For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: പ്രസിദ്ധ് 'റണ്‍ മെഷീന്‍', ഇന്ത്യന്‍ ഹാരിസ് റൗഫ്! ഇനി കളിപ്പിക്കരുത്, രൂക്ഷ വിമര്‍ശനം

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബൗളിങില്‍ വന്‍ ദുരന്തമായി മാറിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു രൂക്ഷവിമര്‍ശനം. അരങ്ങേറ്റ ടെസ്റ്റ് കളിച്ച പ്രസിദ്ധിന് ബൗളിങില്‍ യാതൊരു ഇംപാക്ടും സെഞ്ചൂറിയനില്‍ ഇനിയും സൃഷ്ടിക്കാനായിട്ടില്ല. പേസര്‍മാരെ തുണയ്ക്കുന്ന പിച്ചും അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും പ്രസിദ്ധിന്റെ ഫ്‌ളോപ്പ് ഷോ ഇന്ത്യക്കു വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ലക്കും ലഗാനുമില്ലാതെ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രസിദ്ധിനെതിരേ വളരെ അനായാസമാണ് സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ റണ്‍സ് സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മൂന്നാംദിനം ലഞ്ച് ബ്രേക്കിനു മുമ്പ് 18 ഓവറുകളാണ് പ്രസിദ്ധ് ബൗള്‍ ചെയ്തത്. രണ്ടു മെയ്ഡനുകളടക്കം 4.7 ഇക്കോണമി റേറ്റില്‍ 85 റണ്‍സ് താരം വാരിക്കോരി നല്‍കുകയും ചെയ്തു. ഓരോ വൈഡും നോ ബോളുമടക്കമാണിത്. ഒരു വിക്കറ്റ് നേടിയെങ്കിലും അതു പ്രസിദ്ധിന്റെ മോശം ബൗളിങിനെ ന്യായീകരിക്കുന്നില്ല.

PRASIDH KRISHNA

രൂക്ഷ വിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രസിദ്ധ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇനിയൊരിക്കലും ഇന്ത്യന്‍ ടീമിലേക്കു താരത്തെ പരിഗണിക്കരുതെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. പ്രസിദ്ധ് കൃഷ്ണാ, എന്തു ദുരന്തം ബൗളിങാണിത്? പാവപ്പെട്ട ഇന്ത്യന്‍ ആരാധകരോടു അല്‍പ്പമെങ്കിലും കരുണ കാണിക്കൂയെന്നാണ് ആരാധകര്‍ തമാശരൂപേണ കുറിച്ചത്.

ഹേയ് പ്രഭു ഹരിരാം, പ്രസിദ്ധ് കൃഷ്ണ ഇതെന്തു ബൗളിങാണ്? നിങ്ങള്‍ ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ ഒട്ടും യോഗ്യതയില്ലാത്ത താരമാണെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ഇതു നിങ്ങളുടെ അരങ്ങേറ്റ പരമ്പരയാണ്. ഇതു അവസാനത്തെ പരമ്പര കൂടിയാവട്ടെയെന്നും ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. ഇന്ത്യന്‍ ബൗളിങിനെ ഈ തരത്തില്‍ ദയവു ചെയ്ത് അപമാനിക്കരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ പ്രസിദ്ധ് കൃഷ്ണ സജ്ജനായിട്ടില്ല. നേരത്തേ ടി20യില്‍ അവസാനത്തെ ഓവറില്‍ 21 റണ്‍സ് പ്രതിരോധിക്കാന്‍ സാധിക്കാതെ പോയപ്പോള്‍ തന്നെ പ്രസിദ്ധ് ഇതു തെളിയിച്ചതാണ്. വീണ്ടും ഇപ്പോള്‍ ഈ ടെസ്റ്റിലും അദ്ദേഹം ഇതു തെളിയിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലേക്കു പ്രസിദ്ധിനെ ഇനി വിളിക്കരുത്, അയാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ തന്നെ കളി തുടരുന്നതാണ് ഇന്ത്യക്കു നല്ലതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

PRAISH KRISHNA - ROHIT

ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും തുടക്കത്തില്‍ മികച്ച ബൗളിങിലൂടെ സൗത്താഫ്രിക്കയ്ക്കുമേല്‍ അല്‍പ്പം സമ്മര്‍ദ്ദമുണ്ടാക്കിയെങ്കിലും പ്രസിദ്ധ് കൃഷ്ണയുടെ കഴിവുകേട് ഇന്ത്യയെ പരാജയത്തിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ്.

പ്രസിദ്ധും ശര്‍ദ്ദുല്‍ ടാക്കൂറും ബൗളിങില്‍ വന്‍ നിരാശയാണ് നല്‍കിയിരിക്കുന്നത്. സ്ഥിരതയോടെയുള്ള ലൈനോ, ലെങ്‌ത്തോ പുലര്‍ത്താന്‍ രണ്ടു പേര്‍ക്കും സാധിച്ചിട്ടില്ലെന്നും ആരാധകര്‍ പറയുന്നു.

പ്രസിദ്ധ് കൃഷ്ണ ശരിക്കുമൊരു റണ്‍മെഷീന്‍ തന്നെയാണ്. ഇന്ത്യയുടെ ഹാരിസ് റൗഫായി ഭാവിയില്‍ മാറാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും ആരാധകര്‍ പരിഹസിക്കുന്നു.

സൗത്താഫ്രിക്കയ്ക്കു മികച്ച ലീഡ്

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ സൗത്താഫ്രിക്ക പൂര്‍ണമായും പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 245 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്ക മൂന്നാം ദിനം ആദ്യത്തെ സെഷനില്‍ അഞ്ചു വിക്കറ്റു 327 റണ്‍സെന്ന ശക്തമായ നിലയിലാണ്.

അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ സൗത്താഫ്രിക്കയ്ക്കു ഇപ്പോള്‍ 82 റണ്‍സിന്റെ മികച്ച ലീഡുണ്ട്. ഡബിള്‍ സെഞ്ച്വറിയിലേക്കു കുതിക്കുന്ന ഡീന്‍ എല്‍ഗറും (172) മാര്‍ക്കോ യാന്‍സണുമാണ് (40) ക്രീസിലുള്ളത്. ആറാം വിക്കറ്റില്‍ 78 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ സഖ്യത്തിനായിട്ടുണ്ട്.

Story first published: Thursday, December 28, 2023, 15:10 [IST]
Other articles published on Dec 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+