For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: മുമ്പ് നേടിയ ജയങ്ങള്‍ മറക്കരുത്, വിമര്‍ശകരോട് രോഹിത്, പൊങ്കാലയിട്ട് ആരാധകര്‍

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ തലകുനിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 245 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 408 റണ്‍സാണ് നേടിയത്. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ 131 റണ്‍സിന് കൂടാരം കയറുകയായിരുന്നു. രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നിലാവുകയും ചെയ്തു.

ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ വിമര്‍ശനം ശക്തമാണ്. സീനിയര്‍ താരങ്ങളും യുവതാരങ്ങളും ഒരുപോലെ നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജയുടേയും മുഹമ്മദ് ഷമിയുടേയും അഭാവം ഇന്ത്യയെ ബാധിച്ചു. ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയേയും പുറത്തിരുത്തി ഇന്ത്യ ഇറങ്ങിയതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ബാറ്റിങ്ങിലും രോഹിത്തിന് പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനം ഉയര്‍ന്നെങ്കിലും ടീമിന്റെ പ്രകടനത്തെ ന്യായീകരിച്ചാണ് രോഹിത് ശര്‍മ സംസാരിച്ചത്. ഇതിനെതിരേ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. 'ഇന്ത്യന്‍ താരങ്ങളില്‍ ആരേയും പ്രചോദിപ്പിക്കേണ്ട ആവശ്യമില്ല. അവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിട്ടുള്ള താരങ്ങളാണ്. ഈ ഒരു മോശം പ്രകടനം കൊണ്ട് അവരെ വിലയിരുത്തരുത്.

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇതേ ടീം എന്താണ് ചെയ്തതെന്ന് ആരും മറക്കരുത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഞങ്ങള്‍ ആധിപത്യം കാട്ടി. ഞങ്ങള്‍ക്ക് ഇന്ത്യക്ക് പുറത്ത് ബാറ്റ് ചെയ്യാന്‍ അറിയില്ലെന്ന് ചിലര്‍ പറയുന്നു. ചില സമയങ്ങളില്‍ എതിരാളികള്‍ നമ്മളെക്കാള്‍ നന്നായി കളിക്കുന്നു. ഞങ്ങളെ വിമര്‍ശിക്കുന്നവര്‍ അവസാന നാലോ അഞ്ചോ വിദേശ മത്സരങ്ങളുടെ സ്‌കോര്‍കാര്‍ഡ് പരിശോധിക്കുക. ആദ്യ ഇന്നിങ്‌സില്‍ കെ എല്‍ രാഹുല്‍ നടത്തിയ പ്രകടനം നോക്കുക.

rohit sharma

ഏത് സാഹചര്യത്തിലും മികവ് കാട്ടുന്ന പ്രതിഭകള്‍ ടീമിനൊപ്പമുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമാണ് അവന്‍ നടത്തിയത്. 70ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് ഒരു ഘട്ടത്തില്‍ അവന്‍ ബാറ്റ് ചെയ്തത്. മോശം പന്തുകളെ ആക്രമിച്ചാണ് കളിച്ചത്. ഇതൊരു 400 റണ്‍സ് വിക്കറ്റല്ല. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും അധികം റണ്‍സ് വഴങ്ങി. ബുംറയെപ്പോലൊരു ബൗളറെ മാത്രം ആശ്രയിക്കാനാവില്ല. മറ്റ് മൂന്ന് പേസര്‍മാരും തങ്ങളുടെ റോള്‍ നന്നായി ചെയ്യണമായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ബൗളിങ്ങില്‍ നിന്ന് ഞങ്ങള്‍ പഠിക്കും. ബുംറയുടെ ബൗളിങ് മികച്ചതായിരുന്നു. അവന്റെ നിലവാരം എല്ലാവര്‍ക്കും അറിയുന്നതാണ്. മറ്റ് ബൗളര്‍മാരും നല്ല ശ്രമം നടത്തിയിട്ടുണ്ട്'- രോഹിത് പറഞ്ഞു. എന്നാല്‍ കൂടുതല്‍ ആരാധകരും രോഹിത്തിന്റെ മോശം ക്യാപ്റ്റന്‍സിയേയും പ്രകടനത്തേയുമാണ് തോല്‍വിയുടെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സാണ് രോഹിത് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കാന്‍ പോലും രോഹിത്തിനായില്ല.

ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ ടീമിന്റെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ആര്‍ക്കും അത്തരമൊരു പ്രകടനം കാട്ടാനായിട്ടില്ല. രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. കെ എല്‍ രാഹുല്‍ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി.

വിരാട് കോലി രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി. ജസ്പ്രീത് ബുംറ നാല് വിക്കറ്റുകളും സ്വന്തമാക്കി. ഈ മൂന്ന് പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ രണ്ട് ബാറ്റ്‌സ്മാന്‍ മാത്രമാണ് രണ്ടക്കം കണ്ടത്. രണ്ടാം ടെസ്റ്റില്‍ തിരിച്ചുവരവ് നടത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് കടുപ്പമാവും. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

Story first published: Friday, December 29, 2023, 14:51 [IST]
Other articles published on Dec 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+