Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയത്തിനു പിന്നാലെ ഗില്ലിന്റെ പോസ്റ്റിങ്ങനെ!! നാണമുണ്ടോയെന്നു ഫാന്‍സ്, സംഭവമറിയാം

ധരംശാല: സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിലെ മിന്നും വിജയത്തിനു ശേഷം ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് പുലിവാല്‍ പിടിച്ചിരിക്കുകയാണ് വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍. രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പോസ്റ്റിനു താഴെ പൊങ്കാലയിട്ടിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. 28 ബോൡ വെറും 100 സ്‌ട്രൈക്ക്‌റേറ്റോടെ 28 റണ്‍സാണ് ഗില്‍ സ്‌കോര്‍ ചെയ്്തത്.

ഈ വര്‍ഷം കളിച്ച 15 ഇന്നിങ്‌സുകളിലും ഒരു ഫിഫ്റ്റി പോലും അദ്ദേഹം നേടിയിട്ടില്ല. എങ്കിലും ഗില്ലിനെ കൈവിടാന്‍ ടീം മാനേജ്‌മെന്റ് തയ്യാറല്ല. വീണ്ടും വീണ്ടും അദ്ദേഹത്തിനു അവസരങ്ങളും ലഭിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച ഫോമിലുള്ള സഞ്ജു സാംസണിനെ നിരന്തരം അവഗണിച്ച് ഗില്ലിനെ ഈ തരത്തില്‍ പിന്തുണയ്ക്കുന്നതില്‍ ആരാധകരോഷവും ശക്തമാണ്.

SHUBMAN GILL

ഗില്ലിന്റെ പോസ്റ്റ്

ധരംശാലയിലെ മൂന്നാം ടി20യില്‍ ഇന്ത്യയുട ഏഴു വിക്കറ്റ് വിജയത്തിനു ശേഷമായിരുന്നു ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ശുഭ്മന്‍ ഗില്‍ പോസ്റ്റിട്ടത്. സ്വന്തം ബാറ്റങിന്റെ ഫോട്ടോയുള്‍പ്പെടെ കളിയിലെ നാല ചിത്രങ്ങളും അദ്ദേഹം ഇതിനൊപ്പം പങ്കുവച്ചു. ഇന്ത്യന്‍ പതാകയുടെ ഇമോജിയോടൊപ്പം നോട്ടം മുന്നിലേക്ക് എന്നായിരുന്നു ഗില്‍ കുറിച്ചത്.

പക്ഷെ അദ്ദേത്തിന്റെ ഈ പോസ്റ്റ് ആരാധകര്‍ക്കു ഒട്ടും രസിച്ചിട്ടില്ല. സഞ്ജു സാംസണിനെ പോലെ ടീമില്‍ സ്ഥാനം അര്‍ഹിച്ച പലരെയും പുറത്താക്കി ഈ തരത്തില്‍ ടീമില്‍ കടിച്ചുതൂങ്ങാന്‍ നാണമില്ലേയെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. ചുരുക്കം ചിലര്‍ പിന്തുണച്ചയൊഴിച്ചാല്‍ പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ ഭൂരിഭാഗവും വിമര്‍ശനങ്ങളും പരിഹാസവുമാണ്.

നിങ്ങള്‍ ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ല. നിഷ്‌കളങ്കനായ സഞ്ജു സാംസണില്‍ നിന്നും ഓപ്പണിങ് സ്ഥാനം നിങ്ങള്‍ തട്ടിയെടുത്തു. നിങ്ങളെ ദൈവം വെറുതെ വിടാന്‍ പോവുന്നില്ല. നിങ്ങള്‍ അനുഭവിക്കും. വളരെ മോശമായി തന്നെ തീര്‍ച്ചയായും ഇതിനു അനുഭവിക്കും.

ശുഭ്മന്‍ ഗില്‍ നിങ്ങള്‍ക്കു കുറച്ചെങ്കിലും നാണമുണ്ടോ? ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണിങ് സ്ഥാനം ഉറപ്പായും അര്‍ഹിച്ചയാളുടെ സീറ്റാണ് നിങ്ങള്‍ തട്ടിയെടുത്തിരിക്കുന്നത്. 28 ബോളില്‍ 28 റണ്‍സാണ് ഈ കളിയില്‍ നിങ്ങളെടുത്തത്. ഏകദിനത്തില്‍ പോലും ഇതിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റോടെ താരങ്ങള്‍ ബാറ്റ് ചെയ്യും.

മൂന്നാം ടി20യില്‍ ഇന്ത്യന്‍ വിജയത്തിനു വേണ്ടി ഒരു സംഭാവനയും നിങ്ങള്‍ നല്‍കിയിട്ടില്ല. പക്ഷെ നോട്ടം മുന്നിലേക്കെന്നു ഫോട്ടോസിനൊപ്പം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നു. നിങ്ങള്‍ക്കു ക്രിക്കറ്റ് ബോളിലേക്ക് ഒഴികെ ബാക്കിയെല്ലാത്തിലും നല്ല നോട്ടമുണ്ട്. നിങ്ങളുടെ പേരാണ് ശുഭ്മന്‍ ഗില്‍.

SHUBMAN GILL

28 ബോളില്‍ 28 റണ്‍സ് മാത്രം നേടിയിട്ടും ഈ തരത്തില്‍ സ്വന്തം ഫോട്ടോയും വച്ച് പോസ്റ്റിടാന്‍ നിങ്ങള്‍ക്കും നാണമില്ലേ ശുഭ്മന്‍ ഗില്‍? ടി20യില്‍ നിന്നും ഉടന്‍ വിരമിക്കൂ. നിങ്ങള്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റിനും അതായിരിക്കും നല്ലത്.

സുഹൃത്തെ നിങ്ങള്‍ പ്രതിഭാശാലിയായ താരം തന്നെയാണ്. പക്ഷെ ടെസ്റ്റിലും ഏകദിനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ഇന്ത്യന്‍ ടി20 ടീമില്‍ ഈ തരത്തില്‍ അര്‍ഹിച്ച താരങ്ങളുടെ സ്ഥാനം കവര്‍ന്നെടുക്കരുത്.

ബ്രോ, നിങ്ങളെ ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെടുത്തുന്നതിനായി സ്ഥാനമര്‍ഗഹിച്ച രണ്ടു താരങ്ങാണ് ഇപ്പോള്‍ അവസരമില്ലാതെ പുറത്തിരിക്കുന്നത്. സഞ്ജു സാംസണും റിങ്ക സിങുമാണിത്. ബിസിസിഐയുടെ ഫേവറിറ്റ് അല്ലാത്തത് കൊണ്ടും അത്ര സ്വാധീനമില്ലാത്ത ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമായതു കൊണ്ടും മൂന്നു സെഞ്ച്വറികളടിച്ചിട്ടും സഞ്ജു അവഗണിക്കപ്പെടുകയാണ്- എന്നിങ്ങനെയായിരുന്നു പോസ്റ്റിനു താഴെയുള്ള വിവിധ പ്രതികരണങ്ങള്‍.

Story first published: Monday, December 15, 2025, 7:29 [IST]
Other articles published on Dec 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+