For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജു എവിടെ? ചിത്രം ഒഴിവാക്കി ജയ് ഷായുടെ അഭിനന്ദന പോസ്റ്റ്! രൂക്ഷ വിമര്‍ശനം

പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സര ഏകദിന പരമ്പര 2-1നാണ് ഇന്ത്യ ജയിച്ചത്. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യ യുവതാരനിരയുടെ കരുത്തിലാണ് പരമ്പര നേടിയെടുത്തിരിക്കുന്നത്. കെ എല്‍ രാഹുലിന് കീഴിലാണ് ഇന്ത്യയുടെ ചരിത്ര നേട്ടം. അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നേടുന്ന ആദ്യത്തെ ഏകദിന പരമ്പരയാണിത്.

ഇന്ത്യയുടെ വിജയത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. പ്രമുഖ പല താരങ്ങളും ഇന്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇന്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടുണ്ട്. തിലക് വര്‍മയുടേയും അര്‍ഷ്ദീപ് സിങ്ങിന്റേയും ഇന്ത്യന്‍ ടീം കിരീടം നേടി നില്‍ക്കുന്നതിന്റേയും ചിത്രം പങ്കുവെച്ചാണ് ജയ് ഷാ ഇന്ത്യയുടെ പരമ്പര നേട്ടത്തെ അഭിനന്ദിച്ചത്.

എന്നാല്‍ സഞ്ജു സാംസണിനെ ചിത്രം ജയ് ഷാ തന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ജയ് ഷാക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് സഞ്ജു ആരാധകര്‍. ജയ് ഷാക്ക് സഞ്ജു സെഞ്ച്വറി നേടിയത് സന്തോഷം നല്‍കുന്ന കാര്യമല്ലെന്നും സഞ്ജു വിരോധം കാരണമാണ് മാച്ച് വിന്നറായി മാറിയ സഞ്ജുവിന്റെ ചിത്രം തഴഞ്ഞതെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം മികവ് കാട്ടുന്നതില്‍ പ്രമുഖര്‍ക്കൊന്നും ഇഷ്ടമല്ല.

ബിസിസി ഐ മുംബൈ, ഡല്‍ഹി ലോബികളുടെ പിടിയിലാണ്. സഞ്ജു സാംസണ്‍ വളരുന്നതില്‍ ഇവര്‍ക്ക് താല്‍പര്യമില്ല. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം ലഭിക്കുന്ന പിന്തുണയുടെ പകുതിപോലും സഞ്ജുവിന് ലഭിക്കുന്നില്ല. ഇപ്പോള്‍ ജയ് ഷായുടെ പ്രവര്‍ത്തി ബിസിസി ഐക്ക് സഞ്ജുവിനോടുള്ള അനിഷ്ടം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. പ്രമുഖരുടെ മുഖത്തിനിട്ടുള്ള അടിയാണ് സഞ്ജു നല്‍കിയിരിക്കുന്നതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

sanju samson, tilak varma

സഞ്ജുവിനെ തളര്‍ത്താന്‍ ശ്രമിക്കുന്നതിനനുസരിച്ച് ഉയര്‍ത്താന്‍ ആരാധകര്‍ ശ്രമിക്കും. സഞ്ജുവിനെ ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞവരെല്ലാം ഇപ്പോള്‍ കണ്‍തുറന്ന് കാണണമെന്നാണ് ആരാധകര്‍ പറയുന്നത്. ഏകദിനത്തില്‍ 14 ഇന്നിങ്‌സില്‍ നിന്ന് 56ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. എന്നാല്‍ ഇന്ത്യ വേണ്ട അവസരങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്നില്ല. ഇനിയെങ്കിലും സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ ഗംഭീര ബാറ്റിങ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഇന്ത്യയുടെ ടോപ് ഓഡര്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാതിരുന്നപ്പോഴും സഞ്ജു ഗംഭീര ഇന്നിങ്‌സ് കാഴ്ചവെച്ചു. വെടിക്കെട്ട് ശൈലിയില്‍ നിന്ന് മാറി പക്വതയോടെ കളിക്കാന്‍ സഞ്ജുവിനായി എന്നതാണ് എടുത്തു പറയേണ്ടത്. പതിയെ തുടങ്ങിയ സഞ്ജു ടീം സ്‌കോറിനെ മുന്നോട്ട് കൊണ്ടുപോയി. 40 ഓവറിന് ശേഷമാണ് സഞ്ജു വെടിക്കെട്ടിലേക്ക് ഗിയര്‍ മാറ്റിയത്.

കെ എല്‍ രാഹുലിനും തിലക് വര്‍മക്കുമൊപ്പം നിര്‍ണ്ണായക കൂട്ടുകെട്ട് സൃഷ്ടിക്കാനും സഞ്ജുവിനായി. ദക്ഷിണാഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റുചെയ്ത സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. ഇതിന് മുമ്പ് വിരാട് കോലി മാത്രമാണ് ഈ നേട്ടത്തിലേക്കെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി സെഞ്ച്വറി സെന രാജ്യത്ത് സഞ്ജുവിന് നേടാനായി എന്നതാണ് എടുത്തു പറയേണ്ടത്.

എന്തായാലും ഈ പ്രകടനത്തോടെ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കുറവാണെങ്കിലും ഏകദിനത്തില്‍ കൂടുതല്‍ അവസരങ്ങള്‍ സഞ്ജുവിന് ലഭിക്കുമെന്ന് തന്നെ വിലയിരുത്താം. അടുത്ത ഏകദിന ലോകകപ്പില്‍ സഞ്ജുവും ഇന്ത്യന്‍ ടീമിലുണ്ടായിരിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

Story first published: Friday, December 22, 2023, 9:21 [IST]
Other articles published on Dec 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+