്‌പെഷ്യലിസ്റ്റുകളായിരിക്കണം. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീവിടങ്ങളിലെല്ലാം ടെസ്റ്റ് കളിക്കുമ്പോള്‍ വാഷിയാവണം നമ്പര്‍ ത്രീയെന്നു എനിക്കുറപ്പില്ല. ഇതു ഗൗതം ഗംഭീര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച മുതല്‍ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് നടക്കാനിരിക്കുന്നതത്. ഇതില്‍ ജയിച്ച് രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-1നു അവസാനിപ്പിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.