Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 29 ബോളില്‍ 26, ഹാര്‍ദിക്കും റിങ്കുവും കളിച്ചത് ടെസ്‌റ്റോ? ടി20ക്കു പറ്റില്ല!! വിമര്‍ശനം

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്കു വേണ്ടി സ്ലോ ഇന്നിങ്‌സുകകള്‍ കളിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും ഫിനിഷര്‍ റിങ്കു സിങിനും വിമര്‍ശനം. ഇന്ത്യക്കു 200ന് മുകളില്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിച്ചെങ്കിലും ഇരുവരുടെയും സ്ലോ ബാറ്റിങ് ടീമിനു ക്ഷീണമായി മാറുകയായിരുന്നു. ഹാര്‍ദിക്കും റിങ്കും കൂടുതല്‍ അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ടോട്ടല്‍ 240-250 റണ്‍സെങ്കിലും ഉറപ്പായും എത്തുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു ആറു വിക്കറ്റിനു 219 റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്.

അഞ്ചാം നമ്പറില്‍ ഇറങ്ങിയ ഹാര്‍ദിക്കിനു 18 റണ്‍സും തൊട്ടുപിന്നാലെയെത്തിയ റിങ്കു സിങിനു എട്ടും റണ്‍സ് മാത്രമേ നേടാനായുള്ളൂ. എക്‌സ്ട്രായിനത്തില്‍ ലഭിച്ച 19 റണ്‍സില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ടോട്ടല്‍ 200 റണ്‍സിലൊതുങ്ങുകയും ചെയ്‌തേനെ. സോഷ്യല്‍ മീഡിയയില്‍ ഹാര്‍ദിക്കിനും റിങ്കുവിനുമെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

HARDIK PANDYA

സ്ലോ ബാറ്റിങ്

ഇന്ത്യക്കു വെറും മൂന്നു റണ്‍സിന്റെ ഇടവേളയിലാണ് അഭിഷേക് ശര്‍മയുടെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും വിക്കറ്റുകള്‍ നഷ്ടമായത്. തുടര്‍ന്നാണ് ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയത്. ക്രീസിന്റെ മറുഭാഗത്ത് തിലക് വര്‍മ അതിവേഗം റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഹാര്‍ദിക് സ്ലോ ബാറ്റിങിലൂടെ നിരാശപ്പെടുത്തി. 16 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ഫോറുകളടക്കം നേടിയത് 18 റണ്‍സ് മാത്രം. ഒടുവില്‍ കേശവ് മഹാരാജിന്റെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയയായിരുന്നു.

തുടര്‍ന്നായിരുന്നു റിങ്കുവിന്റെ വരവ്. ഫിനിഷറായി അദ്ദേഹം കത്തിക്കയറുമെന്നു പ്രതീക്ഷിച്ചെങ്കിലും റണ്ണെടുക്കാന്‍ അദ്ദേഹം പാടുപെടുന്നതാണ് കണ്ടത്. 13 ബോളുകള്‍ ക്രീസില്‍ നിന്ന റിങ്കു ഫോറോ, സിക്‌സറോയില്ലാതെ വെറും എട്ടു റണ്‍സ് മാത്രമെടുത്ത് മടങ്ങുകയും ചെയ്തു. 61.54 എന്ന പരിതാപകരമായ സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.

rinku singh

വന് വിമര്‍ശനം

ഇന്ത്യന്‍ സ്‌കോറിങിനു വേഗത കുറച്ച ഹാര്‍ദിക് പാണ്ഡ്യക്കും റിങ്കു സിങിനുമെതിരേ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഞ്ഞടിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ ഹാര്‍ദിക് പാണ്ഡ്യ വെറുമൊരു ശരാശരി ബാറ്റര്‍ മാത്രമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തെ ഈ ഫോര്‍മാറ്റില്‍ നിന്നും ഇന്ത്യ പുറത്താക്കേണ്ട സമയമായിരിക്കുകയാണ്. പകരം രമണ്‍ദീപ് സിങിനെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും വളര്‍ത്തിയെടുക്കമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ഹാര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ ആങ്കര്‍മാരെയല്ല ടീമിനു ആവശ്യം. നേരത്തേ രണ്ടാം ടി20യിലും ഹാര്‍ദിക്കിന്റെ സ്ലോ ഇന്നിങ്‌സാണ് ഇന്ത്യന്‍ പരാജയത്തിനു ഒരു കാരണം. ഈ കളിയിലും വളരെ സ്ലോ ബാറ്റിങാണ് അദ്ദേഹം പുറത്തെടുത്തതെന്നും ആരാധകര്‍ കുറ്റപ്പെടുത്തി.

റിങ്കു സിങിനു പഴയ ഫിനിഷിങ് മികവ് നഷ്ടമായതു പോലെയാണ് ഇപ്പോള്‍ കാണപ്പെടുന്നത്. നേരത്തേ പേസ്, സ്പിന്‍ ബൗളര്‍മാരെ വളരെ അനായാസമാണ് അദ്ദേഹം നേരിട്ടിരുന്നത്. പക്ഷെ ഇപ്പോള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാന്‍ റിങ്കുവിനു സാധിക്കുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Wednesday, November 13, 2024, 23:48 [IST]
Other articles published on Nov 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+