For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യക്കു നേരിട്ടത് വന്‍ നാണക്കേട്, ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം!

ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി

സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ കനത്ത പരാജയമേറ്റു വാങ്ങിയതിന്റെ നിരാശയിലാണ് ടീം ഇന്ത്യ. ഒരു ദിവസം ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനാണ് ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ ഇന്ത്യയെ സൗത്താഫ്രിക്ക നിഷ്പ്രഭരാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര സൗത്താഫ്രിക്ക 2-1നു സ്വന്തമാക്കുകയുമായിരുന്നു. ഇന്ത്യ നല്‍കിയ 212 റണ്‍സിന്റെ വിജയലക്ഷ്യം സൗത്താഫ്രിക്ക മൂന്നു വക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഒരു ദിവസം ബാക്കിനില്‍ക്കെയാണ് അവര്‍ ഇന്ത്യയെ കെട്ടുകെട്ടിച്ചത്.

സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ചരിത്ര വിജയത്തോടെയായിരുന്നു തുടങ്ങിയത്. പക്ഷെ ഭാഗ്യവേദിയായ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ വിരാട് കോലിക്കും സംഘത്തിനും പിഴച്ചു. ചരിത്രത്തിലാദ്യമായി ഇന്ത്യക്കു ഇവിടെ തോല്‍വി സമ്മതിക്കേണ്ടി വന്നു. പിന്നാലെയാണ് കേപ്ടൗണിലും ഇന്ത്യ നിരുപാധികം കീഴടങ്ങിയത്.

 ഈ തിരിച്ചടി ഇതാദ്യം

ഈ തിരിച്ചടി ഇതാദ്യം

ടെസ്റ്റില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത തിരിച്ചടിയാണ് ഇന്ത്യക്കു സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നേരിട്ടത്. 200ന് മുകളില്‍ വിജയലക്ഷ്യം നല്‍കിയിട്ടും ആദ്യമായിട്ടാണ് ഇന്ത്യക്കു ഒരു പരമ്പരയില്‍ രണ്ടു ടെസ്റ്റുകളില്‍ തോല്‍വി വഴങ്ങേണ്ടിവന്നത്.
നേരത്തേ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 240 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. അന്നും ഈ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇന്ത്യക്കായില്ല. ഏഴു വിക്കറ്റിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. ഇപ്പോള്‍ മൂന്നാം ടെസ്റ്റില്‍ നല്‍കിയ 212 റണ്‍സിന്റെ വിജയലക്ഷ്യവും മൂന്നു വിക്കറ്റിനാണ് സൗത്താഫ്രിക്ക മറികടന്നത്.

 രണ്ടു സെഞ്ച്വറിയടിച്ചിട്ടും പരമ്പരയില്ല

രണ്ടു സെഞ്ച്വറിയടിച്ചിട്ടും പരമ്പരയില്ല

മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടു സെഞ്ച്വറികള്‍ ഇന്ത്യന്‍ താരങ്ങള്‍ നേടിയിരുന്നു. കെഎല്‍ രാഹുലും റിഷഭ് പന്തുമായിരുന്നു ഇത്. പക്ഷെ സൗത്താഫ്രിക്കന്‍ നിരയില്‍ ഒരു സെഞ്ച്വറി പോലുമില്ലായിരുന്നു.
തോറ്റ ടീമില്‍ രണ്ടു പേരും വിജയിച്ച ടീമില്‍ ഒരാള്‍ പോലും സെഞ്ച്വറിയടിക്കാത്ത പരമ്പരകളിലൊന്നായി ഇതു മാറുകയും ചെയ്തു. നേരത്തേ മൂന്നു പരമ്പരകളിലാണ് ഇതു സംഭവിച്ചിട്ടുള്ളത്. 2009-10ലെ ഓസ്‌ട്രേലിയ- വിന്‍ഡീസ് പരമ്പരയില്‍ ഓസീസിന്റെ ആരും സെഞ്ച്വറിയടിച്ചില്ല. വിന്‍ഡീസിന്റെ നാലു പേര്‍ സെഞ്ച്വറിയും നേടി. പക്ഷെ പരമ്പര ഓസീസ് 2-0നു സ്വന്തമാക്കി.
ശ്രീലങ്ക (സെഞ്ച്വറിയില്ല)- സിംബാബ്‌വെ (2 സെഞ്ച്വറി, പരമ്പര ലങ്ക 1-0ന് നേടി), 1971ല്‍ ഇന്ത്യ (സെഞ്ച്വറിയില്ല)- ഇംഗ്ലണ്ട് (2 സെഞ്ച്വറി, പരമ്പര ഇന്ത്യ 1-0നു നേടി) എന്നിവയാണ് മറ്റു പരമ്പരകള്‍.

 ലീഡ് ചെയ്ത ശേഷം പരമ്പര കൈവിട്ടു

ലീഡ് ചെയ്ത ശേഷം പരമ്പര കൈവിട്ടു

ടെസ്റ്റില്‍ ഇതു ആറാം തവണയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച ശേഷം ഇന്ത്യക്കു പരമ്പര നഷ്ടമായത്. സൗത്താഫ്രിക്കയില്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ മല്‍സരം ജയിച്ച ശേഷം ഇന്ത്യ പരമ്പര കൈവിട്ടത് ഇതു രണ്ടാംതവണയാണ്. 2006-07ലായിരുന്നു ഇന്ത്യക്കു മുമ്പ് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത്.
നേരത്തേ ഇംഗ്ലണ്ട് (1-2, 1984-85), വെസ്റ്റ് ഇന്‍ഡീസ് (1-2, 2002), സൗത്താഫ്രിക്ക (1-2, 2006-07), ഇംഗ്ലണ്ട് (1-2, 2012-13), ഇംഗ്ലണ്ട് (1-3, 2014) എന്നിവര്‍ക്കെതിരേയാണ് ആദ്യ ടെസ്റ്റ് ജയിച്ച ശേഷം ഇന്ത്യക്കു പരമ്പര നഷ്ടമായിട്ടുള്ളത്.

 ടോസ് നേടിയിട്ടും കോലിക്കു ജയമില്ല

ടോസ് നേടിയിട്ടും കോലിക്കു ജയമില്ല

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇതു മൂന്നാം തവണ മാത്രമാണ് ഒരു ടെസ്റ്റില്‍ ടോസ് നേടിയിട്ടും പരാജയപ്പെട്ടത്. മുമ്പ് രണ്ടു തവണ മാത്രമേ ടോസ് ലഭിച്ചിച്ചും അദ്ദേഹത്തിനു കീഴില്‍ ഇന്ത്യക്കു വിജയിക്കാനാവാതെ പോയിട്ടുള്ളൂ.
2020-21ലെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു കോലിക്കു ആദ്യമായി നായകനെന്ന നിലയില്‍ ഇങ്ങനെയൊരു തിരിച്ചടി നേരിട്ടത്. അന്ന് അഡ്‌ലയ്ഡില്‍ നടന്ന ടെസ്റ്റില്‍ എട്ടു വിക്കറ്റിനു ഓസ്‌ട്രേലിയക്കെതിരേയാണ് കോലിക്കു ടോസ് ഭാഗ്യമുണ്ടായിട്ടും ഇന്ത്യ ആദ്യമായി തോറ്റത്. പിന്നീട് കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ ലീഡ്‌സില്‍ നടന്ന ടെസ്റ്റിലും അദ്ദേഹത്തിന്റെ ടോസ് ഇന്ത്യയെ രക്ഷിച്ചിരുന്നില്ല. ലീഡ്‌സില്‍ ഇംഗ്ലണ്ടിനോടു ഇന്നിങ്‌സിനും 76 റണ്‍സിനും പരാജയപ്പെടുകയായിരുന്നു.

Story first published: Friday, January 14, 2022, 19:43 [IST]
Other articles published on Jan 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+