For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഫൈവ് സ്റ്റാര്‍ ഷമി, സൗത്താഫ്രിക്കയെ 197നു എറിഞ്ഞിട്ടു- ഇന്ത്യക്കു മികച്ച ലീഡ്

ഷമി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി

1

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ബാറ്റിങിലെ മികച്ച പ്രകടനം ബൗളിങിലും ഇന്ത്യ ആവര്‍ത്തിച്ചതോടെ സൗത്താഫ്രിക്ക സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 327 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്ക മൂന്നാംദിനം തന്നെ 197 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 130 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡ് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിനു 16 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാളാണ് (4) പുറത്തായത്. കെഎല്‍ രാഹുലും (5*) നൈറ്റ് വാച്ച്മാന്‍ ശര്‍ദ്ദുല്‍ ടാക്കൂറുമാണ് (4*) ക്രീസില്‍. ഇന്ത്യക്കു ഇപ്പോള്‍ 146 റണ്‍സിന്റെ ലീഡാണുള്ളത്.

അഞ്ചു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമിയാണ് സൗത്താഫ്രിക്കയെ തകര്‍ത്തത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ലും അദ്ദേഹം പിന്നിട്ടു. 16 ഓവറില്‍ നാലു മെയ്ഡനുകളടക്കം 44 റണ്‍സ് വിട്ടുകൊടുത്താണ് ഷമി അഞ്ചു പേരെ പുറത്താക്കിയത്. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ജസ്പ്രീത് ബുറയും ശര്‍ദ്ദുല്‍ ടാക്കൂറും അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കുകയും ചെയ്തു. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തപ്പോള്‍ ഏക സ്പിന്നറായ ആര്‍ അശ്വിനു വിക്കറ്റൊന്നും ലഭിച്ചില്ല. സൗത്താഫ്രിക്കന്‍ നിരയില്‍ ടെംബ ബവുമയാണ് 52 റണ്‍സുമായി ടോപ്‌സ്‌കോററായി മാറിയത്. 103 ബോളില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ക്വിന്റണ്‍ ഡികോക്ക് (34), കാഗിസോ റബാഡ (25) എന്നിവരാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍.

2

നേരത്തേ മൂന്നു വിക്കറ്റിന് 272 റണ്‍സെന്ന ശക്തമായ നിലയില്‍ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 327 റണ്‍സിനു പുറത്താവുകയായിരുന്നു. 49 റണ്‍സിനിടെ ഏഴു വിക്കറ്റുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ആറു വിക്കറ്റുകളെടുത്ത ലുംഗി എന്‍ഗിഡിയും മൂന്നു വിക്കറ്റുകള്‍ പിഴുത കാഗിസോ റബാഡയും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. അരങ്ങേറ്റക്കാരന്‍ മാര്‍ക്കോ ജാന്‍സണിനു ഒരു വിക്കറ്റ് ലഭിച്ചു. 24 ഓവറില്‍ അഞ്ചു മെയ്ഡനുകളടക്കമാണ് 71 റണ്‍സിനു എന്‍ഗിഡി ആറു പേരെ പുറത്താക്കിയത്.

ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍ (123), മായങ്ക് അഗര്‍വാള്‍ (60), അജിങ്ക്യ രഹാനെ (48), നായകന്‍ വിരാട് കോലി (35) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. 260 ബോളില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടയാണ് രാഹുലിന്റെ ഇന്നിങ്‌സ്. മായങ്ക് 123 ബോളില്‍ ഒമ്പതു ബൗണ്ടറികളടിച്ചു. ഒരു ഘട്ടത്തില്‍ ഇന്ത്യ ഒമ്പതിന് 308 റണ്‍സെന്ന നിലയിലായിരുന്നു. വാലറ്റത്ത് ജസ്പ്രീത് ബുംറയുടെ (14) പ്രകടനം ഇന്ത്യയെ 327ലെത്തിക്കുകയായിരുന്നു.

ടീം സ്‌കോറിലേക്ക് അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ രാഹുലിനെയാണ് മൂന്നാംദിനം ഇന്ത്യക്കു ആദ്യം നഷ്ടമായത്. അര്‍ഹിച്ച അര്‍ധസെഞ്ച്വറിക്ക് രണ്ടു റണ്‍സകലെ രഹാനെയും വീണു (ഇന്ത്യ അഞ്ചിന് 291). പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. അശ്വിന്‍ (4), റിഷഭ് പന്ത് (8), ശര്‍ദ്ദുല്‍ ടാക്കൂര്‍ (4), മുഹമ്മദ് ഷമി (8) എന്നിവര്‍ വെറും 12 റണ്‍സിനിടെയാണ് പവലിയനിലേക്കു മടങ്ങിയത്. ഇതോടെ ഇന്ത്യ ഒമ്പതിനു 308ലേക്കു വീഴുതയും ചെയ്തു.

മൂന്നു വിക്കറ്റിന് 272 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ ഒന്നാംദിനത്തിലെ കളി അവസാനിപ്പിച്ചത്. പക്ഷെ രണ്ടാം ദിനം ശക്തമായ മഴയും ഗ്രൗണ്ടിലെ വെള്ളക്കെട്ടും കാരണം ഒരോവര്‍ പോലും കളി നടന്നിരുന്നില്ല. പുതിയ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും (122) അജിങ്ക്യ രഹാനെയുമായിരുന്നു (40) ക്രീസിലുണ്ടായിരുന്നത്. മായങ്ക് അഗര്‍വാള്‍ (60), ചേതേശ്വര്‍ പുജാര (0), നായകന്‍ വിരാട് കോലി (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.

ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ പുതിയ ഓപ്പണിങ് ജോടികളായ രാഹുലും മായങ്കും തകര്‍പ്പന്‍ തുടക്കമായിരുന്നു ടീമിനു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 117 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്കു കൂട്ടിച്ചേര്‍ത്തു. ലുംഗി എന്‍ഗിഡിയാണ് ഈ ജോടിയെ വേര്‍പിരിച്ചത്. മായങ്കിനെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 123 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതാണ് മായങ്കിന്റെ ഇന്നിങ്‌സ്.

ചേതേശ്വര്‍ പുജാരയായിരുന്നു തുടര്‍ന്ന് ക്രീസിലെത്തിയത്. നേരിട്ട ആദ്യത്തെ ബോളില്‍ തന്നെ പുജാരയെ പുറത്താക്കിയ എന്‍ഗിഡി ഇന്ത്യയെ ഞെട്ടിച്ചു. ബാറ്റിനരികിലും തുടര്‍ന്നു ദേഹത്തും തട്ടിയുയര്‍ന്ന ബോള്‍ കീഗന്‍ പെറ്റേഴ്‌സന്‍ അനായാസം പിടികൂടുകയായിരുന്നു. എന്നാല്‍ എന്‍ഗിഡിയെ ഹാട്രിക്ക് നേടാന്‍ ഇന്ത്യ അനുവദിച്ചില്ല. മൂന്നാം വിക്കറ്റില്‍ രാഹുല്‍- കോലി സഖ്യം 82 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയുടെ നില ഭദ്രമാക്കി. മികച്ച ഷോട്ടുകള്‍ കളിച്ച് മുന്നേറിയ കോലിയെ പുറത്താക്കി എന്‍ഗിഡിയിലൂടെ സൗത്താഫ്രിക്ക വീണ്ടും തിരിച്ചടിക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് കൂടെ പോയ ബോളില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച കോലി എഡ്ജായപ്പോള്‍ വിയാന്‍ മുള്‍ഡര്‍ അനായാസം പിടികൂടുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി.

Story first published: Tuesday, December 28, 2021, 21:34 [IST]
Other articles published on Dec 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+