Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: അടുത്ത കളിയും ഫ്‌ളോപ്പായാല്‍ സഞ്ജുവിന് എന്തു സംഭവിക്കും? വന്‍ മുന്നറിയിപ്പ്!!

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയുമായുള്ള മൂന്നാം ടി20യിലും ഫ്‌ളോപ്പായി മാറിയ ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് അനാലിസ്റ്റും യൂട്യൂബറും കമന്റേറ്ററുമായ പ്രസന്ന അഗോരം (PDogg). കഴിഞ്ഞ ദിവസം സെഞ്ചൂറിയനില്‍ ഇന്ത്യന്‍ ടീം 11 റണ്‍സിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ സഞ്ജുവിനു വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സണിന്റെ ഓവറില്‍ അദ്ദേഹം ക്ലീന്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു.

തുടരെ രണ്ടാമത്തെ കളിയിലാണ് യാന്‍സണിനെതിരേ സഞ്ജു പൂജ്യത്തിനു ബൗള്‍ഡായി മടങ്ങിയത്. രണ്ടു തുടര്‍ സെഞ്ച്വറികളുമായി ചരിത്രം കുറിച്ചതിനു ശേഷം അദ്ദേഹം ഒരിക്കല്‍ക്കൂടി എല്ലാവരെയും നിരാശപ്പെടുത്തുകയായിരുന്നു. ബാറ്റിങിലെ സ്ഥിരതയില്ലായ്മയുടെ പേരില്‍ സഞ്ജുവിനെ വിമര്‍ശിച്ച പ്രസന്ന വലിയൊരു മുന്നിറിയിപ്പ് കൂടി നല്‍കുകയും ചെയ്തിരിക്കുകയാണ്.

10 വര്‍ഷത്തിലേറെ കാലം സൗത്താഫ്രിക്കന്‍ ടീമിന്റെ ടെക്‌നിക്കല്‍ സ്ട്രാറ്റെജി അനാലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. കൂടാതെ ഐപിഎല്ലില്‍ നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പെര്‍ഫോമന്‍സ് അനാസിസ്റ്റുമായിരുന്നു പ്രസന്ന.

sanju samson

സഞ്ജുവിന്റെ സ്ഥിരത

സഞ്ജു സാംസണിന്റെ സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനത്തെക്കുറിച്ച് പരിഹാസരൂപേണയാണ് പ്രസന്ന അഗോരം സംസാരിച്ചത്. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി20യെക്കുറിച്ച് പിഡോഗ് സ്പീക്‌സ് (Pdogg Speaks) എന്ന സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ബാറ്റിങിലെ സ്ഥിരതയെക്കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ട്. സഞ്ജു സാംസണിനെ നോക്കൂ, ഇതാണ് സ്ഥിരത. അദ്ദേഹത്തെക്കുറിച്ചു നമ്മള്‍ എന്തൊക്കെ തന്നെ പറഞ്ഞാലും ഇത്രയും കഴിവുറ്റ മറ്റൊരു താരം ലോകത്തില്‍ മറ്റാരുമില്ല. ഇക്കാര്യം ഞാന്‍ ഒരിക്കല്‍ക്കൂടി പറയുകയാണ്.

രണ്ടു സെഞ്ച്വറി, പിന്നാലെ രണ്ടു പൂജ്യം. രണ്ടിലും മൂന്നു ബോളുകള്‍ വീതം നേരിടുകയും ചെയ്തു (രണ്ടാം ടി20യില്‍ രണ്ടു ബോള്‍). ടി20 ക്രിക്കറ്റില്‍ ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം സ്ഥിരതയെന്നത് എല്ലാ തവണയും 20 ബോളുകളെങ്കിലും നേരിടുകയെന്നതാണെന്നും സഞ്ജുവിനെ പ്രസന്ന ഉപദേശിക്കുകയും ചെയ്തിരിക്കുകയാണ്.

അടുത്ത കളിയും ഫ്‌ളോപ്പാവുമോ?

വെള്ളിയാഴ്ച രാത്രി ജൊഹാനസ്ബര്‍ഗില്‍ നടക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടി20യിലും ഫ്‌ളോപ്പായാല്‍ സഞ്ജു സാംസണിനു എന്താണ് സംഭവിക്കുകയെന്നു പ്രസന്ന അഗോരം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സഞ്ജു സാംസണ്‍ അടുത്തിടെയാണ് ടി20യില്‍ രണ്ടു തകര്‍പ്പന്‍ സെഞ്ച്വറികള്‍ നേടിയത്. പക്ഷെ ഇപ്പോള്‍ എല്ലാവരും അതു മറന്നു പോയിരിക്കുകയാണ്.

ന്യൂവാണ്ടറേഴ്‌സില്‍ നടക്കാന്‍ പോവുന്ന അടുത്ത കളിയിലും സഞ്ജു ഫ്‌ളോപ്പായാല്‍ പേടിക്കണം. നേരത്തേ നേടിയ രണ്ടു സെഞ്ച്വറികള്‍ ആര്‍ക്കും ഓര്‍മയുണ്ടാവില്ല. അദ്ദേഹത്തിനു വീണ്ടും ഒന്നില്‍ നിന്നു തന്നെ തുടങ്ങേണ്ടി വരികയും ചെയ്യുമെന്നും പ്രസന്ന അഗോരം മുന്നറിയിപ്പ് നല്‍കി.

SANJU SAMSON

മിന്നുന്ന ഫോമിലായിരുന്നു സൗത്താഫ്രിക്കന്‍ പര്യടനത്തിനായി സഞ്ജു എത്തിയത്. ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന അവസാനത്തെ ടി20 പരമ്പരയിലെ ടോപ് സ്‌കോററായിരുന്നു അദ്ദേഹം. അവസാന കളിയില്‍ സെഞ്ച്വറി കുറിക്കാനും സഞ്ജുവിനായിരുന്നു. 47 ബോളില്‍ 111 റണ്‍സാണ് താരം വാരിക്കൂട്ടിയത്.

കന്നി ടി20 സെഞ്ച്വറിയുടെ ആവേശത്തില്‍ സൗത്താഫ്രിക്കയിലെത്തിയ സഞ്ജു ഇവിടെയും ആദ്യ കളിയില്‍ മാജിക്കല്‍ ഫോം ആവര്‍ത്തിക്കുകയായിരുന്നു. ഡര്‍ബനില്‍ നടന്ന ആദ്യ കളിയില്‍ വീണ്ടുമൊരു സെഞ്ച്വറിയോടെ അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചു.

50 ബോളില്‍ 107 റണ്‍സോടെയാണ് സഞ്ജു കസറിത്. ഇതോടെ ടി20യില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. അതിനു ശേഷമാണ് മലയാളി താരം ഇപ്പോള്‍ നേരെ താഴേക്കു വീണിരിക്കുന്നത്‌.

Story first published: Thursday, November 14, 2024, 13:20 [IST]
Other articles published on Nov 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+