Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ആളറിഞ്ഞ് കളിക്കെടാ, രാഹുലിനെ സ്ലെഡ്ജ് ചെയ്ത് യാന്‍സന്‍! മറുപടി വൈറല്‍

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റിന് 208 എന്ന നിലയിലാണ്. വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഇന്ത്യയെ കെ എല്‍ രാഹുലിന്റെ (70*) അര്‍ധ സെഞ്ച്വറി പ്രകടനമാണ് രക്ഷിച്ചത്. ഇന്ത്യയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ രാഹുല്‍ രക്ഷകനാവുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര വിറക്കുന്നതാണ് കണ്ടത്. 24 റണ്‍സിന് 3 എന്ന നിലയില്‍ തകര്‍ന്ന ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. രാഹുലിന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ 200നുള്ളില്‍ ഇന്ത്യ ഓള്‍ഔട്ടാവാന്‍ സാധ്യത കൂടുതലായിരുന്നു. രാഹുലിനെ പുറത്താക്കാന്‍ സാധിക്കാത്തത് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ പ്രയാസപ്പെടുത്തിയിരുന്നു. ഇതിനിടെ മാര്‍ക്കോ യാന്‍സന്‍ രാഹുലിനെ സ്ലെഡ്ജ് ചെയ്യുകയും ചെയ്തു.

ചായക്ക് പിരിയുന്നതിന് തൊട്ടുമുമ്പാണ് യാന്‍സന്‍ രാഹുലിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. യാന്‍സന്റെ പന്തിനെ രാഹുല്‍ പ്രതിരോധിച്ചതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ സ്ലെഡ്ജ് ചെയ്തത്. എന്നാല്‍ രാഹുല്‍ ചിരിച്ചുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്. പ്രകോപനത്തില്‍ താന്‍ കുലുങ്ങില്ലെന്നും ശാന്തതയോടെ കളിക്കാന്‍ തനിക്കാവുമെന്നും ചിരിയോടെ രാഹുല്‍ മറുപടി നല്‍കിയത് ഇപ്പോള്‍ വൈറലാവുകയാണ്. ഇതിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്.

ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ രാഹുല്‍ സമീപകാലത്തായി മധ്യനിരയിലെ വിശ്വസ്തനായി മാറിയിട്ടുണ്ട്. ഏകദിനത്തില്‍ മധ്യനിരയിലേക്ക് നേരത്തെ എത്തപ്പെട്ട രാഹുലിന് ഇപ്പോള്‍ ടെസ്റ്റിലും ഇതേ റോളാണ് ലഭിച്ചിരിക്കുന്നത്. ആറാം നമ്പറിലാണ് ടെസ്റ്റില്‍ രാഹുല്‍ ബാറ്റുചെയ്യാനെത്തിയത്. അമിത പ്രതിരോധം കാട്ടാതെ മോശം പന്തുകളെ ആക്രമിച്ച് തന്നെയാണ് രാഹുല്‍ മുന്നോട്ട് പോയത്. 10 ഫോഫും 2 സിക്‌സും താരം നേടി.

marco jansen

പ്രയാസമുള്ള സാഹചര്യത്തില്‍ അവസരത്തിനൊത്ത് കളിശൈലി മാറ്റുകയും ഇന്ത്യയുടെ നട്ടെല്ലായി മാറുകയും ചെയ്യാന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ തുടക്കം വളരെ പ്രധാനപ്പെട്ടതായിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ താരങ്ങള്‍ക്കായില്ല. യശ്വസി ജയ്‌സ്വാള്‍ 37 പന്തില്‍ 17 റണ്‍സാണ് നേടിയത്. നായകന്‍ രോഹിത് ശര്‍മ ഉത്തരവാദിത്തം കാട്ടാതെ മടങ്ങി. 14 പന്ത് നേരിട്ട് 5 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്.

പുള്‍ ഷോട്ടിന് ശ്രമിച്ചാണ് രോഹിത്തിന്റെ മടക്കം. നായകനെന്ന നിലയില്‍ ക്ഷമയോടെ കളിക്കാന്‍ രോഹിത്തിനായില്ലെന്ന് പറയാം. വിരാട് കോലിയും ശ്രേയസ് അയ്യരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കോലി 64 പന്തില്‍ 38 റണ്‍സാണ് നേടിയത്. അഞ്ച് ബൗണ്ടറിയടക്കം നേടി കോലി പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനായില്ല. ശ്രേയസ് ആക്രമണോത്സകതയോടെയാണ് കളിച്ചത്. 50 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സുമടക്കം 31 റണ്‍സാണ് ശ്രേയസ് നേടിയത്.

വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. ആര്‍ അശ്വിന്‍ 11 പന്തില്‍ എട്ട് റണ്‍സാണ് നേടിയത്. ശാര്‍ദ്ദുല്‍ ടാക്കൂര്‍ 33 പന്തില്‍ 24 റണ്‍സുമായി മടങ്ങി. മൂന്ന് ബൗണ്ടറിയാണ് താരം നേടിയത്. ജസ്പ്രീത് ബുംറയെ (1) യാന്‍സന്‍ ക്ലീന്‍ബൗള്‍ഡാക്കി. മുഹമ്മദ് സിറാജാണ് രാഹുലിനൊപ്പം ക്രീസിലുള്ളത്. രണ്ടാം ദിനം രാഹുല്‍ എത്ര നേരം ഇന്ത്യക്കായി ബാറ്റ് ചെയ്യുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. സ്‌കോര്‍ 300 കടന്നാല്‍ ഇന്ത്യക്കത് വലിയ കരുത്താവും അല്ലാത്ത പക്ഷം കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര മോഹിക്കുന്ന ഇന്ത്യക്ക് മികച്ച ബൗളിങ് കരുത്തുണ്ട്. അതുകൊണ്ടുതന്നെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയാല്‍ എറിഞ്ഞുപിടിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാവും. രണ്ടാം ദിനത്തിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Wednesday, December 27, 2023, 6:43 [IST]
Other articles published on Dec 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+