Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഒറ്റ ദിവസം വീണത് 17 വിക്കറ്റ്!! ഈഡനില്‍ വിക്കറ്റ് മഴ, ഇന്ത്യക്കു മുന്‍തൂക്കം

കൊല്‍ക്കത്ത: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം കണ്ടത് വിക്കറ്റ് മഴ. രണ്ടു ടീമുകളുടേതുമായി ഇന്നു മാത്രം വീണത് 17 വിക്കറ്റുകളാണ്. ഇപ്പോള്‍ മുന്‍തൂക്കമാവട്ടെ ഇന്ത്യക്കുമാണ്. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ സൗത്താഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ ഏഴു വിക്കറ്റിനു 93 റണ്‍സെന്ന നിലയില്‍ വന്‍ തകര്‍ച്ചയാണ് നേരിടുന്നത്.

ക്യാപ്റ്റന്‍ ടെംബ ബവൂമയും (29) കോര്‍ബിന്‍ ബോഷുമാണ് (1) ക്രീസില്‍. വെറും മൂന്നു വിക്കറ്റ് മാത്രം കൈയിലിരിക്കെ സൗത്താഫ്രിക്കയ്ക്കു ഇപ്പോള്‍ വെറും 63 റണ്‍സിന്റെ ലീഡ് മാത്രമേയുള്ളൂ. റയാന്‍ റിക്കെറ്റണ്‍ (11), എയ്ഡന്‍ മാര്‍ക്രം (4), വിയാന്‍ മുള്‍ഡര്‍ (11), ടോണി ഡിസോര്‍സി (2), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (5), കൈല്‍ വെറയ്‌ന (9), മാര്‍ക്കോ യാന്‍സണ്‍ (13) എന്നിവരാണ് പുറത്തായത്.

INDIAN TEAM

നാലു വിക്കറ്റുകളെടുത്ത സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകളെടുത്ത കുല്‍ദീപ് യാദവും ചേര്‍ന്നാണ് സൗത്താഫ്രിക്കയുടെ കഥ കഴിച്ചത്. നേരത്തേ ഒരു വിക്കറ്റിനു 37 റണ്‍സെന്ന നിലയില്‍ ഇന്നു രാവിലെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 152 റണ്‍സ് കൂടി നേടുമ്പോഴേക്കം വെറും 189നു കൂടാരം കയറുകയായിരുന്നു. 30 റണ്‍സിന്റെ ചെറിയ ലീഡ് മാത്രമാണ് ഇന്ത്യക്കു നേടാനായത്.

ഇന്ത്യന്‍ നിരയില്‍ ആരെയും 40 റണ്‍സ് തികയ്ക്കാന്‍ സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 39 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. വാഷിങ്ടണ്‍ സുന്ദര്‍ (29), റിഷഭ് പന്ത് (27), രവീന്ദ്ര ജഡേജ (27) എന്നിവരും ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തി. യശസ്വി ജയ്‌സ്വാളിന്റെ (12) വിക്കറ്റ് ഇന്ത്യക്കു ആദ്യദിനം തന്നെ നഷ്ടമായിരുന്നു. സൗത്താഫ്രിക്കയ്ക്കായി സൈമണ്‍ ഹാര്‍മര്‍ നാലും മാര്‍ക്കോ യാന്‍സണ്‍ മൂന്നും വിക്കറ്റുകളെടുത്തു.

ആദ്യദിനം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങാണ് സൗത്താഫ്രിക്കയെ 200നുള്ളില്‍ പുറത്താക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഒരാള്‍ പോലും അവരുടെ ബാറ്റിങ് നിരയില്‍ ഫിഫ്റ്റി തികച്ചില്ല. 31 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമാണ് സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കോററായത്. വിയാന്‍ മുള്‍ഡറും ടോണി ഡിസോര്‍സിയും 24 റണ്‍സ് വീതവുമെടുത്തു.

വളരെ അഗ്രസീവായ മികച്ച തുടക്കമാണ് ഓപ്പണിങ് ജോടികളായ മാര്‍ക്രവും റയാന്‍ റിക്കെല്‍റ്റണും സൗത്താഫ്രിക്കയ്ക്കു നല്‍കിയത്. അഞ്ചു മുകളില്‍ റണ്‍റേറ്റില്‍ ആദ്യ വിക്കറ്റില്‍ ഇരുവരും 57 റണ്‍സും നേടിയിരുന്നു.

എന്നാല്‍ അടുത്ത 102 റണ്‍സിനിടെ സൗത്താഫ്രിക്കന്‍ നിരയിലെ മുഴുവന്‍ പേരും ഓള്‍ഔട്ടാവുകയയിരുന്നു, അടുത്തടുത്ത ഓവറുകളില്‍ രണ്ടു ഓപ്പണര്‍മാരെയും മടക്കിയ ബുംറയാണ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്.

14 ഓവറില്‍ അഞ്ചു മെയ്ഡനുള്‍പ്പെട 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബുംറ അഞ്ചു വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റുകള്‍ വീതവും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ടോസിനു ശേഷം സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവൂമ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

പ്ലെയിങ് 11

ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

സൗത്താഫ്രിക്ക- എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കെല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, ടെംബ ബവൂമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്സ്, കെയ്ല്‍ വെറെയ്‌ന (വിക്കറ്റ് കീപ്പര്‍), സൈമണ്‍ ഹാര്‍മര്‍, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്.

Story first published: Saturday, November 15, 2025, 7:31 [IST]
Other articles published on Nov 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+