Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: പ്രസിദ്ധ് കുട്ടിയാണ്, രോഹിത്തും ദ്രാവിഡും മണ്ടത്തരം കാട്ടി! വിമര്‍ശിച്ച് മുന്‍ ബൗളര്‍

സെഞ്ച്വറൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തൊട്ടതെല്ലാം പിഴച്ചപ്പോള്‍ ഇന്ത്യ ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് തോറ്റത്. ചേതേശ്വര്‍ പുജാരയേയും അജിന്‍ക്യ രഹാനെയേയും ഒഴിവാക്കി ഇറങ്ങിയ ഇന്ത്യക്ക് നാണംകെട്ട തോല്‍വി നേരിടേണ്ടി വരികയായിരുന്നു. ഇന്ത്യയുടെ ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിയുടെ അഭാവം മുഴച്ചുനിന്നു. ജസ്പ്രീത് ബുംറ നാല് വിക്കറ്റുമായി തിളങ്ങി.

മുഹമ്മദ് സിറാജ് ശരാശരി പ്രകടനം കാഴ്ചവെച്ചപ്പോള്‍ ശാര്‍ദ്ദുല്‍ ടാക്കൂറും പ്രസിദ്ധ് കൃഷ്ണയും തീര്‍ത്തും നിരാശപ്പെടുത്തി. രണ്ട് പേരും റണ്‍സ് വിട്ടുകൊടുക്കാന്‍ മത്സരിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഇത് നന്നായി മുതലാക്കി. പ്രസിദ്ധ് കൃഷണ നല്ല ഉയരമുള്ള ബൗളറാണ്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ പ്രസിദ്ധ് തിളങ്ങുമെന്നാണ് ഇന്ത്യ പ്രതീക്ഷിച്ചത്. എന്നാല്‍ 20 ഓവറില്‍ 93 റണ്‍സാണ് താരം വിട്ടുകൊടുത്തത്.

ഇപ്പോഴിതാ പ്രസിദ്ധിന്റെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍. 'പാവം പ്രസിദ്ധ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ അവന്‍ പാകമായിട്ടില്ല. രണ്ടാം സ്‌പെല്ലും മൂന്നാം സ്‌പെല്ലും എറിയാനുള്ള പാകം അവനായിട്ടില്ല. ബൗണ്‍സ് പ്രതീക്ഷിച്ചാവും അവനെ ടീമിലേക്ക് പരിഗണിച്ചിരിക്കുക. എന്നാല്‍ അവന്‍ അവസാനമായി ഒരു രഞ്ജി ട്രോഫി കളിച്ചതെന്ന് എന്നാണെന്ന കാര്യം അവര്‍ മറന്നു. ഇന്ത്യ എ ടീമിനൊപ്പമുള്ള ഒരു മത്സരം മാത്രമാണ് പരിഗണിച്ചത്'- മുന്‍ ഇന്ത്യന്‍ പേസര്‍ പിടിഐയോട് പറഞ്ഞു.

രോഹിത് ശര്‍മയുടേയും രാഹുല്‍ ദ്രാവിഡിന്റേയും തീരുമാനം പാളുന്നതാണ് കണ്ടത്. മുകേഷ് കുമാറിനെക്കാളും മികവ് കാട്ടാന്‍ പ്രസിദ്ധിന് സാധിക്കുമെന്നാണ് അവര്‍ വിലയിരുത്തിയത്. എന്നാല്‍ ടെസ്റ്റില്‍ വലിയ അനുഭവസമ്പത്തില്ലാത്ത പ്രസിദ്ധിന് ദക്ഷിണാഫ്രിക്കയില്‍ ഒന്നും ചെയ്യാനായില്ല. ജസ്പ്രീത് ബുംറക്ക് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയി. സിറാജും നിലവാരത്തിനൊത്ത് ഉയരാത്തത് ഇന്ത്യയെ ബാധിച്ചു. ഈ പ്രശ്‌നത്തിന് പരിഹാരമായാണ് ഇന്ത്യ ആവേശ് ഖാനെ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.

rohit sharma

യുവ പേസറായ ആവേശിന് ആദ്യമായാണ് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. ഇന്ത്യ എ ടീമിനൊപ്പം ആവേശ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതാണ് ദേശീയ ടീമിലേക്ക് വിളി ലഭിക്കാന്‍ കാരണമായത്. രണ്ടാം ടെസ്റ്റില്‍ പ്രസിദ്ധിന് പകരം ഇന്ത്യ ആവേശിനെ കളിപ്പിച്ചേക്കും. ഇങ്ങനെ ചെയ്താലും അത് മണ്ടത്തരമായിരിക്കും. ആവേശും തല്ലുകൊള്ളിയായ ബൗളറാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ വലിയ പരിചയസമ്പത്തില്ല. അതുകൊണ്ടുതന്നെ ആവേശും അത്ഭുതം കാട്ടുമെന്ന് വിശ്വസിക്കാനാവില്ല.

ഇന്ത്യക്ക് പരിചയസമ്പന്നനായ ബൗളറെയാണ് ആവശ്യം. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരിലൊരാളെ ഇന്ത്യക്ക് തിരികെ വിളിക്കാമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ ഇവര്‍ക്ക് അനുഭവസമ്പത്തുണ്ട്. ഇത് ഇന്ത്യക്ക് കരുത്താവുമായിരുന്നു. എന്നാല്‍ ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ യുവതാരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ കളിച്ച് മികവ് കാട്ടുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. രണ്ടാം ടെസ്റ്റില്‍ ജയിക്കാത്ത പക്ഷം ഇന്ത്യ പരമ്പര കൈവിടും.

അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്. ബാറ്റിങ് നിര മെച്ചപ്പെട്ടാല്‍ ഇന്ത്യക്ക് പരമ്പര സമനിലയാക്കാനാവും. രോഹിത് ശര്‍മയും വിരാട് കോലിയും ശുബ്മാന്‍ ഗില്ലും ടോപ് ഓഡറില്‍ തിളങ്ങുകയും ഇന്ത്യക്ക് അടിത്തറ പാവുകയും ചെയ്താല്‍ ഇന്ത്യക്ക് പൊരുതാനായേക്കും. എന്നാല്‍ ബാറ്റിങ് നിര അമ്പേ നിരാശപ്പെടുത്തുമ്പോള്‍ ബൗളര്‍മാര്‍ക്കും അത് സമ്മര്‍ദ്ദം നല്‍കുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് നിര കരുത്തിനൊത്തുയര്‍ന്നാല്‍ ചരിത്ര ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും.

Story first published: Saturday, December 30, 2023, 13:26 [IST]
Other articles published on Dec 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+