For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: കോലിയെ വീഴ്ത്താം, ആ തന്ത്രം പരീക്ഷിക്കൂ! ബൗളര്‍മാര്‍ക്കു മുന്‍ പേസറുടെ ഉപദേശം

ഇന്ത്യക്കെതിരേ ചൊവ്വാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെ വീഴ്ത്താന്‍ സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ക്കു തന്ത്രം ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍. സൗത്താഫ്രിക്കയുടെ മുന്‍ പേസര്‍ ഫാനി ഡിവില്ലിയേഴ്‌സാണ് കോലിയുടെ പ്രധാനപ്പെട്ട വീക്ക്‌നെസ് ചൂണ്ടിക്കാട്ടിയത്. പേസര്‍മാരെ അകമഴിഞ്ഞു തുണയ്ക്കുന്ന സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ടിലാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്.

പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കോലിക്കെതിരേ സൗത്താഫ്രിക്കന്‍ ബൗളര്‍മാരുടെ പ്ലാന്‍ എന്തായിരിക്കണമെന്നു ഫാനി ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടിയത്. വിരാട് കോലിയെപ്പോലെയുള്ള ഒരു ബാറ്ററെ പുറത്താക്കാന്‍ ഒരേയൊരു വഴി മാത്രമേയുള്ളൂ. ഫോര്‍ത്ത് സ്റ്റംപ് ഏരിയയില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്ത് അദ്ദേഹം ഒരു പിഴവ് വരുത്താന്‍ കാത്തിരിക്കുക എന്നതാണ് ഇത്. ബാറ്റില്‍ ഉരസി അകലേക്കു പോവുന്ന ആ ഒരു ബോളിനായി കാത്തിരിക്കണം. നല്ലൊരു പ്ലെയറെ നിങ്ങള്‍ക്കു ആക്രമിക്കാന്‍ സാധിക്കില്ലെന്നും ഫാനി ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടി.

VIRAT KOHLI

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാര്യം പോലെ തന്നെയാണിത്. എല്‍ബിഡബ്ല്യു വിക്കറ്റിനു വേണ്ടി എല്ലായ്‌പ്പോഴും കാത്തിരിക്കുകയെന്നത് ബുദ്ധിരഹിതമായ കാര്യമാണ്. കാരണം വിരാട് കോലി നിങ്ങള്‍ക്കെതിരേ മിഡ് വിക്കറ്റിലൂടെ ഷോട്ട് കളിക്കും. അതുകൊണ്ടു തന്നെ ഓഫ്സ്റ്റംപിനു പുറത്തേക്കു ബൗള്‍ ചെയ്യുകയെന്നതാണ് അദ്ദേഹത്തിനെതിരേ ഏറ്റവും ഫലപ്രദമായ തന്ത്രമെന്നും ഫാനി ഡിവില്ലിയേഴ്‌സ് നിരീക്ഷിച്ചു.

സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് കോലി. പേസും ബൗണ്‍സുമുള്ള ഇവിടുത്തെ പിച്ചുകളില്‍ തന്റെ പ്രതിഭ പലപ്പോഴും പുറത്തെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ഏഴു ടെസ്റ്റുകളിലാണ് കോലി കളിച്ചിട്ടുള്ളത്.

ഇവയില്‍ നിന്നും 719 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. രണ്ടു സെഞ്ച്വറികളടക്കമാണിത്. 2018ലെ പര്യടനത്തില്‍ നേടിയ 153 റണ്‍സാണ് കോലിയുടെ ഏറ്റവും മികച്ച പ്രകടനം. ഇവിടുത്തെ പിച്ചും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനുമുള്ള കഴിവാണ് ഇന്ത്യന്‍ നിരയില്‍ കോലിയെ ഏറ്റവും അപകടകാരിയായ ബാറ്ററാക്കി മാറ്റുന്നത്.

VIRAT KOHLI

ഒരുപക്ഷെ സൗത്താഫ്രിക്കയില്‍ കോലിയുടെ അവസാനത്തെ ടെസ്റ്റ് പരമ്പര കൂടിയായിരിക്കും ഇത്. 2021ലെ കഴിഞ്ഞ പര്യടനത്തില്‍ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. അന്നു ആദ്യ ടെസ്റ്റില്‍ ജയിച്ച് ഇന്ത്യ ഗംഭീരമായി തുടങ്ങുകയും ചെയ്തിരുന്നു. പക്ഷെ അടുത്ത രണ്ടു ടെസ്റ്റുകളിലും പരാജയപ്പെട്ട ഇന്ത്യ പരമ്പര 1-2നു കൈവിടുകയായിരുന്നു. ഈ പരമ്പരയ്ക്കു പിന്നാലെയാണ് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനവുമൊഴിഞ്ഞത്.

ഒരിടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്കുള്ള കോലിയുടെ മടങ്ങിവരവ് കൂടിയാണ് തുടങ്ങാനിരിക്കുന്ന ടെസ്റ്റ് പരമ്പര. നാട്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പിനു ശേഷം അദ്ദേഹം വിശ്രമത്തിലായിരുന്നു. ലോകകപ്പില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു കോലി കാഴ്ചവച്ചത്.

11 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 765 റണ്‍സായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഒരു എഡിഷനിലെ എക്കാലത്തെയും മികച്ച പ്രകടനമാണിത്. 95.62 ശരാശരിയില്‍ മൂന്നു സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമടക്കമാണ് കോലി ഇത്രയും റണ്ണെടുത്തത്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), അഭിമന്യു ഈശ്വരന്‍.

Story first published: Sunday, December 24, 2023, 10:53 [IST]
Other articles published on Dec 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+