Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ശ്രേയസ് എന്തിന് ടീമില്‍? എവേ മാച്ചില്‍ ഇന്ത്യക്ക് ബാധ്യത! വിമര്‍ശനം ശക്തം

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റിലെത്തിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യയുടെ ലീഡ് 50 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. യശ്വസി ജയ്‌സ്വാളിന് (0) കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല്‍ ശുബ്മാന്‍ ഗില്‍ (36), രോഹിത് ശര്‍മ (39) എന്നിവര്‍ ഭേദപ്പെട്ട പ്രകടനത്തോടെ ഇന്ത്യയെ ലീഡിലേക്കെത്തിക്കുകയായിരുന്നു.

ഇന്ത്യ മികച്ച സ്‌കോറിലേക്കെത്തുമെന്ന് തോന്നിക്കവെ ഗില്ലിനെ നാന്ദ്രേ ബര്‍ഗര്‍ പുറത്താക്കി. പിന്നാലെ ശ്രേയസ് അയ്യര്‍ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. രണ്ട് പന്ത് മാത്രം നേരിട്ട ശ്രേയസ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഇന്ത്യ അടിത്തറ പാകിയെന്ന അവസ്ഥയില്‍ നില്‍ക്കവെയാണ് ഗില്ലിന് പിന്നാലെ ശ്രേയസും വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇതോടെ ശ്രേയസിനെതിരേ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. എവേ മത്സരത്തില്‍ ശ്രേയസ് ഇന്ത്യക്ക് ബാധ്യതയാണെന്നാണ് ആരാധകര്‍ പറയുന്നത്.

അജിന്‍ക്യ രഹാനെ കളിച്ചിരുന്ന അഞ്ചാം നമ്പറില്‍ ഇന്ത്യ കണ്ടെത്തിയ പകരക്കാരനാണ് ശ്രേയസ്. ക്ലാസിക് താരമാണെങ്കിലും ഷോര്‍ട്ട് ബോളുകള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ്. ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ സ്വാഭാവിക ബൗണ്‍സുണ്ട്. നല്ല വേഗവും പിച്ചില്‍ ലഭിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടും. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ശ്രദ്ധയോടെ കളിക്കാന്‍ ശ്രേയസിനായില്ല. താരത്തിന്റെ ഫുട് വര്‍ക്ക് പാളിയതോടെ അനായാസം ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

ശ്രേയസിനെ എവേ മത്സരങ്ങളില്‍ പരിഗണിക്കരുതെന്നും ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ മാത്രം തിളങ്ങുന്നവനാണ് ശ്രേയസെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ആദ്യ മത്സരത്തിലും ശ്രേയസ് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. അഞ്ചാം നമ്പര്‍ ടെസ്റ്റിലെ നിര്‍ണ്ണായക ബാറ്റിങ് പൊസിഷനാണ്. മധ്യനിരയില്‍ റണ്‍സ് കെട്ടിപ്പടുക്കാന്‍ ഏറ്റവും നിര്‍ണ്ണായകമായ ബാറ്റിങ് പൊസിഷനാണിത്. എന്നാല്‍ ഈ റോളില്‍ ശ്രേയസ് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

kohli, shreyas

രഹാനെയെ തിരിച്ചുവിളിക്കണം. ഹനുമ വിഹാരി ഈ റോളില്‍ ബെസ്റ്റാണ്. ബൗളറെന്ന നിലയിലും വിഹാരിയെ ഉപയോഗിക്കാം. വിദേശ മൈതാനത്ത് മികവ് കാട്ടുന്ന താരങ്ങളില്ലാതെ പരമ്പര നേടുക പ്രയാസമാണെന്നും ശ്രേയസിന്റെ മോശം പ്രകടനത്തോടെ ഇന്ത്യ ആധിപത്യം നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യക്ക് പ്രതീക്ഷ നല്‍കി വിരാട് കോലിയും കെ എല്‍ രാഹുലും ക്രീസിലുണ്ട്. ഈ കൂട്ടുകെട്ട് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

നിലവില്‍ മികച്ച ലീഡ് ഇന്ത്യക്കുണ്ട്. 200ന് മുകളിലേക്ക് ലീഡെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് ഇന്ത്യക്ക് അനുഗ്രഹമായി മാറുകയായിരുന്നു. 55 റണ്‍സിന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിടാന്‍ ഇന്ത്യക്കായി. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. മുകേഷ് കുമാര്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

നാട്ടില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ ടോട്ടലാണിത്. ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ ആതിഥേയര്‍ കളി മറന്നുവെന്നതാണ് വസ്തുത. ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ആര്‍ക്കുമായില്ല. രണ്ട് താരങ്ങളാണ് രണ്ടക്കം കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ നാല് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ മടങ്ങുന്നത്. ഡീന്‍ എല്‍ഗറിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക പതറുകയാണെന്നതാണ് വസ്തുത.

ഇന്ത്യക്ക് ലീഡ് 200 കടത്താനാവാത്ത പക്ഷം ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചുവരാന്‍ അവസരമുണ്ട്. വിരാട് കോലി, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ചേര്‍ന്ന് ഈ ലീഡിലേക്ക് ഇന്ത്യയെ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Wednesday, January 3, 2024, 19:19 [IST]
Other articles published on Jan 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+