For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വിന്റേജ് കോലി!! പിന്നാലെ വിറപ്പിച്ച് യാന്‍സണ്‍; റാഞ്ചി ത്രില്ലറില്‍ ഇന്ത്യ നേടി

റാഞ്ചി: റണ്‍മഴ കണ്ട ത്രില്ലറില്‍ സൗത്താഫ്രിക്കയെ വീഴ്ത്തി ടീം ഇന്ത്യ. ആദ്യ ഏകദിനത്തില്‍ 17 റണ്‍സിന്റെ വിജയമാണ് കെഎല്‍ രാഹുലും സംഘവും ആഘോഷിച്ചത്. 350 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം സൗത്താഫ്രിയ്ക്കു നല്‍കിയപ്പോള്‍ ഇന്ത്യ അനായാസം ജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. മുന്‍നിര ബാറ്റിങ് തകര്‍ന്നിട്ടും മികച്ച പോരാട്ടവീര്യം അവര്‍ പുറത്തെടുത്തു.

മാര്‍ക്കോ യാന്‍സണിന്റെയും (39 ബോളില്‍ 70) മാത്യു ബ്രീറ്റ്‌സ്‌കെയുടെയും (80 ബോളില്‍ 72) കോര്‍ബിന്‍ ബോഷിന്റെയും (51 ബോളില്‍ 67) പ്രകടനങ്ങള്‍ ഇന്ത്യയെ വിറപ്പിച്ചു. ഒടുവില്‍ നാലു ബോള്‍ ബാക്കിനില്‍ക്കെ 332 റണ്‍സിനു സൗത്താഫ്രിക്ക മല്‍സരം അടിയറ വയ്ക്കുകയായിരുന്നു.

INDIAN TEAM

ക്യാപ്റ്റന്‍ എയ്ഡന്‍മ മാര്‍ക്രം (7), റയാന്‍ റിക്കെല്‍റ്റണ്‍ (0), ക്വിന്റ്ണ്‍ ഡികോക്ക് (0) എന്നിവരെ അഞ്ചോവറിനിടെ അവര്‍ക്കു നഷ്ടമായിരുന്നു. എന്നാല്‍ ബ്രീറ്റ്സ്‌കെ, യാന്‍സണ്‍, ബോഷ് എന്നിവരുടെ ഫിഫ്റ്റികള്‍ സൗത്താഫ്രിക്കയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു.

ആറാം വിക്കറ്റില്‍ 69 ബോളില്‍ 97 റണ്‍സ് ഈ ജോടി അടിച്ചെടുത്തു. ടോണി ഡിസോര്‍സി (39), ഡെവാള്‍ഡ് ബ്രെവിസ് (37) എന്നിവരും മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചു. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് നാലും ഹര്‍ഷിത് റാണ മൂന്നും അര്‍ഷ്ദീപ് സിങ് രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

കോലിയിലേറി ഇന്ത്യ

വിരാട് കോലിയുടെ (135) 52ാം ഏകദിന സെഞ്ച്വറിയിലേറിയാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റിനു 349 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 120 ബോളില്‍ 11 ഫോറും ഏഴു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (60), രോഹിത് ശര്‍മ (57) എന്നിവരും ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി നിര്‍ണായക സംഭാവനകള്‍ നല്‍കി. രവീന്ദ്ര ജഡേജയാണ് (32) മറ്റൊരു പ്രധാന സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ടീം സ്‌കോര്‍ 25ല്‍ വച്ച് യശസ്വി ജയ്‌സ്വാളിനെ (18) ടീമിനു നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത്-കോലി ജോടി 136 റണ്‍സിന്റൈ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ വലിയ സ്‌കോര്‍ ഉറപ്പിക്കുകയായിരുന്നു. ടീം സ്‌കോര്‍ 161ല്‍ വച്ചാണ് രോഹിത് മടങ്ങിയത്. പിന്നാലെ റുതുരാജ് ഗെയ്ക്വാദ് (8), വാഷിങ്ടണ്‍ സുന്ദര്‍ (13) എന്നിവരും പുറത്തായി.

VIRAT KOHLI

എന്നാല്‍ പിന്നീട് രണ്ടു 60 പ്ലസ് റണ്‍സ് കൂട്ടകെട്ട് വന്നതോടെ ഇന്ത്യ 330ന് മുകളില്‍ സ്‌കോര്‍ ഉറപ്പാക്കി. കോലി-രാഹുല്‍ ജോടി 74 ബോളില്‍ 76 റണ്‍സാണ് നേടിയത്. കോലി മടങ്ങിയ ശേഷം രാഹുല്‍- ജഡേജ സഖ്യം വെറും 36 ബോളില്‍ 65 റണ്‍സും വാരിക്കൂട്ടി. സൗത്താഫ്രിക്കയ്ക്കു വേണ്ടി മാര്‍ക്കോ യാന്‍സണ്‍, നാന്ദ്രെ ബര്‍ഗര്‍, കോര്‍ബിന്‍ ബോഷ്, ഒട്‌നെല്‍ ബാര്‍ട്ട്മാന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

നേരത്തേ ടോസ് ജയിച്ച സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു പേസര്‍മാരും സ്പിന്നര്‍മാരുമുള്‍പ്പെടുന്ന ടീം കോമ്പിനേഷമാണ് ഇന്ത്യ പരീക്ഷിച്ചത്. റിഷഭ് പന്തിനും തിലക് വര്‍മയ്ക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും ടീമില്‍ സ്ഥാനം ലഭിച്ചില്ല.

പരിക്കു കാരണം ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു വിശ്രമം നല്‍കിയ ഇന്ത്യ അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവരെ ടീമിലുള്‍പ്പെടുത്തിയതുമില്ല, രണ്ടു പേരും ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിന ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗവുമായിരുന്നു.

ഒരിടവേളയ്ക്കു ശേഷമാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയും സൗത്താഫ്രിക്കയും കൊമ്പുകോര്‍ക്കുന്നത്. 2023 ഡിസംബറിലായിരുന്നുവ സൗത്താഫ്രിക്കയില്‍ വച്ച് അവസാനമായി ഇരുടീമുകളും കൊമ്പുകോര്‍ത്തത്. അന്നു ത്രില്ലിങ് പരമ്പരയില്‍ ഇന്ത്യ 2-1നു വിജയവും കൊയ്യുകയായിരുന്നു. അന്നും ടീമിനെ നയിച്ചത് രാഹുലാണ്.

പ്ലെയിങ് 11

ഇന്ത്യ- രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, റുതുരാജ് ഗെയ്ക്വാദ്, വാഷിങ്ടണ്‍ സുന്ദര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

സൗത്താഫ്രിക്ക- റയാന്‍ റിക്കെല്‍റ്റണ്‍ , ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍),എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്സ്‌കെ, ടോണി ഡിസോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, പ്രെനാളന്‍ സുബ്രയന്‍, നാന്ദ്രെ ബര്‍ഗര്‍, ഒട്‌നെല്‍ ബാര്‍ട്മാന്‍.

Story first published: Sunday, November 30, 2025, 11:09 [IST]
Other articles published on Nov 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+